നാളെ ബിഗ് ബോസിനെയും ശപിച്ച് പുറത്താക്കുമോ? നിലപാടില്ലാത്ത, ഫെയ്ക്ക് ആയ സ്ത്രീയാണ് ലക്ഷ്മിപ്രിയയെന്ന് അഖില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ പുതിയ വീക്ക്‌ലി ടാസ്‌ക്ക് ശബ്ദമുഖരിതമാണ്. ലാലേട്ടന്‍ പറഞ്ഞപോലെ വ്യത്യസ്തമായ ഒരു ടാസ്‌ക്കാണ് ഈ വാരം മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒരു കോള്‍ സെന്ററിന്റെ പശ്ചാത്തലത്തില്‍ ഇരു ടീമുകളായി തിരിഞ്ഞുള്ള പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അന്തരീക്ഷത്തില്‍ മുഴങ്ങുന്ന, പ്രേക്ഷകര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബഹളമയമായ അന്തരീക്ഷമാണ് ഇപ്പോള്‍ ബിഗ് ബോസില്‍.

ടാസ്‌ക്കിന്റെ രണ്ടാം ദിനത്തില്‍ ലക്ഷ്മിപ്രിയ കോള്‍ സെന്ററിലും കസ്റ്റമറായി അഖിലുമാണ് വന്നത്. അഖില്‍ ലക്ഷ്മിപ്രിയയെ വിളിച്ച് വാതോരാതെ സംസാരിക്കുകയാണ്. ലക്ഷ്മിപ്രിയ ബിഗ് ബോസില്‍ വന്ന ശേഷമുള്ള ഓരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു അഖില്‍ ജയിക്കാന്‍ നോക്കിയത്.

അഖില്‍ എണ്ണിയെണ്ണി പറയുന്നു

ലക്ഷ്മിപ്രിയ ഒരു വലിയ നാടകക്കാരി ആണെന്നും ബിഗ് ബോസ് ആ നാടകത്തിനു കൂടി വേണ്ടിയിട്ടാണ് പൈസ തരുന്നതുമെന്നുമുള്ള മുന്‍ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു ആദ്യ അടി. നിങ്ങള്‍ ഫെയ്ക്ക് ആയ സ്ത്രീയാണെന്നും നിലപാടുകള്‍ ഇല്ലാത്ത നികൃഷ്ടയായ സ്ത്രീയെന്നുമായിരുന്നു അഖിലിന്റെ ആരോപണം. നിങ്ങള്‍ ഇവിടെ കാണിക്കുന്നതെല്ലാം നാടകമാണ്. ഫെയ്ക്കാണെന്ന് പറയുന്ന അതേ നിങ്ങള്‍ എങ്ങനെയാണ് ഇവിടെ റോബിന്‍ മുന്‍പ് ഫെയ്ക്ക് ആണെന്ന് പറഞ്ഞപ്പോള്‍ പിന്തുണച്ചത് എന്തിന്? ഫെയ്ക്ക് ആയ നിങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ എന്തവകാശം?

ലക്ഷ്മിപ്രിയ ഇവിടെ ചിരിക്കുന്നത് റിയലായിട്ടല്ല. പലപ്പോഴും ലക്ഷ്മിപ്രിയ ഫെയ്ക്കാണെന്ന് സ്ഥാപിക്കുന്നുണ്ടെന്നും അഖില്‍ പറയുന്നു.

നിലപാടില്ല

നിലപാടില്ലെന്ന് പറയുകയാണ് അടുത്തതായി. ആദ്യ ആഴ്ചയില്‍ ബ്ലെസ്‌ലിയോട് അകല്പ കാണിച്ച നിങ്ങള്‍ അവനെ വെറുക്കുന്നു എന്ന് പറയുന്നു. അതേ നിങ്ങള്‍ പിന്നീട് ബ്ലെസ്‌ലിയോട് അമിതസ്‌നേഹം പ്രകടിപ്പിക്കുന്നത് കണ്ടു. നാളെ നിങ്ങള്‍ ബ്ലെസ്‌ലിയെ ചവറ്റുകുട്ടയില്‍ ഇടില്ലെന്ന് ആര് കണ്ടു. ആദ്യം വെറുക്കുന്നു. പിന്നെ ഇഷ്ടപ്പെടുന്നു. സമയവും സന്ദര്‍ഭവുമനുസരിച്ച് ലക്ഷ്മിപ്രിയ പലതും മാറ്റിപ്പറയുകയാണെന്ന് സ്ഥാപിക്കുകയാണ് അഖില്‍.

