For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ആഴ്ച അപര്‍ണ്ണ പുറത്ത് പോകുന്നതോടെ പുതിയ പ്രശ്‌നം തുടങ്ങും, കൂടുതല്‍ ബാധിക്കുക ഡോക്ടര്‍ റോബിനെ

  |

  ബിഗ് ബോസ് സീസണ്‍ 4 സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ അഞ്ചാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ നിന്ന് ഏറെ വ്യത്യാസമായിട്ടാണ് ഈ വാരം പോകുന്നത്. വലിയ പ്രശ്‌നങ്ങളൊന്നും വീട്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് മുന്‍ക്കൂട്ടി പറയാനും സാധിക്കില്ല. വളരെ ചെറിയ സമയം കൊണ്ടാണ് ബിഗ് ബോസ് ഹൗസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും അത് കത്തിപ്പടരുന്നതും..

  കൃത്യമായി ഇന്റിമസി രംഗം ഷൂട്ട് ചെയ്ത് ദിവസം തന്നെ ഭാര്യ വന്നു, സൗമ്യയുടെ പ്രതികരണത്തെ കുറിച്ച് പിഷാരടി

  ഈ ആഴ്ച ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയാവുന്നത് ദില്‍ഷ- റോബിന്‍ പ്രണയമാണ്. ഈ അടുത്ത ഇടയ്ക്കാണ് ഇരുവരും സുഹൃത്തുക്കളാവുന്നത്. സൗഹൃദമൊന്ന് ബലപ്പെട്ട് വരുന്നതിന് മുന്‍പ് തന്നെ പ്രണയം ഇവരുടെ ഇടയിലേയ്ക്ക് വരുകയായിരുന്നു. ഡോക്ടറാണ് തന്റെ പ്രണയം ദില്‍ഷയോട് തുറന്ന് പറഞ്ഞത്. തുടക്കത്തില്‍ തന്നെ പ്രണയിക്കാന്‍ താല്‍പര്യമില്ലെന്ന് ദില്‍ഷ തുറന്ന് പറഞ്ഞിരുന്നു. ആ തീരുമാനത്തില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോവുന്നത്.

  നിലവില്‍ അപര്‍ണ്ണയ്ക്ക് മാത്രമാണ് ഈ സംഭവം അറിയാവുന്നത്. ഈ വിഷയത്തില്‍ ദില്‍ഷയോടും ഡോക്‌റിനോടും സംസാരിക്കുന്നുണ്ട്. രണ്ട് പേരുടേയും ഇമോഷന്‍സിനെ പരിഗണിച്ച് കൊണ്ടാണ് അപര്‍ണ്ണ സംസാരിക്കുന്നത്. ഡോക്ടര്‍ റോബിന്റെ നല്ല സുഹൃത്താണ് മള്‍ബറി.

  ദില്‍ഷയുടേയും റോബിന്‌റേയും ഉദ്ദേശം വേറെ; ഇപ്പോള്‍ പ്രണയം വെളിപ്പെടുത്താനുള്ള കാരണം ഇതാണ്

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായവുന്നത് ദില്‍ഷ- ഡോക്ടര്‍ പ്രണയകഥയിലെ അപര്‍ണ്ണയ്ക്കുള്ള റോളിനെ കുറിച്ചാണ്. അപര്‍ണ്ണയുള്ളത് കൊണ്ടാണ് ഇപ്പോഴും ഇവര്‍ക്കിടയിലെ സൗഹൃദത്തിന്റെ വേരറ്റ് പോകാത്തതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒപ്പം തന്നെ അപര്‍ണ്ണയുടെ ശൂന്യത ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഒരു ആരാധിക പറയുന്നു. ബിഗ് ബോസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഈ ആഴ്ചയിലെ എവിക്ഷനില്‍ അപര്‍ണ്ണ ഇടംപിടിച്ചിട്ടുണ്ട്. ടാസ്‌ക്കില്‍ നല്ലത് പോലെ കളിക്കുമെങ്കിലും ഹൗസില്‍ അത്രയധികം ആക്ടീവല്ല. വീട്ടില്‍ നടക്കുന്ന പല പ്രശ്‌നങ്ങളിലും അപര്‍ണ്ണ സ്‌പോര്‍ട്ടില്‍ ഇടപെടാറില്ല. ഇത് കഴിഞ്ഞ വാരം മോഹന്‍ലാല്‍ ചൂണ്ടി കാണിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നപ്പോഴാണ് മോഹന്‍ലാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് . ആക്ടീവായി കളിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ ആഴ്ച അപര്‍ണ്ണ ഹൗസില്‍ നിന്ന് പുറത്ത് പോകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. താരത്തിന്റെ എവിക്ഷന്‍ ഹൗസിനെ ഒരു രീതിയിലും ബാധിക്കില്ലെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. എന്നാല്‍ ഇത് ബാധിക്കുന്നത് ദില്‍ഷയേയും ഡോക്ടര്‍ റോബിനേയുമാണെന്നും ഇവർ പറയുന്നു. ആരാധികയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

