Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
'സുചിത്രയെ എനിക്ക് ഇഷ്ടമായിരുന്നില്ല, തുടക്കത്തിൽ തന്നെ ഒരു അടി പ്രതീക്ഷിച്ചിരുന്നതാണ്'; വെളിപ്പെടുത്തി അഖിൽ!
ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോൾ എല്ലാവരും ഒറ്റയ്ക്കാണ് വരുന്നതെങ്കിലും പതിയെ പതിയെ തങ്ങൾക്ക് പ്രിയപ്പെട്ടവരെ അവർ വീടിനുള്ളിൽ നിന്നും സമ്പാദിച്ച ശേഷമാണ് പുറത്തേക്ക് വരുന്നത്. അത്തരത്തിൽ സീസൺ ഫോറിലും നിരവധി കോമ്പോകൾ ഉണ്ടായിട്ടുണ്ട്.
അതിൽ ദിൽഷ-ബ്ലെസ്ലി-റോബിൻ കോമ്പോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇ്പപോൾ വീട്ടിലെ മറ്റൊരു കോമ്പോ കൂടി സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നുണ്ട്. അഖിൽ-സൂരജ്-സുചിത്ര കോമ്പോയാണത്.
ബിഗ് ബോസ് മുൻ മത്സരാർഥി ആര്യ മുംബൈയിൽ, പുതിയ വൈൽഡ് കാർഡോ താരം? ഭീഷണിപ്പെടുത്തി ആരാധകർ!
ബിഗ് ബോസിൽ എത്തിയ ശേഷം സുഹൃത്തുക്കളായവരാണ് മൂന്ന് പേരും. അഖിലിനും സൂരജിനും പരസ്പരം നേരത്തെ പരിചയമുണ്ടെങ്കിലും നല്ലൊരു സൗഹൃദം രൂപം കൊണ്ടത് ബിഗ് ബോസിൽ വന്ന ശേഷമാണ്.
സുചിത്ര ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും അഖിലിനും സൂരജിനുമൊപ്പമാണ്. കഴിഞ്ഞ ദിവസം അഖിലുമായി സൗന്ദര്യ പിണക്കമുണ്ടായപ്പോൾ സുചിത്ര വല്ലാതെ വിഷമിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ സുചിത്രയെ കുറിച്ച് അഖിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'ഈ കാരണങ്ങൾകൊണ്ട് റോബിന് പുറത്ത് ഫാൻസുണ്ടാകും'; ലക്ഷ്മിപ്രിയയോടും ബ്ലെസ്ലിയോടും ധന്യ!

സുചിത്രയെ മുമ്പും പലതവണ കണ്ടിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നുമാണ് അഖിൽ റോൺസൺ, റിയാസ് എന്നിവരോടായി പറഞ്ഞത്. 'സുചിത്ര, റോൺസൺ, ധന്യ തുടങ്ങിയവരൊക്കെ ഞങ്ങളുടെ ഷോയിൽ ഗസ്റ്റായി വന്നിട്ടുണ്ട്.'
'അന്നൊന്നും സുചിത്രയെ എനിക്ക് ഇഷ്ടമായിരുന്നില്ല. കാണുമ്പോൾ ഹായ് പറയും അത്രമാത്രം. സുചിത്രയ്ക്ക് എന്നേയും ഇഷ്ടമായിരുന്നില്ല. ചിരി മുഖത്ത് വാരി തേച്ചാണ് ഞങ്ങൾ ആ സമയങ്ങളിൽ പരസ്പരം സംസാരിച്ചിരുന്നത്.'
'റോൺസണിനേയും ഇഷ്ടമായിരുന്നില്ല. ഇവിടെ വന്ന് സുചിത്രയെ കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചിരുന്നു. ആദ്യത്തെ വഴക്ക് സുചിത്രയുമായിട്ടായിരിക്കും ഉണ്ടാകാൻ പോകുന്നതെന്ന്.'

