'ഈ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി'; അഖിലിനോട് സംസാരിച്ച് സങ്കടം മാറ്റണമെന്ന് ദില്‍ഷയ്ക്ക് അപര്‍ണയുടെ ഉപദേശം

ബിഗ് ബോസ് സീസണ്‍ 4-ല്‍ ഈ വാരം കടുത്ത പോരാട്ടത്തിന്റേതാണ്. ഹൗസിലേക്കെത്തിയ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും നിലനില്‍ക്കുന്നവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വാക്ക് തര്‍ക്കങ്ങളും ഇപ്പോള്‍ പതിവായിരിക്കുകയാണ്. വായിക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പറയുന്നവരും അച്ചടക്കം പഠിപ്പിക്കാനെത്തിയവരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് തോന്നിപ്പിക്കുകയാണ് ഇപ്പോഴത്തെ പല നീക്കങ്ങളും. റിയലും ഫേക്കും തമ്മിലുള്ള മത്സരമല്ല കളിക്കാനറിയാവുന്നവര്‍ ഇവിടെ വിജയിക്കുമെന്ന് തന്നെയാണ് ഹൗസിനുള്ളില്‍ തെളിയുന്ന ചിത്രം.

കഴിഞ്ഞ ദിവസം ഹൗസിനുള്ളിലെത്തിയ റിയാസ് സലീം- ദില്‍ഷ ഏറ്റുമുട്ടല്‍ കൈയ്യാങ്കളിയുടെ വക്കത്തെത്തിയിരുന്നു. വികാരക്ഷോഭങ്ങള്‍ക്ക് ഇടകൊടുക്കാതെ പലപ്പോഴും ബോള്‍ഡായി നിന്ന് കാര്യങ്ങള്‍ സംസാരിച്ചിരുന്ന ദില്‍ഷക്ക് ഈ ആഴ്ച അടി പതറി. ദില്‍ഷ ത്രികോണ പ്രേമം കളിക്കുകയാണെന്ന റിയാസിന്റെ ആരോപണത്തെ ശക്തമായി എതിര്‍ത്ത ദില്‍ഷ കരഞ്ഞുപോയ കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. റിയാസിന് നല്ല മറുപടി കൊടുക്കുന്ന ദില്‍ഷ താന്‍ ഈ ഹൗസില്‍ വന്നത് കളിക്കാനാണെന്നും അല്ലാതെ പ്രണയനാടകം കളിച്ച് ബിഗ് ബോസ് വിന്നറാകേണ്ടെന്നും ദില്‍ഷ പറയുന്നു. ഏറെ വികാരഭരിതയായി കാണപ്പെട്ട ദില്‍ഷ ഒടുവില്‍ തന്റേത് ഒരു നാടകമാണെന്ന് തോന്നുന്നുവെങ്കില്‍ വോട്ട് ചെയ്യരുതെന്ന് പ്രേക്ഷകരോട് ക്യാമറയെ നോക്കി അപേക്ഷിക്കുന്ന കാഴ്ചയും കാണേണ്ടിവന്നു.

ദില്‍ഷ സങ്കടത്തില്‍

ആ സംഭവത്തിന് ശേഷം ദില്‍ഷ ആകെ മൂഡോഫാണ്. റോബിനും ബ്ലെസ്‌ലിയും തന്റെ സഹോദരനും ഉറ്റ സുഹൃത്തുമാണെന്നു പറയുന്നുണ്ടെങ്കിലും അവരോടും കാര്യമായി സംസാരിക്കുന്നില്ല. ഇതിനിടെ ദില്‍ഷയ്‌ക്കൊപ്പം മിക്കപ്പോഴുമുള്ള അപര്‍ണ്ണ ദില്‍ഷയുടെ ഈ സങ്കടാവസ്ഥയ്ക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കുന്നു.

