For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്നു വരെ ഞാന്‍ അക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല'; സേഫ് ഗെയിം കളിച്ച അപര്‍ണയെ തേച്ചൊട്ടിച്ച് അഖില്‍

  |

  വിജയകരമായ അമ്പത് ദിനങ്ങള്‍ പിന്നിട്ടു കഴിഞ്ഞു ബിഗ് ബോസ് സീസണ്‍ 4. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷന് ശേഷം 13 മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ നിലവിലുള്ളത്. മത്സരം കുറേക്കൂടി മുറുകുമെന്ന സൂചനകളാണ് വരാനിരിക്കുന്ന യമണ്ടന്‍ ടാസ്‌കുകള്‍ സൂചിപ്പിക്കുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളും പ്രേക്ഷകരും.

  നിമിഷ എലിമിനേറ്റ് ആയിപ്പോയ ദിവസം ഹൗസിനുള്ളില്‍ അല്പനേരം ശോകമൂകമായ അവസ്ഥയായിരുന്നുവെങ്കിലും ഇപ്പോള്‍ പുതിയ ടാസ്‌കുകള്‍ വന്നതോടെ രംഗം സജീവമായിട്ടുണ്ട്. എല്ലാവരും വാശിയോടെ കളിക്കാനായി തയ്യാറായി ഇരിക്കുകയാണ്. ഇനി വരാനുള്ള ടാസ്‌കുകളെ ഏറ്റവും ഗംഭീരമായി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കൈകാര്യം ചെയ്യാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

  Also Read:ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ടോപ്പ് ഫൈവ് മത്സരാര്‍ത്ഥികള്‍ ഇവരാണ്; ലിസ്റ്റ് പുറത്ത്...

  ബിഗ് ബോസ് കൊടുത്ത എറ്റവും പുതിയ ടാസ്‌കായിരുന്നു ഡിബേറ്റ്. മറ്റുള്ളവരെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞും സ്വയം ന്യായീകരിച്ചും ജയിക്കാനായിരുന്നു ഈ ടാക്‌സ് കൊടുത്തത്. അതില്‍ അഖിലും അപര്‍ണ്ണയും ഏറ്റുമുട്ടിയത് ചര്‍ച്ചയായി. ഹൗസിനുള്ളില്‍ വന്ന ദിവസം മുതല്‍ സെയ്ഫ് ഗെയിം കളിച്ച് നിന്നിരുന്ന അപര്‍ണയെ അതിനുള്ള കാര്യകാരണസഹിതം മനസ്സിലാക്കി കൊടുത്തായിരുന്നു അഖിലിന്റെ മറുപടി.

  ബിഗ് ബോസ് ഹൗസിനുള്ളിലെ ഏത് പ്രശ്‌നത്തിനാണ് അപര്‍ണ്ണ നാലാള്‍ കാണ്‍കെ അഭിപ്രായം പറഞ്ഞിട്ടുള്ളതെന്നായിരുന്നു അഖിലിന്റെ ആദ്യ ചോദ്യം. ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍ ഒന്നിച്ചുകൂടുമ്പോള്‍ അഭിപ്രായം വ്യക്തമാക്കേണ്ട ഏത് സന്ദര്‍ഭത്തിലാണ് അപര്‍ണ്ണ സ്വന്തമായി ഒരു നിലപാട് ഉറക്കെ പറഞ്ഞിട്ടുള്ളത് എന്ന് വ്യക്തമായി ചോദിച്ചായിരുന്നു അപര്‍ണയുമായി അഖില്‍ ഏറ്റുമുട്ടിയത്. അപര്‍ണ്ണ അതൊരിടത്തും പറഞ്ഞിട്ടില്ലെന്ന് അഖില്‍ ഉറക്കെ പറയുന്നു. അപര്‍ണ്ണ ഇപ്പോഴും പറയുന്ന ഭാഷയുടെ പ്രശ്‌നമുള്ളതുകൊണ്ടാണ് ഇത്രനാളും ബഹുമാനിച്ച് നിന്നത്. അതിനിയും തുടരുമെന്നും അഖില്‍ വ്യക്തമാക്കുന്നു.

