twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂരജ് ഇതിനകം വിജയിച്ച് കഴിഞ്ഞു; ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് സിംപതി നേടാന്‍ അവനില്ലെന്ന് എലീന പടിക്കല്‍

    |

    പ്രതീക്ഷകള്‍ക്ക് അപ്പുറമായിട്ടുള്ള പ്രകടനമാണ് പല മത്സരാര്‍ഥികളും ബിഗ് ബോസ് വീടിനകത്ത് കാഴ്ച വെക്കുന്നത്. തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ ലഭിച്ച താരമാണ് സൂരജ്. ശാരീരികമായി പ്രതിസന്ധികള്‍ നേരിടുന്ന സൂരജിന് ടാസ്‌കുകള്‍ ചെയ്യുന്ന് ബുദ്ധിമുട്ട് വന്നേക്കുമെന്ന തരത്തില്‍ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിലധികം ടാസ്‌കുകള്‍ നിഷ്പ്രയാസം ജയിച്ച് സൂരജ് മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ചു.

    പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞു; റിയാസിനെ മുന്നറിയിപ്പും കൂടാതെ പുറത്താക്കണമെന്ന് ബിഗ് ബോസിനോട് ആരാധകര്‍പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞു; റിയാസിനെ മുന്നറിയിപ്പും കൂടാതെ പുറത്താക്കണമെന്ന് ബിഗ് ബോസിനോട് ആരാധകര്‍

    കഴിഞ്ഞ ആഴ്ചയിലെ മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് മോഹന്‍ലാല്‍ സൂരജിന് നല്‍കി. ആ വീട്ടിലെ ഏറ്റവും പൊക്കമുള്ളയാള്‍ സൂരജാണെന്നും അഭിപ്രായപ്പെട്ടു. കട്ട വെയിറ്റിങ് ടാസ്‌കിലും ഡിബേറ്റ് ടാസ്‌കിലും എല്ലാവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് സൂരജ് കാഴ്ച വെച്ചത്. തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ബിഗ് ബോസ് ആരാധകര്‍ക്കും തിരുത്തേണ്ടി വന്നു.

     alina-sooraj

    ഇപ്പോഴിതാ നടിയും അവതാരകയും മുന്‍ ബിഗ് ബോസ് താരവുമായ എലീന പടക്കിലും സൂരജിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു സ്‌ക്രീന്‍ ഷോര്‍ട്ടാണ് എലീന പങ്കുവെച്ചത്. ബിഗ് ബോസിനെ കുറിച്ച് യൂട്യൂബിലൂടെ പുറത്ത് വന്ന വീഡിയോയ്ക്ക് താഴെ അഖിലും സൂരജും വേസ്റ്റ് ആണെന്ന് ഒരാള്‍ കമന്റിട്ടിരിക്കുകയാണ്. ഇത് ചൂണ്ടി കാണിച്ച് കൊണ്ടാണ് എലീന വന്നത്.

    'സൂരജ് തേലക്കാട്. ഗെയിമിലെ നിന്റെ ഗ്രാഫ് എനിക്ക് കാണാന്‍ സാധിക്കും. അത് കാണുമ്പോള്‍ സന്തോഷമാണ്. നീയത് അര്‍ഹിക്കുന്നുണ്ട് മനുഷ്യാ.. ശാരീരികമായി വെല്ലുവിളികള്‍ ഉണ്ടെങ്കിലും അവന്‍ ഒരിക്കലും പിന്മാറുകയോ സഹതാപത്തിന് വേണ്ടി നിലകൊള്ളുകയോ ചെയ്തില്ല! നീ ഇതിനകം ഞങ്ങളുടെ ഹൃദയങ്ങളില്‍ വിജയിച്ച് കഴിഞ്ഞു. എല്ലാവിധ ആശംസകളും..' എന്നുമാണ് എലീന കുറിച്ചിരിക്കുന്നത്.

     alina-sooraj

    ദില്‍ഷയോട് ജാസ്മിനും പ്രത്യേക താല്‍പര്യമുണ്ട്; റോബിനുമായിട്ടുള്ള വഴക്കിന് കാരണം ഇതാണോ? സംശയങ്ങളിങ്ങനെ..ദില്‍ഷയോട് ജാസ്മിനും പ്രത്യേക താല്‍പര്യമുണ്ട്; റോബിനുമായിട്ടുള്ള വഴക്കിന് കാരണം ഇതാണോ? സംശയങ്ങളിങ്ങനെ..

    ഗെയിം കളിക്കാനോ നിലപാടുകളോ ഇല്ലെന്നൊക്കെയായിരുന്നു സൂരജിനെതിരെയുള്ള ആരോപണം. അഖിലിന്റെ വാലായി നടക്കുന്നു എന്നും ചിലര്‍ കളിയാക്കി പറഞ്ഞു. അതിനെയൊക്കെ പൊളിച്ചെഴുതുന്ന പ്രകടനമാണ് കഴിഞ്ഞ ആഴ്ചകളില്‍ കണ്ട് വരുന്നത്. കട്ട വെയിറ്റിങ് ടാസ്‌കില്‍ വിധികര്‍ത്താവിന്റെ റോള്‍ സൂരജിനായിരുന്നു. ലൂപ് ഹോള്‍ കണ്ടെത്തുന്ന ബുദ്ധിരാക്ഷസന്‍ എന്ന് വിളിപ്പേര് നേടിയ ബ്ലെസ്ലിയെ വരെ സ്വന്തം നിലപാട് കൊണ്ട് തിരുത്താന്‍ സൂരജിന് സാധിച്ചു.

    നിക്കി ഗല്‍റാണി വിവാഹിതയാവുന്നു; നടൻ ആദിയുമായിട്ടുള്ള വിവാഹ വിശേഷങ്ങൾ പറഞ്ഞ് താരങ്ങള്‍നിക്കി ഗല്‍റാണി വിവാഹിതയാവുന്നു; നടൻ ആദിയുമായിട്ടുള്ള വിവാഹ വിശേഷങ്ങൾ പറഞ്ഞ് താരങ്ങള്‍

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

    അതുപോലെ ഗ്രൂപ്പ് ടാസ്‌കുകളിലും സൂരജിന്റെ ടീം വിജയിക്കുന്നതാണ് പല തവണയായി കണ്ട് വരുന്നത്. ബലഹീനമായ ടീമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും സൂരജടക്കമുള്ളവര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഈ ആഴ്ചയിലും വരുന്ന നാളുകളിലും പ്രശംസകള്‍ ഏറ്റുവാങ്ങി മുന്നേറാന്‍ സൂരജിന് സാധിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

    English summary
    Bigg Boss Malayalam Season 4: Alina Padikal Gives A Fitting Reply To A Netizen Wwho Mocked Sooraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X