എല്ലാ കാര്യങ്ങളിലും നിഷ്പക്ഷമായി നില്‍ക്കുന്ന അഖിലിനോട് സംസാരിക്കാനാണ് അപര്‍ണ്ണ ആവശ്യപ്പെടുന്നത്. ഏതു സമയത്തും റോബിനോടും ബ്ലെസ്‌ലിയോടും മാത്രം സംസാരിക്കാതെ ഗ്രൂപ്പിനുള്ളിലെ മറ്റുള്ളവരോടും ഇടയ്‌ക്കൊക്കെ ഒറ്റയ്ക്ക് സംസാരിക്കണമെന്നാണ് അപര്‍ണ പറയുന്നത്. ദില്‍ഷയുടെ കാര്യങ്ങളെക്കുറിച്ച് ഒരു അഭിപ്രായം പറയാന്‍ എന്തുകൊണ്ടും അഖിലിന് സാധിക്കും. ഒരു പക്ഷവും ഇല്ലാതെ, ആരോടും ഒരു പ്രത്യേക ചായ്‌വ് കാണിക്കാതെ സംസാരിക്കുന്നയാളാണ് അഖിലെന്ന് അപര്‍ണ പറയുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു സമ്പൂര്‍ണ്ണ ചിത്രം മനസ്സിലുള്ളയാളാണ് അഖില്‍.

അപര്‍ണയുടെ ഉപദേശം

അല്ലെങ്കില്‍ കുറച്ചു സമയം തന്നെ ഇരുന്നും ചിന്തിക്കാം. അതിനായി ഒരു മീടൈം ഉണ്ടാക്കണമെന്ന് അപര്‍ണ പറയുന്നു. താന്‍ അങ്ങനെയാണ് ചെയ്യുന്നതെന്നും രാവിലെയും രാത്രിയും കുറച്ചു സമയം കണ്ടെത്തി ആരോടും സംസാരിക്കാതെ സ്വയം ചിന്തിച്ച് ഉത്തരം കണ്ടെത്തണമെന്നും അപര്‍ണ ദില്‍ഷയെ ഉപദേശിക്കുന്നു.

ഈ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണ്. അതിനിടയില്‍ കുറച്ച് ഇടങ്ങളില്‍മാത്രമേ ഒരു പോസിറ്റീവ് വൈബ് ഉള്ളൂ. അതിനിടയില്‍ പെട്ട് ഉള്ള പോസിറ്റിവിറ്റി കൂടി കളയരുതെന്ന് അപര്‍ണ്ണ ദില്‍ഷയെ ഉപദേശിക്കുന്നു.

പ്രേക്ഷകര്‍ പറയുന്നത്

അതേസമയം അപര്‍ണ്ണ പറയുന്നത് ശരിയാണെന്നും കാര്യങ്ങള്‍ കുറച്ചു വ്യക്തമായി സംസാരിക്കുന്നത് അഖില്‍ മാത്രമാണെന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ദില്‍ഷയെ ട്രാപ്പ് ചെയ്യുകയാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ദില്‍ഷ ആരോട് സംസാരിക്കണം എന്നത് അപര്‍ണയാണോ തീരുമാനിക്കുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ദില്‍ഷയെ വഴിതെറ്റിക്കുകയാണോ എന്നും ചോദിക്കുന്നു. പക്ഷെ ഇതിനിടയിലും റോബിനെ പിന്തുണയ്ക്കുന്നവരും ദില്‍ഷയ്ക്ക് സപ്പോര്‍ട്ടുമായി രംഗത്തു വരുന്നുണ്ട്.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 ഓരോ ദിവസവും സംഭവബഹുലമായി മാറുകയാണ്. നിലവില്‍ 14 പേരാണ് ഹൗസിനുള്ളില്‍ ഉള്ളത്. കഴിഞ്ഞ വാരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വിനയ് മാധവും റിയാസ് സലീമും എത്തിയതോടെയാണ് രംഗം ഒന്നുകൂടി കൊഴുത്തതെന്ന് പല ബിഗ് ബോസ് ആരാധകരും സാക്ഷ്യപ്പെടുത്തുന്നു. തണുപ്പന്‍ മട്ടില്‍ സഞ്ചരിച്ചിരുന്ന മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ പുതിയ അതിഥികളുടെ രംഗപ്രവേശത്തോടെ ഒന്ന് ഉഷാറായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X