twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉമ്മ വെക്കാന്‍ വരുന്നത് പോലെ തോന്നി; കെട്ടിപ്പിടിക്കാന്‍ വന്ന ജാസ്മിന്റെ മുഖത്തടിച്ച് അപര്‍ണ

    |

    വൈവിധ്യങ്ങളും വേറിട്ടതുമായ മത്സരമാണ് ഇത്തവണ ബിഗ് ബോസിലൂടെ കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്മായി ലെസ്ബിയനായി ജീവിക്കുന്ന ആളുകളും ഷോ യില്‍ പങ്കെടുക്കുന്നുണ്ട്. അപര്‍ണ മള്‍ബറിയും ജാസ്മിന്‍ എം മൂസയുമാണ് അവര്‍. വീട്ടിലെത്തിയതിന് ശേഷം അപര്‍ണയോട് തനിക്ക് ക്രഷ് തോന്നുണ്ടെന്ന് ജാസ്മിന്‍ വെളിപ്പെടുത്തി.

    ജാസ്മിന്റെ ഈ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ അപര്‍ണയും ജാസ്മിനും തമ്മിലുള്ള ചില സംഭാഷണങ്ങള്‍ വൈറലാവുകയാണ്. അപര്‍ണ തന്റെ മുഖത്തിന് അടിച്ചത് എന്തിനാണെന്ന് ചോദിച്ചെത്തുന്ന ജാസ്മിനും അതിന് വിശദീകരണം നല്‍കുന്ന അപര്‍ണയെയുമൊക്കെ വീഡിയോയില്‍ കാണാം.

    ജാസ്മിൻ്റെ മുഖത്തടിച്ച് അപർണ മൾബറി

    അപര്‍ണയെ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വിളിച്ച് മാറിയിരുന്ന് സംസാരിക്കുകയാണ് ജാസ്മിന്‍. നീ എന്തിനാണ് എന്റെ മുഖത്ത് തല്ലിയത് എന്നാണ് ജാസ്മിന്‍ ചോദിക്കുന്നത്. അപര്‍ണയുടെയും ജാസ്മിന്റെയും സംസാരം വന്നതോടെയാണ് അങ്ങനൊരു കാര്യം അവിടെ നടന്നുവെന്ന കാര്യം വ്യക്തമാവുന്നത്.

    'ജാസ്മിന്‍ അപര്‍ണയെ കെട്ടിപ്പിടിക്കാനായി വന്നു. എന്നാല്‍ അപര്‍ണയത് തെറ്റിദ്ധരിച്ചു. സാധാരണ കെട്ടിപ്പിടിക്കല്‍ പോലെയായിരുന്നില്ല അത്. പെട്ടെന്ന് തന്നെ ജാസ്മിന്റെ മുഖത്തിനിട്ട് അടിച്ച് കൊണ്ട് അപര്‍ണ റിയാക്ട് ചെയ്തതാണ്.

    അപർണയോട് ക്രഷ് തോന്നിയെന്ന് പറഞ്ഞ ജാസ്മിൻ

    അപര്‍ണയുടെ പെട്ടെന്നുള്ള പെരുമാറ്റം ജാസ്മിനെ വലിയ വിഷമത്തിലാക്കി. ബിഗ് ബോസില്‍ വന്നത് മുതല്‍ അപര്‍ണയോട് ക്രഷ് തോന്നിയെന്ന് ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. തൻ്റെ പങ്കാളിയോട് മാപ്പ് പറഞ്ഞ് കൊണ്ടാണ് ജാസ്മിൻ ഇഷ്ടം പറഞ്ഞത്. അതുകൊണ്ട് തന്നെ അപർണയോട് പ്രത്യേക സ്‌നേഹം ജാസ്മിന് ഇപ്പോഴുമുണ്ട്.

    അതേ സമയം അപര്‍ണയാണെങ്കില്‍ ജാസ്മിന് ഒരു തരത്തിലും നിന്ന് കൊടുക്കാത്ത രീതിയില്‍ പോവുകയാണ്. നിന്റെ ക്രഷ് കൈയ്യില്‍ വെച്ചാല്‍ മതിയെന്ന നിലപാടിലാണ് അപര്‍ണ.

