ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റം; ഒരു കാര്യത്തില്‍ മാത്രം സങ്കടമെന്ന് എയ്ഞ്ചല്‍ തോമസ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018 ല്‍ ആണ് മലയാളത്തില്‍ തുടങ്ങുന്നത്. ആദ്യം പ്രേക്ഷകരുടെ ഇടയില്‍ അത്രയധികം ശ്രദ്ധിക്കപ്പെടാന്‍ ബിഗ് ബോസ് മലയാളത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നാം ഭാഗം കഴിഞ്ഞതോടെ ആരാധകരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. ബിഗ് ബോസ് സീസണ്‍ 3 ആണ് മലയാളത്തില്‍ ഷോയെ പോപ്പുലര്‍ ആക്കിയത്. താരമൂല്യം നോക്കാതെ നല്ല മത്സരം കാഴ്ച വയ്ക്കുന്ന മത്സരാര്‍ത്ഥിക്കൊപ്പം നിക്കുകയായിരുന്നു പ്രേക്ഷകര്‍.

Angel Thomas

തുടക്കത്തില്‍ കൂടുതലും താരങ്ങളാണ് ബിഗ് ബോസ് ഷോയില്‍ എത്തിയത്. എന്നാല്‍ മൂന്നാം സീസണ്‍ ആയപ്പോഴേക്കും പുതുമുഖങ്ങളുടെ എണ്ണം കൂടി. താരങ്ങളോടൊപ്പം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്കും ലഭിച്ചത്. ബിഗ് ബോസ് സീസണ്‍ 3 ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചല്‍ തോമസ്. ഇപ്പോഴിതാ ബിബി ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇപ്പോഴത്തെ ജീവിതം

'ജീവിതം സാധാരണ രീതിയിലാണ് മുന്നോട്ട് പോവുന്നത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് മോഡലിംഗ് ദിനങ്ങള്‍ നഷ്ടപ്പെട്ടു. നേരത്തെ നിയന്ത്രണങ്ങളില്ലാതെ വളരെ സന്തോഷമായി റാംപില്‍ ചുവട് വയ്ക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷോ സ്റ്റോപ്പറായിട്ടാണ് അധികം പേരും സമീപിക്കുന്നത്. ഇങ്ങനെയാണെങ്കിലും ജീവിതം മറുവശത്ത് പുരോഗമിക്കുന്നുണ്ട്. ബിഗ് ബോസിന് ശേഷം വലിയ ഷോകളുടെ ഭാഗമാവാന്‍ കഴിഞ്ഞു. അതുപോലെ തന്നെ സിനിമ ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ തന്റെ ഫാഷന്‍ ഡിസൈനിംഗ് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആളുകള്‍ സ്‌നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് വലിയ അനുഗ്രഹമാണെന്നും' ബിഗ് ബോസ് സീസണ്‍ 3 താരം പറഞ്ഞു.

സീസണ്‍ 4 നെ കുറിച്ചുള്ള പ്രതീക്ഷ

സീസണ്‍ 4നെ കുറിച്ചുള്ള പ്രതീക്ഷയും എയ്ഞ്ചല്‍ പങ്കുവെയ്ക്കുന്നുണ്ട്. 'മത്സരത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ അവതരിപ്പിക്കണം. ഇതൊരിക്കലും മത്സരത്തെ ബാധിക്കില്ല. കൂടാതെ കുട്ടികള്‍ക്ക് കാണാനാവുന്ന രീതിയില്‍ കൂടി ഷോ കൊണ്ട് വരണം. കാരണം അവര്‍ വിചാരിക്കുന്നത് ബിഗ് ബോസില്‍ വഴക്ക് മാത്രമേയുള്ളൂവെന്നാണ്. താന്‍ ഷോയുടെ രസകരമായ വശങ്ങള്‍ കാണാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്'.

ഷോയില്‍ കാണാന്‍ ആഗ്രഹിക്കുന്നത്

കുട്ടി അഖിലിനെ സീസണ്‍ 4 ല്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എയ്ഞ്ചല്‍ പറഞ്ഞു. അദ്ദേഹം ഈ ഷോയ്ക്ക് ചേരുന്ന ഒരു നല്ല മത്സരാര്‍ത്ഥിയായിരിക്കും. വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയാണ്. ടിവി ഷോകളിലും വെബ് സീരീസുകളിലും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുള്ള ആളാണ്. അതുപോലെ ഉപ്പും മുളകും താരം അശ്വതിയേയും ഷോയില്‍ കാണാന്‍ ആഗ്രഹിക്കുന്നതായും എയ്ഞ്ചല്‍ തോമസ് കൂട്ടിച്ചേർത്തു.

എയ്ഞ്ചല്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് എയ്ഞ്ചല്‍
ബിഗ് ബോസ് സീസണ്‍ 3 ല്‍ എത്തിയത്. എന്നാല്‍ കൂടുതല്‍ ദിവസം ഷോയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ മോഡലിംഗ് രംഗത്ത് സജീവമാവുകയായിരുന്നു.

Recommended Video

ദേ മണിക്കുട്ടന്റെ കല്യാണ വെളിപ്പെടുത്തൽ ഇതാ
ബിഗ് ബോസ് സീസണ്‍ 4

മാര്‍ച്ച് 27നാണ് ബിഗ് ബോസ് സീസണ്‍ 4 തുടങ്ങുന്നത്. ആദ്യ മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും നാലാം ഭാഗം. വൈവിധ്യമാണ് ഇത്തവണത്തെ ആശയം. കൂടാതെ പുറത്ത് ഇറങ്ങിയ പ്രൊമോയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സംഭവബഹുലമായിരിക്കും ഇത്തവണത്തെ സീസണെന്നാണ് വീഡിയോ നല്‍കുന്ന സൂചന. കൂടാതെ 24 മണിക്കൂറും ബിഗ് ബോസ് കാണാന്‍ സാധിക്കും. ഹോട്ട്സ്റ്റാറിലായിരിക്കും ഈ സേവനം ലഭ്യമാവുക. രാത്രി 9.30 ന് ആണ് മിനിസ്‌ക്രീനിന്‍ സംപ്രേക്ഷണം ചെയ്യുന്നത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X