അടുത്തതായി സ്ത്രീകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് അഖില്‍ എടുത്തിടുന്നത്. നിങ്ങളൊരു സ്ത്രീയാണെന്ന് പറഞ്ഞിട്ട് നിങ്ങളുടെ മകളെ ഇപ്പോള്‍ പരിപാലിക്കുന്ന ജയേഷേട്ടന് ഒരു ബഹുമാനവും നല്‍കാത്ത വര്‍ത്തമാനമാണ് ഇവിടെ പലരോടും പറയുന്നത്. ആണുങ്ങളെ തള്ളിപ്പറയുന്നത് നിങ്ങളുടെ നാടകത്തിന്റെ ഭാഗം തന്നെയാണ്.

മാന്യമായി വസ്ത്രം ധരിച്ച് വരാന്‍ ഏത് പെണ്‍കുട്ടിയോടാണ് പറഞ്ഞതെന്ന് ചോദിക്കുകയാണ് ഇപ്പോള്‍. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ നടിമാരെ കൂടി അവഹേളിക്കുന്ന പ്രസ്താവനയല്ലേ നടത്തുന്നതെന്ന് ചോദിക്കുകയാണ് ഇപ്പോള്‍.

ശാപത്തിന്റെ കഥ

അതിനിടെ മത്സരാര്‍ത്ഥികളെ ശപിക്കുന്നവരാണോ നിങ്ങള്‍ എന്ന് ചോദിക്കുകയാണ് അഖില്‍. ലക്ഷ്മിപ്രിയ ശപിക്കുന്നത് കണ്ടവര്‍ ഉണ്ടെന്നാണ് പറയുന്നത്. റോണ്‍സണെ ശപിച്ചത് ധന്യ കണ്ടു എന്ന് പരസ്യമായി പറയുകയാണ് അഖില്‍. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരത്തെ ഹനിക്കുന്ന പ്രവൃത്തിയാണ് നിങ്ങളുടേത്. അതും നാടകത്തിന്റെ ഭാഗമാണെന്ന് പറയുകയാണ് അഖില്‍. ഇതിലൂടെ താന്‍ ഫെയ്ക്കാണെന്ന് മലയാളി പ്രേക്ഷകരോട് ഉറക്കെ വിളിച്ചു പറയുകയാണ് ചെയ്യുന്നത്.

അതിനിടെ എന്റെ ശാപം ഫലിച്ചല്ലോ എന്ന് പറയുകയാണ് ലക്ഷ്മിപ്രിയ. നീചമായ ചിന്തയുള്ള, നികൃഷ്ടയായ വ്യക്തിയാണ് ലക്ഷ്മിപ്രിയ. ഇനി കൂടോത്രം ചെയ്ത് ബിഗ് ബോസിനെ പുറത്താക്കുമോ എന്നാണ് അഖില്‍ ചോദിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് തന്റെ വല്യണ്ണനാണ് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. സാര്‍ ഏലസ് ധരിച്ചിട്ടുണ്ടോ എന്ന് ഇതിനിടെ തിരിച്ച് ലക്ഷ്മിപ്രിയ ചോദിക്കുന്നുണ്ട്. അതിനേയും അഖില്‍ ചോദ്യം ചെയ്യുന്നു.

നിങ്ങള്‍ എല്ലാവരേയും സ്‌നേഹിക്കുന്നുവെന്ന് പറയുന്നത് നിങ്ങള്‍ നോമിനേഷനില്‍ വരാന്‍ വേണ്ടി മാത്രമല്ലേ, കള്ളത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞ് ലക്ഷ്മിപ്രിയയ്ക്ക് കണക്കിന് കൊടുക്കുകയാണ് അഖില്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X