twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസാനം അഖിലിനേയും സുചിത്രയേയും ഒന്നിച്ച് കിട്ടി, ചിത്രം വൈറലാവുന്നു

    |

    അടിയും വഴക്കും മാത്രമല്ല നല്ല സൗഹൃദങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ കൂട്ട്‌ക്കെട്ടായിരുന്നു സുചിത്രയുടേയും അഖിലിന്റേയും സൂരജിന്റേയും സൗഹൃദം. ഹൗസില്‍ നിന്ന് പുറത്ത് പോകുന്നത് വരെ ഇവര്‍ മൂവരും ഒന്നിച്ചായിരുന്നു. എന്നാല്‍ ഇവരുടെ സൗഹൃദം ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

    സുചിത്രയും അഖിലും തമ്മില്‍ സൗഹൃദത്തിന് അപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള സംശയം ഹൗസ് അംഗങ്ങള്‍ വരെ പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒരാഴ്ചയുടെ ഇടവേളയിലാണ് ഇരുവരും പുറത്ത് പോയത്.

    akhil-suchithra

    ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സുചിത്ര പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബാക്കിയെല്ലാവരും സോഷ്യല്‍ മീഡിയയിലും ചാനല്‍ അഭിമുഖങ്ങളിലും സജീവമായിരുന്നു. അഖിലും ടെലിവിഷന്‍ പരിപാടികളില്‍ എത്തിയിട്ടുണ്ട്. എന്നിട്ടും സുചിത്ര ക്യാമറയുടെ മുന്നില്‍ എത്തിയിട്ടില്ല. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ സുചിത്ര ഒഴികെ ഹൗസില്‍ നിന്ന് പുറത്തായ എല്ലാവരും ഉണ്ട്.

    ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍, പുറത്ത് പോകുന്നത് ആരൊക്കെ, ബിഗ് ബോസ് സീസണ്‍ 4ന്റെ ലാസ്റ്റ് എവിക്ഷന്‍ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍, പുറത്ത് പോകുന്നത് ആരൊക്കെ, ബിഗ് ബോസ് സീസണ്‍ 4ന്റെ ലാസ്റ്റ് എവിക്ഷന്‍

    ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് സുചിത്രയുടേയും അഖിലന്റേയും ചിത്രമാണ്. വിനയ് മാധവിനോടൊപ്പമാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. വിനയ് തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുമുണ്ട്. സുഖില്‍ എന്ന ഹാഷ് ടാഗോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

    'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

    ഷോയിലേയ്ക്ക് പോകുന്നതിന് മുന്‍പ് സുചിത്ര സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. സുചിത്ര മാാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ച് അഖിനോട് ആരാധകര്‍ ചോദിച്ചിരുന്നു. കൂടാതെ സുചിത്രയെ കാണാന്‍ പോകുമോ സൗഹൃദം തുടരുമോ എന്നൊക്കെ ചോദിച്ചിരുന്നു. ഇതിനെല്ലാം കൃത്യമായ ഉത്തരം താരം നല്‍കിയിരുന്നില്ല. ചിരി മാത്രമായിരുന്നു മറുപടി. നടിയുടെ ഈ അകന്ന് നില്‍പ്പ് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

    Read more about: bigg boss bigg boss malayalam
    English summary
    Bigg Boss Malayalam Season 4 Aklhil And Suchithra With Viny Mdhav, pic went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X