    ആണും പെണ്ണും ഒരുമിച്ച് ജയിലില്‍ പോയത് ഇഷ്ടമായില്ലെന്ന് റോബിന്‍; 16-ാം നൂറ്റാണ്ടില്‍ നിന്നും വന്നതാണോ?ആണും പെണ്ണും ഒരുമിച്ച് ജയിലില്‍ പോയത് ഇഷ്ടമായില്ലെന്ന് റോബിന്‍; 16-ാം നൂറ്റാണ്ടില്‍ നിന്നും വന്നതാണോ?

    അപർണയെ കെട്ടിപ്പിടിക്കാൻ വന്നതാണ് ജാസ്മിൻ

    എന്നാല്‍ വളരെ സന്തോഷത്തോടെ അപര്‍ണയെ കെട്ടിപ്പിടിക്കാന്‍ വന്നതായിരുന്നു ജാസ്മിന്‍. പക്ഷേ അവള്‍ ഉമ്മ വെക്കാന്‍ വരുന്നത് പോലെ തോന്നിയത് കൊണ്ടാണ് തല്ലിയതെന്ന് അപര്‍ണ പറയുന്നു. എന്തായാലും ജാസ്മിന്‍ ക്യാപ്റ്റന്‍സി ടാസ്‌കിന് പോവുന്നതിന് മുന്‍പാണ് ഇത് നടക്കുന്നത്. ലിവിംഗ് ഏരിയയില്‍ വെച്ച് നടന്ന സംഭവമാണെന്നും സൂചനയുണ്ട്.

    ഉമ്മ വെക്കാൻ വന്നതാണെന്ന് തെറ്റിദ്ധരിച്ച് അപർണയും

    അവിടെയുണ്ടായ സംഭവത്തെ കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്.. 'ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് പോകുന്ന സമയത്ത് അപര്‍ണ്ണ ജാസ്മിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു. അപ്പോള്‍ ജാസ്മിന്‍ കിസ് ചെയ്യാന്‍ പോകുന്നത് പോലെ പോയി. അപ്പോഴാണ് അപര്‍ണ്ണ അടിച്ചത്' എന്ന് ഒരു ആരാധകര്‍ പറയുന്നു. അങ്ങനെ അപര്‍ണയും പ്രതിരോധശേഷി ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

    ലക്ഷ്മി പ്രിയയ്ക്ക് ദൃഷ്ടിദോഷം; ബിഗ് ബോസ് സെറ്റില്‍ തീ ഇട്ടു, നടപടിയുമായി ബിഗ് ബോസ്ലക്ഷ്മി പ്രിയയ്ക്ക് ദൃഷ്ടിദോഷം; ബിഗ് ബോസ് സെറ്റില്‍ തീ ഇട്ടു, നടപടിയുമായി ബിഗ് ബോസ്

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
    ജാസ്മിന്റെ ക്രഷ് കൊണ്ടാണ് അപര്‍ണ ഗെയിമില്‍ നിന്ന് മാറി നില്‍ക്കുന്നത്

    എന്നാല്‍ ജാസ്മിന്റെ ക്രഷ് കൊണ്ടാണ് അപര്‍ണ ഗെയിമില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് മറ്റൊരു ആരോപണം. അപര്‍ണയ്ക്ക് ജാസ്മിനോട് ദേഷ്യമാണ്. ഓരോ നോമിനേഷന്‍ വരുമ്പോളും അപര്‍ണ അവളുടെ പേര് പറയറുണ്ടെന്നതും ശ്രദ്ധേയമാണ്. എന്തായാലും ഒന്ന് പൊട്ടിച്ചതില്‍ അപര്‍ണയ്ക്ക് ബിഗ് സല്യൂട്ട് എന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.

    'എന്തൊരു കിഴങ്ങനാടോ? ആ ചെറുക്കനുള്ള നട്ടെല്ല് പോലും തനിക്ക് ഇല്ലല്ലോ!'; റോൺസണിനെ പൊളിച്ച് ബ്ലസ്ലിയും കൂട്ടരും!'എന്തൊരു കിഴങ്ങനാടോ? ആ ചെറുക്കനുള്ള നട്ടെല്ല് പോലും തനിക്ക് ഇല്ലല്ലോ!'; റോൺസണിനെ പൊളിച്ച് ബ്ലസ്ലിയും കൂട്ടരും!

    English summary
    Bigg Boss Malayalam Season 4: Aparna Slapped Jasmin For Hugging Her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X