ആരുമായും അമിതമായി സൗഹൃദം വേണ്ട എന്ന തീരുമാനത്തിന് കാരണം ഇതാണ്; പ്രേക്ഷകരോട് തുറന്ന് പറഞ്ഞ് അഖിൽ

ബിഗ് ബോസ് സീസൺ ഫോർ പരിസമാപ്തിയിലെത്താൻ ഇനി ഏതാനം ആഴ്ചകൾ മാത്രമാണ് ബാക്കി. വളരെ തണുത്ത മട്ടിൽ തുടങ്ങിയ ബിഗ് ബോസ് സീസൺ ഫോറിന്റെ രൂപം മാറിയത് അതിന്റെ പന്തിനൊന്നാം ആഴ്ചയിലാണ്.

ഷോയിലെ ശക്തരായ രണ്ട് മത്സരാർഥികൾ ബിഗ് ബോസ് വീടിന് പുറത്ത് പോയപ്പോൾ അതോടെ സീസൺ ഫോർ തീർന്നു എന്ന് പലരും കരുതി. റിയാസും റോബിനും ജാസ്മിനും മാത്രമായിരുന്നു ബിഗ് ബോസ് വീട്ടിനുള്ളിൽ വലിയ രീതിയിൽ വഴക്കുകളും ബഹളവും ഉണ്ടാക്കിയിരുന്നത്.

എന്നാൽ ഇവർ പുറത്ത് പോയതിനു ശേഷമാണ് ഷോയുടെ രൂപം മാറിയത്. ജാസ്മിനും റോബിനും മാത്രം ലഭിച്ചുകൊണ്ടിരുന്ന സ്ക്രീൻ സ്പെയ്സ് മറ്റു മത്സരാർഥികൾക്കും ലഭിച്ച് തുടങ്ങി. റോബിൻ പോയ ശേഷം ബിഗ് ബോസ് വീട്ടിൽ നിന്നും അടുത്ത എവിക്ഷനിൽ റിയാസ് പുറത്താകും എന്നാണ് ഷോ കണ്ടിരുന്ന എൺപത് ശതമാനം പ്രേക്ഷകരും കരുതിയിരുന്നത്. അത്രത്തോളം ആരാധകരാണ് റോബിൻ രാധാകൃഷ്ണന് ഉണ്ടായിരുന്നത്.

ഇത് പ്രതീക്ഷിച്ചിരുന്നുവെന്നാണ് അഖിൽ

റോബിൻ പുറത്തായതിന് ഉത്തരവാദിയായ റിയാസ് ഈ ആഴ്ച പുറത്ത് പോകണം എന്ന് റോബിൻ ആരാധകരും ആഗ്രഹിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. പുറത്തായത് ഏവർക്കും പ്രിയങ്കരനായ കുട്ടി അഖിൽ.

പ്രേക്ഷകരും ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളും ഞെട്ടിയപ്പോൾ താൻ ഇത് പ്രതീക്ഷിച്ചിരുന്നുവെന്നാണ് അഖിൽ മോഹൻലാലിനോട് പറഞ്ഞത്.

മൂന്നാമത്തെ തവണ ക്യാപ്റ്റൻ ആയിരിക്കെയാണ് അഖിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് വന്നത്. പുറത്തായ ശേഷം അഖിൽ നൽകിയ സൈൻ ഓഫ് ടോക്ക് ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്.

91 ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ കഴിയുമായിരുന്നു

ബിഗ് ബോസ് സീസൺ ഫോറിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞ ശേഷമാണ് താരം വീട്ടിൽ നിന്നും ഇറങ്ങിയത് അതുകൊണ്ട് തന്നെ പുറത്താവുന്നതിൽ സങ്കടം ഇല്ലെന്ന് അഖിൽ പറയുന്നുണ്ട്. " ഇത്രെയും നാൾ ഈ ഷോയിൽ നിൽക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്.

അത് നിർത്തിയതിൽ പ്രേക്ഷകരോട് ഒരുപാട് നന്ദി." അഖിൽ പറഞ്ഞു. ഈ ഒരു എവിക്ഷൻ താൻ കടന്നിരുന്നെങ്കിൽ ഒരുപക്ഷെ 91 ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ കഴിയുമായിരുന്നുവെന്നും അഖിൽ വ്യക്തമാക്കി.

കഴിഞ്ഞ 77 ദിവസം കൊണ്ട് ഒരുപാട് പുതിയ അനുഭവങ്ങൾ തനിക്ക് കിട്ടിയെന്നും സൂരജിനെയും സുചിത്രയെയും പോലത്തെ രണ്ട് നല്ല കൂട്ടുകാരെ കിട്ടിയെന്നും അഖിൽ പറയുന്നു. ജീവിതത്തിലെ എന്ത് കാര്യവും ഒരുമിച്ച് പങ്കിടാൻ പറ്റുന്ന സൗഹൃദം കിട്ടുന്നത് വളരെ ചുരുക്കം ആണെന്നും അത് തനിക്ക് ലഭിച്ചത് ബിഗ് ബോസ് വീട്ടിൽ നിന്നുമാണെന്ന് അഖിൽ പറഞ്ഞു. ഈ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുമെന്നും അഖിൽ വ്യക്തമാക്കി.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ഇനി വീട്ടിൽ ആരുമായും അമിതമായി സൗഹൃദം വേണ്ട

ബിഗ് ബോസ് വീട്ടിൽ നിന്ന് സുചിത്ര പുറത്തായപ്പോൾ ഇനി വീട്ടിൽ ആരുമായും അമിതമായി സൗഹൃദം വേണ്ട എന്ന് താരം തീരുമാനിച്ചിരുന്നു. അതിന്റെ കാരണവും അഖിൽ ബിഗ് ബോസ് പ്രേക്ഷകരുമായി പങ്കിട്ടു. ബിഗ് ബോസ് വീട്ടിൽ പലരുടെയും മുഖത്ത് നോക്കി പല കാര്യങ്ങൾക്കും പ്രതികരിക്കാൻ താരത്തിന് പറ്റാതെ പോയി.

അത് മറ്റ് മത്സരാർഥികളോട് സൗഹൃദം ഉണ്ടായിരുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് സൂരജ് ഒഴികെ മറ്റ് മത്സരാർഥികളോട് സൗഹൃദം വേണ്ടെന്ന് വച്ചത്. താരത്തിന്റെ ഈ തീരുമാനം കാരണമാണ് കഴിഞ്ഞ വീക്കിലി ടാസ്ക് ആയ ഹലോ മൈ ഡിയർ റോങ് നമ്പറിൽ അഖിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചതും.

അഖിൽ ബിഗ് ബോസ് വീട് വിട്ട് ഇറങ്ങുമ്പോൾ സൂരജിന്റെ വീട്ടിലെ തുടർന്നുള്ള ദിവസങ്ങൾ കൂടുതൽ ദുസ്സഹമാവും. അഖിലും സുചിത്രയും സൂരജും അടങ്ങുന്നതായിരുന്നു അവരുടെ ലോകം. ഇതിൽ രണ്ടുപേർ പുറത്തായതോടെ സൂരജ് വീട്ടിനുള്ളിൽ ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X