India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപർ‌ണ മൾബറി നല്ലൊരു മത്സരാർഥിയല്ല, മലയാളം പറയുന്ന വിദേശി എന്നതിനപ്പുറം ഒന്നുമില്ല'; വൈറലായി കുറിപ്പ്

  |

  ബി​ഗ് ബോസ് മലയാളം നാലാം സീസണിന്റെ മൂന്നാം ആഴ്ച ​ഗംഭീരമായി മുന്നോട്ട് പോവുകയാണ്. തിങ്കളാഴ്ച നടന്ന നോമിനേഷനിലൂടെ മൂന്നാമത്തെ ആഴ്ചയിലെ എവിക്ഷൻ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറായി. അതേപോലെ തന്നെ പുതിയ പ്രശ്നങ്ങൾക്കും ബി​ഗ് ബോസ് വീട്ടിൽ തുടക്കമായിട്ടുണ്ട്. മത്സരാർഥികളെ ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകർ കൂടുതൽ മനസിലാക്കി വരികയാണ്. ആദ്യ ദിവസങ്ങളിൽ മനസിൽ ഇടംപിടിച്ച വരെ മാറ്റി പുതിയ ആളുകൾക്ക് ഹൃദയത്തിൽ പ്രേക്ഷകർ സ്ഥാനം നൽകുന്ന സ്ഥിതിയുമുണ്ടായി.

  'അപരിചിതരോട് സംസാരിക്കാറില്ല, ഹോട്ടലിൽ താമസിച്ചാലും എല്ലാ കാര്യങ്ങളും ഐശ്വര്യ ചെയ്യും'; അഭിഷേക് ബച്ചൻ

  ഓരോ ​ ദിവസത്തെ എപ്പിസോഡുകൾ കഴിയുമ്പോഴും രസകരമായ നിരവധി കുറിപ്പുകൾ ബി​ഗ് ബോസ് ഷോയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ‌ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മത്സരാർഥി അപർണ മൾബറിയെ കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ നിരീക്ഷണമാണ് വൈറലാകുന്നത്. അപർണയ്ക്ക് ബി​ഗ് ബോസ് മത്സരാർഥിയായി തുടരാനുള്ള യോ​ഗ്യതയില്ലെന്നാണ് കുറിപ്പിലൂടെ പറയുന്നത്. മലയാളം പറയുന്ന വിദേശി എന്ന കൗതുകം മാത്രമാണ് അപർണയെ കുറിച്ച് പ്രേക്ഷകർക്കുള്ളതെന്നും കുറിപ്പിൽ പറയുന്നു.

  കത്തി പേടിയായതിനാൽ അടുക്കളയിൽ കയറാതെ ഡെയ്സി, സഹായിച്ച ലക്ഷ്മി പ്രിയയുടെ കാലുവാരി ശാലിനി!

  'ഒരുപാട് ഓവർ റേറ്റഡായ മത്സരാർഥിയാണ് അപർണ മൽബറി. ശെരിക്കും ഇത്ര ദിവസങ്ങളായിട്ടും ഒരുതരത്തിലും ഉള്ള ഒരു കണ്ടന്റ് ഉണ്ടാക്കാൻ അപർണയ്ക്ക് കഴിഞ്ഞിട്ടില്ല. മലയാളം പറയുന്ന വിദേശി എന്ന കൗതുകം മാത്രമാണ് ഈ മത്സരാർത്ഥി. ശരിക്കും അത് മാറ്റി നിർത്തിയാൽ ഈ ഷോയ്ക്ക് അനുയോജ്യയാണോ എന്ന് സംശയം. പല കാര്യങ്ങളും മനസിലാക്കി എടുക്കുന്നത് കുറച്ച് വൈകിയാണോ എന്ന ശരീരഭാഷ. പല അഭിപ്രായങ്ങളും മലയാളത്തിൽ പറഞ്ഞ് ഫലിപ്പിക്കാൻ കഴിയുന്നുമില്ല. മലയാളം സംസാരിക്കാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് ഒപ്പം പറഞ്ഞ് എത്താനും പാടുപെടുന്നു.'

  'പ്രത്യേകിച്ച് കലാപരമായ കഴിവുകൾ കാണിക്കുന്നില്ല. ഫൈനൽ എത്തുന്നതിന് മുമ്പ് പോകുമെന്ന് തോന്നുന്നു. ഇവർക്ക് പകരം കുറച്ച് ആക്റ്റീവായ മലയാളികൾ തന്നെ വന്നാൽ അത് കൂടുതൽ കണ്ടന്റ് ഷോയ്ക്ക് നൽകും' അപർണയെ കുറിച്ചുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു. അതേസമയം ഡീഗ്രേഡ് പോസ്റ്റായി കാണണ്ടെന്നും പ്രേക്ഷകൻ കുറിച്ചിട്ടുണ്ട്. ചിലർ കുറിപ്പിനെ അനുകൂലിക്കുകയും മറ്റ് ചിലർ ഇക്കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ അടക്കം അപർണ കാഴ്ചവെച്ച പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി വിലയിരുത്തൽ തെറ്റാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്. മലയാളം സംസാരിച്ചും മലയാളികളെ ഇം​ഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി അപർണ ഞൊടിയിടയിലാണ് മാറിയത്.

  ഇം​ഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴിയാണ് അപർണ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷിന്റെ ബേസിക് മുതലാണ് അപർണ പഠിപ്പിക്കുന്നത്. ഒട്ടേറെ ഫോളോവേഴ്സാണ് ഈ മലയാളി ടീച്ചർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. സ്‌പെയിൻകാരി അമൃത ശ്രീ ആണ് അപർണയുടെ ജീവിത പങ്കാളി. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. ഫ്രാൻസിലാണ് സ്ഥിരമായി താമസം. കുറഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മലയാളികൾക്കിടയിൽ നിന്ന് ആരാധകരെ സമ്പാദിക്കാൻ അപർണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന് പുറത്ത് താമസിക്കുന്ന മത്സരാർഥികളടക്കം വാതോരാതെ വീടിനുള്ളിൽ ഇം​ഗ്ലീഷ് പറയുമ്പോഴും പരമാവധി മലയാളം സംസാരിച്ച് അപർണ പിടിച്ച് നിൽക്കുന്നതിനെ മോഹൻലാൽ അടക്കമുള്ളവർ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിൽ താൽപര്യം ജനിച്ച് അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിൽ എത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അച്ഛനും അമ്മയും കേരളത്തിൽ എത്തുമ്പോൾ അപർണയ്‍ക്ക് പ്രായം മൂന്ന്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു താമസം. അമൃത വിദ്യാലത്തിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപർണയുടെ പഠനം. ഇതിനിടയിലാണ് മലയാളം അപർണയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Aparna Mulberry An Overrated Contestant? A Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X