For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുപാട് മിസ് ചെയ്തു....'; ബി​ഗ് ബോസിന് ശേഷം പങ്കാളിയെ സന്ദർശിച്ച് അപർണ, ഓടി വന്ന് കെട്ടിപ്പിടിച്ച് അമൃത!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി അവശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ്. എട്ട് പേരാണ് ഇപ്പോൾ വീട്ടിലുള്ളത്. അതിൽ നിന്നും അ‍ഞ്ച് പേർക്ക് മാത്രമാണ് ഫൈനൽ ഫൈവായി ഫിനാലെയിലേക്ക് എത്താൻ‌ സാധിക്കുക. അതിനുള്ള പരിശ്രമത്തിലാണ് മത്സരാർഥികളെല്ലാം.

  കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു നാലാം സീസൺ. അതിൽ പ്രധാന പ്രത്യേകത ഷോയിൽ പങ്കെടുക്കാനെത്തിയ മത്സരാർഥികൾ തന്നെയാണ്. ആരെയും മാറ്റി നിർത്താതെ എല്ലാ വിഭാ​ഗങ്ങളിൽ നിന്നും മത്സരാർഥികളെ ഉൾക്കൊള്ളിച്ചിരുന്നു.

  അക്കൂട്ടത്തിൽ സ്വവർഗാനുരാഗികളായവരും, വിദേശ വനിതയുമടക്കം ഷോയിൽ പങ്കെടുത്തിരുന്നു.

  Also Read: റിയാസിന് കുടുംബവും ഉപ്പയും ഉമ്മയുമുണ്ടെന്ന് ആരും ഓർക്കുന്നില്ല, അവനും പുറത്ത് ജീവിതമുണ്ട്: സഹോദരി

  ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി മത്സരാർഥിയായി വിദേശ വനിത അപർണ മൾബറിയായിരുന്നു. അപർണ ഒരു സ്വവർ​ഗാനുരാ​ഗി കൂടിയാണ്. ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും പക്ഷെ ഹൃദയംകൊണ്ട് മലയാളിയായിട്ടാണ് അപർണ ജീവിക്കുന്നത്.

  ഏതൊരു മലയാളിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയും അപർണ. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇം​ഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽമീഡിയയുടെ പ്രിയങ്കരിയായി മാറിയ ശേഷമാണ് അപർണ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.

  Also Read: 'കല്യാണം കഴിഞ്ഞ പിറ്റേ ദിവസം ഷൂട്ടിങിന് പോയി, ഇതുവരെ ഒന്നിച്ച് കുറച്ച് ദിവസം ചിലവഴിച്ചില്ല'; രൺബീർ കപൂർ!

  മൂന്ന് ആഴ്ച മുമ്പാണ് അപർണ ഷോയിൽ നിന്നും പുറത്തായത്. നൂറ് ദിവസം തികച്ച് കപ്പ് സ്വന്തമാക്കാനുള്ള ആ​ഗ്രഹവുമായി തന്നെയാണ് അപർണ എത്തിയത്. പക്ഷെ പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ പുറകിലായതിനാലാണ് അപർണയ്ക്ക് ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്താകേണ്ടി വന്നത്.

  തന്റെ കൂട്ടുകാരിയായിരുന്ന അമൃതശ്രീയെയാണ് അപർണ വിവാഹം ചെയ്തത്. സ്‌പെയിൻകാരിയായ അമൃതശ്രീ ഫ്രാൻസിൽ കാർഡിയോളജി ഡോക്ടറാണ്. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം.

  പുറത്തിറങ്ങിയ ശേഷം ഹൗസിൽ നിന്നും എവിക്ട് ചെയ്യപ്പെട്ട ഡെയ്സി, നവീൻ, നിമിഷ അടക്കമുള്ള സുഹൃത്തുക്കളെ കാണുകയും അവർക്കൊപ്പം വിനോദയാത്ര പോകുകയുമെല്ലാം ചെയ്യുന്ന തിരക്കിലായിരുന്നു അപർണ. ഭാര്യയെ അടുത്ത ദിവസമാണ് അപർണ സന്ദർശിച്ചത്.

  വളരെ നാളുകൾക്ക് ശേഷം ഭാര്യ അമൃതശ്രീയെ വീണ്ടും കണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ അപർണ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. തന്റെ ജീവിതപങ്കാളിയായ അമൃതശ്രീയെ കുറിച്ച് നിരവധി തവണ അമൃത വീടിനുള്ളിൽ വെച്ച് സംസാരിച്ചിരുന്നു.

  മൂന്ന് വർഷം മുമ്പാണ് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. അമൃതശ്രീയെ കുറിച്ച് പറയുമ്പോഴെല്ലാം അപർണ വാചാലയാകാറുണ്ട്. 'അവസാനം.... കുറേ നാളുകൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിച്ചു'വെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭാര്യയെ കണ്ട സന്തോഷം അപർണ പങ്കുവെച്ചത്.

  അപർണയെ കണ്ടതും എയർപോർട്ടിൽ വെച്ച് ഓടി വന്ന് കെട്ടിപ്പിടിക്കുന്ന അമൃതയെ കാണാമായിരുന്നു. ഇത്രയും ദിവസം ഇരുവരും പരസ്പരം എത്രമാത്രം മിസ് ചെയ്തിരുന്നു എന്ന് വീഡിയോയിലൂടെ തന്നെ വ്യക്തമാണ്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അമൃത മലയാളം പഠിച്ച് വരുന്നതേയുള്ളൂവെന്നും ഷോയിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആശംസ അറിയിച്ചിരുന്നുവെന്നും അപർണ പറഞ്ഞിരുന്നു. കുഞ്ഞിനെക്കുറിച്ചൊക്കെയുള്ള പ്ലാനിങുകൾ തങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്ന് മുമ്പ് അപർണ തുറന്ന് പറഞ്ഞിരുന്നു.

  കുഞ്ഞിനെ ദത്തെടുക്കാമെന്നാണ് തങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്നും സമയാവുമ്പോൾ അത് സംഭവിക്കുമെന്നായിരുന്നു അപർണ പറഞ്ഞത്. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിൽ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ.

  അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപർണയുടെ പഠനം. അച്ഛൻ യുഎസിൽ നിന്നും അമ്മ ചിലെയിൽ നിന്നുമാണ്. അവർക്ക് രണ്ടുപേർക്കും മലയാളം അറിയില്ല. അപർണയുടെ അമ്മ ഇപ്പോഴും മാതാ അമൃതാന്ദമയിയുടെ ആശ്രമത്തിലാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Aparna Mulberry visited her wife first time after the show, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X