ആദ്യമായി ഒരു വിദേശി ബിഗ് ബോസ് വിന്നറാവും; അപര്‍ണ മള്‍ബറിയുടെ ആ വാക്കുകള്‍ ഏറ്റെടുത്ത് പ്രേക്ഷകരും
ബിഗ് ബോസ് മലയാളത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടക്കുന്നത്. അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന ദിവസം രസകരമായ പല ടാസ്‌കുകളും നടക്കാറുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസിനുള്ളില്‍ ഒരാളെ കാണാതെ പോയി എന്ന് പറഞ്ഞ് ഒരു ചിത്രവുമായിട്ടാണ് വന്നത്. അത് അപര്‍ണ മള്‍ബറിയെ ആണ്. ശേഷം അവര്‍ക്കൊരു മാസ്‌ക് കൊടുക്കുകയും കാര്യങ്ങള്‍ വിശദമായി ചോദിക്കുകയും ചെയ്തു. എന്നാല്‍ ആ ഒളിപ്പിച്ച് വെച്ച ചിത്രത്തില്‍ താന്‍ ആയിരിക്കുമെന്ന് അപര്‍ണ ഊഹിച്ച് പറഞ്ഞതിനെ അഭിനന്ദിക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയ പേജിലൂടെ അപര്‍ണയെ കുറിച്ച് വന്ന കമന്റുകള്‍ വായിക്കാം..

എന്തൊക്കെ പറഞ്ഞാലും അപര്‍ണയുടെ ഒബ്‌സര്‍വേഷന്‍ ലെവല്‍ ഭീകരം ആണ്. കഴിഞ്ഞ ദിവസം ലാലേട്ടന്‍ ആ പിക് കൊണ്ട് വന്നപ്പോള്‍ എല്ലാവരും മറ്റ് പലരുടെയും പേരുകള്‍ പറഞ്ഞപ്പോള്‍ അപര്‍ണക്ക് ഉറപ്പായിരുന്നു അത് തന്റെ ആയിരിക്കും എന്ന്. കാരണം അപര്‍ണ ആ വീട്ടില്‍ എങ്ങനെ ആണെന്ന് അപര്‍ണക്ക് തന്നെ അറിയാം. അശ്വിനോട് ആക്ടീവ് അല്ലലോ എന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ ഏയ് ഞാന്‍ ആക്റ്റീവ് ആണെന്ന് പറഞ്ഞ ആളാണ് പുള്ളി.

എന്നാല്‍ അപര്‍ണ, ലാലേട്ടന്‍ അത് പറയുന്നതിന് മുന്‍പ് അത് മനസിലാക്കി കഴിഞ്ഞു. അത്‌പോലെ തന്നെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങളും മികച്ചതായിരുന്നു. അപര്‍ണക്ക് തന്നെ ഉള്ളില്‍ ഒരു തോന്നല്‍ തോന്നിട്ടുണ്ട് തന്റെ ഗെയിം ചെയിഞ്ച് ചെയ്യണം എന്ന്. മുന്നോട്ടുള്ള ദിവസങ്ങളില്‍ അത് പ്രതീക്ഷിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അശ്വിനെ അപേക്ഷിച്ച് ഹൗസില്‍ എത്രയോ ആക്റ്റീവ് ആണ് അപര്‍ണ. അശ്വിന് പോലും താന്‍ ആക്ടീവ് അല്ലെന്ന് സ്വയം തിരിച്ചറിയാന്‍ പറ്റുന്നില്ല. അവിടെ ഇരുന്ന ബാക്കി മത്സരാര്‍ത്ഥികളുടെ ഉള്ളിലും അങ്ങനെ ആയിരിക്കും. പക്ഷേ, അപര്‍ണ്ണയ്ക്ക് വളരെ കൃത്യമായി അത് മനസ്സിലാക്കാന്‍ കഴിഞ്ഞു.

അപര്‍ണയ്ക്ക് അവിടെയുള്ള ഓരോരുത്തരെയും നല്ല രീതിയില്‍ മനസ്സിലായി. ലക്ഷ്മിപ്രിയ ഫാഷന്‍ ഷോ മത്സരത്തിന് ശേഷം കാണിച്ച ഷോ ഓഫ് നല്ല വ്യക്തമായി തന്നെ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ അപര്‍ണയുടെ ഭാഗത്ത് നിന്ന് നല്ലൊരു ഗെയിം പ്രതീക്ഷിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ക്ക് ഒരുപോലെ പറയാനുള്ളത്. അപര്‍ണയ്ക്ക് ഗുഡ് ഇമേജ് ക്യാരക്ടര്‍ ഉള്ളതും ഒരു ഗുണമാണ്. വേണമെന്ന് വെച്ചാല്‍ ലക്ഷ്മിപ്രിയയെ പോലെ വെറുപ്പിക്കാം. കഴിഞ്ഞ സീസണില്‍ അനൂപ് ഇതുപോലെ ആയിരുന്നു. ഇവര്‍ ടാസ്‌ക് എല്ലാം ജയിക്കുന്നുണ്ട്. അഭിപ്രായം പറയുമ്പോള്‍ മറ്റുള്ള പലരെയും അപേക്ഷിച്ച് കൃത്യമായി പറയും. ആവശ്യമില്ലാത്ത പട്ടി ഷോ, പരദൂഷണം എന്നിവ ഉണ്ടാവില്ല.

എല്ലാരെയും അളന്നു തൂക്കി വെച്ചിട്ടുണ്ട്. ഇനി ജസ്റ്റ് കണ്ടന്റ് ഉണ്ടാക്കിയാല്‍ മതി. സ്വാഭാവികമായും ഇവര്‍ ഇവര്‍ ഇനി സീരിയല്‍/ ജാസ്മിന്‍ ഗാങ്ങിന് ഒപ്പം നില്‍ക്കുമെന്നു തോന്നുന്നില്ല. നോമിനേഷന്‍ അടക്കം എല്ലാ കാര്യവും ഇത്രയും കൃത്യമായി പറയുന്ന വേറൊരു ആളും അവിടെ ഇല്ല. പക്ഷെ ആള്‍ ആക്റ്റീവ് ആവുക തന്നെ വേണം. വളരെ ജെനുവിന്‍ ആയ ഒരു മത്സരാര്‍ഥി ഇത്തവണ അപര്‍ണ മള്‍ബറി ആണെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുകയാണ്.


Click it and Unblock the Notifications