  Also Read:സീരിയല്‍ ക്യാപ്റ്റന്‍, വാഴ, പാവാട ഇതൊക്കെ കഴിഞ്ഞ് ജാസ്മിന്റെ പിഎ ആയി; റോണ്‍സനെ കളിയാക്കുന്നവരോട് പുച്ഛം മാത്രം

  അതുപോലെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു കാര്യവും അപര്‍ണ്ണ ചെയ്തിട്ടുണ്ടെന്നായിരുന്നു അഖിലിന്റെ ആരോപണം. ഒരു ദിവസം ലിവിങ്ങ് ഹാളില്‍ വെച്ച് ജയില്‍ നോമിനേറ്റിങ്ങ് പ്രോസസ്സില്‍ തന്നെ നോമിനേറ്റ് ചെയ്തതിന്റെ കാരണം അപര്‍ണ്ണ പറഞ്ഞത് ശരിയല്ലെന്നായിരുന്നു അഖിലിന്റെ ന്യായം. നിങ്ങള്‍ എന്റെ പിന്നാലെ നടന്ന് സ്‌കിറ്റുകളുടെ ടാസ്‌ക്കിന്റെ സമയത്ത് റിഹേഴ്‌സല്‍ ചെയ്യിപ്പിക്കേണ്ടി വന്നു എന്നാണ് കാരണം ബോധിപ്പിച്ചത്. അത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അഖില്‍ ചോദിക്കുന്നു. ആ സമയത്ത് എന്റെ ടീമിന്റെ ക്യാപ്റ്റനായിരുന്നു അപര്‍ണ്ണ. എന്നെക്കൊണ്ട് അത് ചെയ്യിപ്പേണ്ട ഉത്തരവാദിത്തവും അപര്‍ണയ്ക്കുണ്ട്. പകരം ഞാനത് ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ല. ഞാനൊന്നും ചെയ്തില്ല എന്നും പറയരുത്. ഞാന്‍ നിന്ന ടീമിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. അന്ന് മാറി നില്‍ക്കുകയോ വെറുതെ ഇരിക്കുകയോ ചെയ്തിട്ടില്ല. അന്ന് വളരെ കഷ്ടപ്പെട്ടാണ് ടീമിനെ ജയിപ്പിച്ചത്.

  എന്നെ അന്ന് ജയിയിലേക്ക് നോമിനേറ്റ് ചെയ്‌തെങ്കിലും ആ സമയത്ത് അപര്‍ണയ്‌ക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞില്ല. ഇതു വരെ ഞാനിത് ഈ വീട്ടില്‍ ആരോടും തുറന്നു പറഞ്ഞിട്ടുമില്ല. ഇന്ന് ഒരു ഡിബേറ്റില്‍ വെച്ച് പറയേണ്ടി വന്നതാണ്.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  Also Read: ബി​ഗ് ബോസിലെ സ്ത്രീകൾക്ക് ഒരാഴ്ച വിശ്രമം, മോഹൻലാലിന് കൊടുത്ത വാക്ക് പാലിച്ച് പുരുഷന്മാർ അടുക്കളയിൽ!

  എന്നാല്‍ അപര്‍ണയ്ക്ക് നേരാംവണ്ണം മറുപടി പറയാന്‍ പോലും സാധിക്കാതെ അഖിലിനോട് പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു. തനിക്ക് ഒരു ടാസ്‌ക് ചെയ്യാന്‍ കുറച്ച് സമയം എടുക്കും. എന്നാല്‍ അഖിലിന് പെട്ടെന്ന് ചെയ്യാന്‍ സാധിക്കും എന്നതിനാലാണ് അന്നങ്ങനെ പറഞ്ഞതെന്നൊക്കെ അപര്‍ണ വാദിക്കുന്നുണ്ടെങ്കിലും അഖിലിന്റെ വാദത്തെ ന്യായീകരിക്കാന്‍ സാധിക്കുന്നില്ല.

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്നവിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.

  English summary
  Bigg Boss Malayalam Season 4: Aparna Lost Her First Place, Akhil Shutdown Her With Heated Argument
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X