'പക്ഷെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്ന വ്യക്തി സുചിത്രയാണ്. പണ്ട് മുതലെ ഇങ്ങനെയാണ് ഞാൻ ആരെയെങ്കിലും ആദ്യം വെറുത്തിട്ടുണ്ടെങ്കിൽ പിന്നീട് അവരുമായി നല്ല അടുപ്പമായിരിക്കും. അത് തന്നെയാണ് ബിഗ് ബോസ് വീട്ടിലും സംഭവിച്ചിരിക്കുന്നത്' അഖിൽ പറഞ്ഞു.
അതേസമയം അഖിലിനേയും തന്നേയും ചേർത്ത് ഗോസിപ്പുകൾ വരുന്നതിൽ അതൃപ്തിയിലാണ് സുചിത്ര. അഖിലുമായുള്ള സൗഹൃദം വളച്ചൊടിക്കപ്പെടുന്നുവെന്നാണ് സുചിത്ര പറയുന്നത്. അതേസമയം സോഷ്യൽമീഡിയ ഇവരെ സുഖിൽ എന്ന് പേരിട്ടാണ് വിശേഷിപ്പിക്കുന്നത്.
ഇവരുടേത് സൗഹൃദം മാത്രമായി തോന്നുന്നില്ലെന്നും ഒരു പ്രണയം മണക്കുന്നുണ്ടെന്നും സോഷ്യൽമീഡിയയിൽ കമന്റുകൾ വരുന്നുണ്ട്.

നല്ല സൗഹൃദങ്ങളെ പോലും ബിഗ് ബോസ് വീട്ടിലുള്ളവർ തിരിച്ചറിയുന്നില്ലെന്നും സംശയങ്ങൾ പങ്കുവെച്ച് സംസാരിക്കുന്നതിനിടെ അഖിലും സുചിത്രയും കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞു.
നേരത്തെ പല തവണ അഖിൽ സുചിത്രയോടുള്ള തന്റെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് പക്ഷെ നല്ല സഹോദരനെ പോലെയാണെന്നും അഖിൽ പറഞ്ഞിരുന്നു. മുമ്പ് ബ്ലെസ്ലി-റോബിൻ-ദിൽഷ സൗഹൃദത്തെ ഏറ്റവും കൂടുതൽ കളിയാക്കിയിട്ടുള്ള മത്സരാർഥി സുചിത്രയാണ്.
അതിന്റെ പേരിൽ സുചിത്രയ്ക്ക് വലിയ വിമർശനങ്ങളും സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചിരുന്നു. ഡബിൾ മീനിങ് കോമഡികൾ അടക്കം പറഞ്ഞാണ് മുമ്പ് സുചിത്ര റോബിൻ-ദിൽഷ-ബ്ലെസ്ലി എന്നിവരെ കളിയാക്കിയിരുന്നത്.
Recommended Video

അതേസമയം ഇതുവരെ നോമിനേഷനിൽ വരാതെ അമ്പത് ദിവസം പിന്നിട്ട ഒരേയൊരു മത്സരാർഥിയും സുചിത്രയായിരിക്കും. സുചിത്രയുടെ സേഫ് ഗെയിം പലതവണ പ്രേക്ഷകരും മോഹൻലാലും വിമർശഷിച്ചിട്ടുണ്ടെങ്കിൽ പോലും ഇന്നേവരെ വീട്ടിലുള്ളവർ സുചിത്രയെ നോമിനേഷനിലേക്ക് കൊണ്ടുവന്നിട്ടില്ല.
ഇത്തവണ സുചിത്രയെ നോമിനേഷനിൽ കൊണ്ടുവരാൻ സുന്ദരമായൊരു അവസരം ബ്ലെസ്ലിക്ക് ലഭിച്ചിട്ടും ബ്ലെസ്ലി അത് ചെയ്യാതിരുന്നതിന്റെ പേരിൽ നിരവധി പേർ വിമർശിച്ചിരുന്നു.
സുചിത്രയെപ്പോലുള്ളവർ വീട്ടിൽ കഴിയുന്നതുകൊണ്ടാണ് നിമിഷയെപ്പോലുള്ള ഗെയിം കളിക്കുന്ന മത്സരാർഥികൾ പുറത്തായതെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!