'ഞാൻ പ്രണയം പറഞ്ഞപ്പോൾ‌ അവൾക്ക് പേടിയായിരുന്നു, റൂം മാറ്റണമെന്നാവശ്യപ്പെട്ട് ബഹളമായിരുന്നു'; അപർണ മൾബറി

ബി​ഗ് ബോസ് മലയാളം നാലാം സീസൺ ​ഗംഭീരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പതിനാറ് പേരാണ് ഇത്തവണ കപ്പിനായി മത്സരിക്കുന്നത്. അക്കൂട്ടത്തിൽ നിരവധി ആരാധകരുള്ള മത്സരാർഥിയാണ് അപർണ മൾബറി. ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലും തനി മലയാളിയാണ് അപർണ. സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ അപർണ മൾബറി ഇം​ഗ്ലീഷ് ടീച്ചർ കൂടിയാണ്. ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന അപർണ എല്ലാവർക്കും അത്ഭുതമാണ്.

ചെറുപ്പം മുതൽ കേരളത്തിലാണ് അപർണ വളർന്നത്. ലെസ്ബിയനായ അപർണ തന്റെ തുണയായി അമൃതയെ കണ്ടെത്തിയത് എങ്ങനെയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. തന്റെ ജീവിതത്തിലെ പ്രണയത്തെ അപർണ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് വിശേഷിപ്പിച്ചത്. 'അമൃതശ്രീ കുറച്ച് വൈകിയാണ് എത്തിയത്. അമൃതയെ എനിക്ക് നേരത്തെ അറിയുമായിരുന്നില്ല. ഞങ്ങളെല്ലാം ഒന്നിച്ചൊരു റൂമിലായിരുന്നു കഴിഞ്ഞത്. എന്റെ തൊട്ടപ്പുറത്തായിരുന്നു അമൃതയ്ക്ക് ബെഡ് കൊടുത്തത്. ആദ്യം നോക്കിയപ്പോൾത്തന്നെ പ്രണയം തോന്നിയിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു.'

റൂം മാറ്റാമോയെന്നൊക്കെ അവൾ ചോദിച്ചിരുന്നു

'ആ ഫീൽ വന്നപ്പോൾ അവൾ പേടിച്ചുപോയി. റൂം മാറ്റാമോയെന്നൊക്കെ അവൾ ചോദിച്ചിരുന്നു. പക്ഷേ മാറ്റിയില്ല. എല്ലാദിവസവും അവളെ കാണാനായി ഞാൻ കോഫി കുടിക്കുമായിരുന്നു. ഞാൻ എന്റെ നാട്ടിലേക്ക് തിരിച്ചുപോകും മുമ്പായാണ് ഞാൻ പ്രണയം തുറന്നുപറഞ്ഞത്. ഞാനെല്ലാം പറഞ്ഞ സമയത്ത് അവളുടെ ബെസ്റ്റ് ഫ്രണ്ട് വന്ന് അവളെ വിളിച്ചുകൊണ്ട് പോയി. ഇന്നെന്റെ കൂടെ പുറത്തുവരാമോയെന്ന് ചോദിച്ചിരുന്നു അവൾ. ആ സമയത്താണ് അവൾ എനിക്ക് നിന്നേയും ഇഷ്ടമാണെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്. അമൃത മലയാളം പഠിച്ച് വരുന്നതേയുള്ളൂ. ഷോയിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആശംസ അറിയിച്ചിരുന്നു' അപർണ പറയുന്നു.

അമൃത ശ്രീ ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ

സ്‌പെയിൻകാരിയാണ് അപർണയുടെ എല്ലാമെല്ലാമായ അമൃത ശ്രീ. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം. കുറച്ച് നാളുകൾക്ക് ശേഷം കുഞ്ഞുങ്ങളെ ​ദത്തെടുക്കാനുള്ള പ്ലാനിലാണ് തങ്ങളെന്നും ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും കുഞ്ഞിനെ ദത്തെടുക്കുക എന്നത് ഒരിക്കലും മാറില്ലെന്നും അപർണ പറഞ്ഞിരുന്നു. ബി​ഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാർഥികളിൽ ഒരാളാണ് അപർണ. വീട്ടിലെ മലയാളികളായ മത്സരാർഥികൾ മുറി ഇം​ഗ്ലീഷും ഹിന്ദിയും അധികമായി സംസാരത്തിൽ ഉൾപ്പെടുത്തുമ്പോൾ പച്ച മലയാളം ഒഴുക്കോടെ അപർണ പറയുന്നതിനെ നടൻ മോഹൻലാൽ അടക്കമുള്ളവരും അഭിനന്ദിച്ചിരുന്നു.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിൽ താൽപര്യം ജനിച്ച് അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിൽ എത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അച്ഛനും അമ്മയും കേരളത്തിൽ എത്തുമ്പോൾ അപർണയ്‍ക്ക് മൂന്ന് വയസായിരുന്നു പ്രായം. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു താമസം. അമൃത വിദ്യാലത്തിലായിരുന്നു സ്‌കൂൾ കാലം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപർണയുടെ പഠനം. ഇതിനിടയിലാണ് മലയാളം അപർണയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. പിന്നീട് കേരളത്തെയും ഇവിടുത്തെ ജീവിത രീതികളെയും അപർണ പഠിച്ചു. മലയാളികൾ പേലും കേട്ടാൽ അമ്പരക്കുന്ന തരത്തിൽ അങ്ങനെ അപർണ മലയാളം പറയാൻ തുടങ്ങി.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
കേരളത്തിനോട് പ്രിയം

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ബി​ഗ് ബോസ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടക്കും. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്. ആദ്യ ആഴ്ചയിൽ ജാനകി സുധീറാണ് ഷോയിൽ നിന്നും പുറത്തായത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X