സീരിയല്‍ ടീമിനെ പൊളിച്ചടുക്കാന്‍ ആദ്യം പോയി നവീനെ നോമിനേറ്റ് ചെയ്ത ഡോക്ടര്‍ക്ക് ഒരു ബിഗ് സല്യൂട്ട്
ബിഗ് ബോസിലെ ക്യാപ്റ്റനായിരുന്ന നവീന്‍ കഴിഞ്ഞ എപ്പിസോഡില്‍ ജയിലിലേക്ക് പോയിരിക്കുകയാണ്. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന മത്സരാര്‍ഥികളെ തിരഞ്ഞെടുത്ത് അവരാണ് ജയിലിലേക്ക് പോവുന്നത്. മാത്രമല്ല മൂന്ന് പേരെ തിരഞ്ഞെടുത്തെങ്കിലും ജയില്‍ ടാസ്‌കിലൂടെ ബ്ലെസ്ലിയും ജാസ്മിനും സേവ് ആയി. ഒടുവില്‍ നവീന്‍ ജയിലിലേക്ക് പോയിരിക്കുകയാണ്. ഇതുവരെ നല്ല പ്രകടനം കാഴ്ച വെച്ചിരുന്ന നവീന് കടുത്ത ആഘാതമായി മാറിയിരിക്കുകയാണ് ഈ ജയില്‍ വാസം.
നവീന്റെ വികാരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതേ സമയം ജയില്‍ നോമിനേഷനിലെ മത്സരാര്‍ഥികളുടെ സമീപനം വളരെ മോശമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരില്‍ ചിലര്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

'ബിഗ് ബോസ് നേമിനേഷന്‍ അപാരത.. ഇവരൊക്കെ ഗെയിം കളിക്കാന്‍ വന്നതാണോ അല്ലെങ്കില്‍ കുടുംബമായി കഴിയാന്‍ വന്നതാണോ.. ജയില്‍ നോമിനേഷന് മുന്‍പ് എല്ലാവരോടും പോയി നിന്നെ നോമിനേറ്റ് ചെയ്‌തോട്ടെ എന്ന് ചോദിക്കലും നേമിനേറ്റ് ചെയ്താല്‍ പോയി സോറി പറയലും ഒക്കെയാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടക്കുന്നത്. ഇന്നലെ നവീന്‍ജീയെ ജയില്‍ നോമിനേറ്റ് ചെയ്ത ശേഷം ഓരോരുത്തരുടെയും മുഖഭാവം കണ്ടിട്ട് സത്യം പറഞ്ഞാല്‍ ചിരിയാണ് വന്നത്..

സീരിയല്‍ ടീമിനെ പൊളിച്ചടുക്കാന്‍ ആദ്യം പോയി നവീനെ നോമിനേറ്റ് ചെയ്ത ഡോക്ടര്‍ക്ക് ഒരു ബിഗ് സല്യൂട്ട്. നവീനെ നോമിനേറ്റ് ചെയ്ത് ജയിലില്‍ ആക്കിയ ശേഷം അടുത്ത് പോയി കിന്നാരം പറഞ്ഞ ലക്ഷ്മി പ്രിയ ആണ് ഇന്നലെ നിലപടിനെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ ആഴ്ചയിലെ കാര്യം പറഞ്ഞു കൊണ്ട് ഡോക്ടറെ നോമിനേറ്റ് ചെയ്ത ജാസ്മിന് ഒക്കെ ഉള്ളപ്പോള്‍ പിന്നെ എന്ത് പറയാന്‍. ടാസ്‌കില്‍ വളരെ മികച്ച രീതിയില്‍ കളിച്ച ബ്ലെസ്ലിയ്ക്കാണ് ജയില്‍ നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് എന്നുള്ളത്
അത്ഭുതപ്പെടുത്തുന്നു.

ബ്ലെസ്ലി കഴിഞ്ഞ വീക്ക്‌ലി ടാസ്‌കില്‍ ലൂപ്‌ഹോള്‍ കണ്ടത്തിയതും അവന്‍ സ്‌കോര്‍ ചെയ്തതും ഒന്നും ആ വീട്ടിലുള്ള ചിലരൊഴികെ ബാക്കിയര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി യഥാര്‍ത്ഥ ഗെയിം കളിക്കുന്ന ഡോക്ടര്‍, ബ്ലെസ്ലി, ദില്‍ഷ എന്നിവര്‍ക്ക് ബിഗ് സല്യൂട്ട്' എന്നുമാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. അതേ സമയം ജയിലിലേക്ക് പോവുന്നതിനായി നല്‍കിയ ടാസ്‌കിനെ കുറിച്ചും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.
Recommended Video

തോറ്റാലും നല്ല അന്തസ്സായി പൊരുതി തോല്‍ക്കണം. ടാസ്‌കിന്റെ നിയമപ്രകാരം ശരിയായ വസ്ത്രം ധരിച്ച് കളിക്കാനിറങ്ങിയത് ബ്ലെസ്സ്‌ലി മാത്രമാണ്. ഒന്നാമത്തെ റൗണ്ട് ബ്ലെസ്സ്‌ലി ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് രസകരമായി പോയത്. കാരണം ബ്ലെസ്സ്‌ലി അവരെ അങ്ങോട്ട് അറ്റാക്ക് ചെയ്തു കളിച്ചു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ജാസ്മിനും നവീനും ഭീരുക്കളെപ്പോലെ പോലെ നോക്കി നില്‍ക്കുകയാണ് ഉണ്ടായത്.
അവസാനം ബിഗ് ബോസ് വരെ വിളിച്ചു പറഞ്ഞു, ഭീരുക്കളെപ്പോലെ നില്‍ക്കരുതെന്നും, അടുത്ത ബസറിനുള്ളില്‍ കളിച്ചില്ലെങ്കില്‍ ബ്ലെസ്സ്‌ലിയെ വിജയിയായി പ്രഖ്യാപിക്കുമെന്നും. അങ്ങനെയാണ് ജയില്‍ ടാസ്‌ക് നടന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.


Click it and Unblock the Notifications