  'ഈ വരുന്ന എലിമിനേഷനില്‍ പോകാന്‍ സാധ്യതയുള്ള ഒരു മത്സരാര്‍ത്ഥി അപര്‍ണ മള്‍ബെറിയാണ്. അപര്‍ണ പോയാല്‍ അത് ബിഗ് ബോസ് ഹൗസില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെങ്കിലും അപര്‍ണയുടെ എവിക്ഷന്‍ നെഗറ്റീവ് ആയി ബാധിക്കാന്‍ ചാന്‍സ് ഉള്ള ഒരു വ്യക്തി ഡോ. ഡോക്ടര്‍ റോബിനെയാണെന്നാണ്' ആരാധിക പറയുന്നത്. കാരണം 'റോബിന്‍ - ദില്‍ഷ റിലേഷന്‍ഷിപ്പ് ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലാണ്. ഇവര്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മുതലെടുപ്പ് നടത്താതെ അതില്‍ ഇടപെട്ട് പരിഹരിക്കാന്‍ പ്രാപ്തി ഉള്ള ഒരേ ഒരു വ്യക്തി അപര്‍ണയാണ്. അപര്‍ണ എവിക്ട് ആയാല്‍ വരും ദിവസങ്ങളില്‍ ഡോക്ടര്‍ക്കും ദില്‍ഷയ്ക്കുമിടയില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകാനാണ് സാധ്യത' എന്നാണ് കുറിപ്പില്‍ പറയുന്നത്.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  ഹൗസ് അംഗങ്ങള്‍ക്കിടയില്‍ റോബിന് ദില്‍ഷയോടുള്ള അടുപ്പം അറിയാവുന്ന ഓരോയൊരു വ്യക്തി അപര്‍ണ്ണയാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തില്‍ അപര്‍ണ്ണ ഇടപെട്ടിട്ടുമുണ്ട്.റോബിനാണ് ഇവരുടെ ഇടയിലേയ്ക്ക് അപര്‍ണ്ണയെ പിടിച്ചിട്ടത് പിന്നീട് റോബിന്റെ അസാന്നിധ്യത്തില്‍ ഇരുവരും സംസാരിക്കുന്നുണ്ട്. വളരെ വൈകാരികമായിട്ടായിരുന്നു ദില്‍ഷ സംസരിച്ചത്. അവസാനം കരയുന്നുമുണ്ടായിരുന്നു. എനിക്കങ്ങനെ ഒരാളെ പ്രേമിക്കാന്‍ കഴിയില്ലെന്നാണ് ദില്‍ഷ പറയുന്നത്. പിന്നീട് ഇതിനെ കുറിച്ച് ഡോക്ടറിനോടും മള്‍ബറി സംസാരിക്കുന്നുണ്ട്. നല്ല സുഹൃത്തായി ദില്‍ഷയെ കാണാനും ഈ ഒരു കാര്യം കൊണ്ട് ആ സൗഹൃദം വേണ്ടയെന്ന് വയ്ക്കരുതെന്നും അപര്‍ണ്ണ പറഞ്ഞു എനിക്ക് ഇവിടെ സുഹൃത്തായി അപര്‍ണയുണ്ടല്ലോ എന്നായിരുന്നു ഡോക്ടറിന്റെ പ്രതികരണം. ദില്‍ഷയോട് സൗഹൃദം കൂടിയത് തന്നെ അവളോടുള്ള താത്പര്യം കൊണ്ടാണ്. അല്ലാതെ ഒരു സഹൃദം തനിക്ക് ആവശ്യമില്ല. ഇനി ഒന്നും വേണ്ടെന്നും റോബിന്‍ പറഞ്ഞു. ഈ അവസരത്തില്‍ അപര്‍ണ്ണ പോയാല്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന്ത് ഉറപ്പാണ് അതേസമയം ഈ പ്രണയം ബിഗ് ബോസിന്റെ രഹസ്യ ടാസ്‌ക്ക് വല്ലതുമാണോവെന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.

  English summary
  Bigg Boss Malayalam Season 4: Aparna May Eliminate This Week And It Will Effect Robin And Dilsha Friendship?,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X