twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുഞ്ഞിന്റെ കാര്യത്തിൽ നേരത്തെ തീരുമാനം എടുത്തു, മൾബറി എന്ന് പേര് വന്നത് ഇങ്ങനെ'; ലെസ്ബിയനായ അപർണ പറയുന്നു

    |

    ബി​ഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചിരിക്കുന്നത് വളരെ അധികം പ്രത്യേകതകളോടെയാണ്. പ്രഖ്യാപനം മുതൽ നൽ‌കിയ വാ​ഗ്​ദാനങ്ങളെല്ലാം ബി​ഗ് ബോസ് അണിയറപ്രവർത്തകർ പാലിക്കുന്നുണ്ട്. പതിനേഴ് മത്സരാർഥികളാണ് ഇപ്പോൾ വീടിനുള്ളിൽ ഉള്ളത്. അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരും ഉണ്ട്. സിനിമാ സീരിയൽ രം​ഗത്ത് നിന്ന് വളരെ കുറച്ച് പേർ മാത്രമാണ് ഇത്തവണ ബി​ഗ് ബോസിലുള്ളത്. ബാക്കിയുള്ള മത്സരാർഥികളെല്ലാം സോഷ്യൽമീഡിയ വഴി ആരാധകരെ സമ്പാദിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളാണ്.

    'ഞാൻ സോഷ്യൽമീഡിയയിലൂടെ തെറിവിളിക്കുന്ന വ്യക്തി ഇപ്പോൾ മത്സരാർഥി'; ലക്ഷ്മിപ്രിയയെ ആ​ക്രമിച്ച് ജാസ്മിൻ!'ഞാൻ സോഷ്യൽമീഡിയയിലൂടെ തെറിവിളിക്കുന്ന വ്യക്തി ഇപ്പോൾ മത്സരാർഥി'; ലക്ഷ്മിപ്രിയയെ ആ​ക്രമിച്ച് ജാസ്മിൻ!

    ആദ്യത്തെ മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായി നാലാം സീസണിൽ മത്സരാർഥിയായി ഒരു വിദേശിയും പങ്കെടുക്കുന്നുണ്ട്. അപർണ മൾബറിയാണ് ആ മത്സരാർഥി. വിദേശയാണെങ്കിലും മലയാളം അസ്സലായി അപർണ സംസാരിക്കും. അമേരിക്കയിലാണ് അപർണ ജനിച്ചത്. മൂന്ന് വയസായപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം അപർണ കേരളത്തിലെത്തിയത്. രൂപത്തിലും ഭാവത്തിലും സംസാരത്തിലും തനി മലയാളിയാണ് അപർണ ഇപ്പോൾ. സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയായ ഇം​ഗ്ലീഷ് ടീച്ചർ കൂടിയാണ് അപർണ മൾബറി. ഏത് നാട്ടിൽ പോയാലും കേരളത്തിന്റെ സംസ്കാരം ഒപ്പം കൊണ്ടുനടക്കാനാണ് അപർണയ്ക്ക് ഇഷ്ടം.

    'പ്രശാന്തിന്റെ വിവാഹം ഞങ്ങൾക്ക് പറ്റിയ വലിയ തെറ്റ്, അവൻ പ്രണയിച്ച് കല്യാണം കഴിച്ചാൽ മതിയായിരുന്നു'; ത്യാ​ഗരാജൻ'പ്രശാന്തിന്റെ വിവാഹം ഞങ്ങൾക്ക് പറ്റിയ വലിയ തെറ്റ്, അവൻ പ്രണയിച്ച് കല്യാണം കഴിച്ചാൽ മതിയായിരുന്നു'; ത്യാ​ഗരാജൻ

    ലെസ്ബിയൻ കപ്പിൾ ആയപ്പോൾ

    കൂടാതെ അപർണ ഒരു സ്വവർഗ്ഗാനുരാഗി കൂടിയാണ്. തന്റെ ഭാര്യയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയിച്ചതിനെ കുറിച്ചും ബി​ഗ് ബോസിലെ തന്റെ സഹമത്സരാർഥികളോട് അപർണ തുറന്ന് പറയുകയും ചെയ്തിരുന്നു. കുഞ്ഞിനെ ദത്തെടുക്കാനൊരു തീരുമാനം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ അപർണ. ജീവിത കഥ വിവരിച്ച ശേഷം സഹ മത്സരാർഥി ഡെയ്സി ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അപർണയുടെ വെളിപ്പെടുത്തൽ. കാർഡിയോളജിസ്റ്റ് ആയ അമൃതശ്രീയാണ് അപർണയുടെ ജീവിത പങ്കാളി. അമേരിക്കയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. ഇഷ്ടമാണെന്ന് ആദ്യം തുറന്ന് പറഞ്ഞത് അപർണയാമെന്നും താരം പറയുന്നു. രണ്ട് ദിവസം കഴിഞ്ഞ് അമൃത ഓകെ പറഞ്ഞു. മൂന്ന് വർഷം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.

    കുഞ്ഞിനെ ദത്തെടുക്കുമോ

    'ആദ്യമൊക്കെ ആളുകൾ എന്ത് പറയും എന്ന പേടിയായിരുന്നു. പിന്നീട് തുറന്ന് പറയാൻ ഭയപ്പെടുന്നവർക്ക് ഒരു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതി തുറന്ന് പറയുകയായിരുന്നു. ഒരു പെണ്ണും പെണ്ണും കല്യാണം കഴിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ചോദ്യമാണ് കുട്ടികളെ കുറിച്ചുള്ളത്. ഞങ്ങൾ അതിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. ദത്തെടുക്കാൻ തന്നെയാണ് തീരുമാനം. പക്ഷെ സമയം ആയിട്ടില്ല. സമയമാവുമ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കും. ഒരു അമ്മയാവണം എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്. ലെസ്ബിയൻ കപ്പിൾ ആകുന്നതിന് മുമ്പേ തന്നെ അല്ലെങ്കിൽ ഒരു ആണിനെയോ പെണ്ണിനെയോ ഞാൻ വിവാഹം ചെയ്യും എന്ന് തീരുമാനിക്കുന്നതിന് മുമ്പേ കുഞ്ഞിനെ ദത്ത് എടുക്കും എന്ന് തിരുമാനിച്ചിരുന്നു. ഇപ്പോഴുള്ള നമ്മുടെ സമൂഹം അത്രയും മോശമാണ്.'

    Recommended Video

    Dhanya Mary Varghese talks about Bigg Boss Malayalam Season 4
    മൾബറി പേരിനൊപ്പം ചേർത്തതിന് പിന്നിൽ

    'എത്ര പേരാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത്. അമ്മയും അച്ഛനും ഇല്ലാതെ ആശ്രമങ്ങളിൽ വളരുന്ന കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തണം എന്നത് ആ​ഗ്രഹമാണ്. പേരിനൊപ്പമുള്ള മൾബറി ഫാമിലി നെയിം ആണ്. അല്ലാതെ ഫെയിമിന് വേണ്ടിയിട്ട് ഞാൻ ചേർത്തതൊന്നുമല്ല' അപർണ മൾബറി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്. മലയാളം സംസാരിച്ചും മലയാളികളെ ഇം​ഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയിൽ ആരാധകരെ അപർണ സമ്പാദിച്ചു. നിലവിൽ ഇം​ഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. ഇംഗ്ലീഷിന്റെ ബേസിക് മുതലാണ് അപർണ പഠിപ്പിക്കുന്നത്.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: Aparna Mulberry Reveals She Will Adopt A Baby, Reveals She Want To Be A Mom
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X