For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി കുറ്റം പറയാന്‍ വരണ്ട; നിമിഷ പോയപ്പോള്‍ അപര്‍ണയെ കൂട്ടുപിടിച്ച് ജാസ്മിന്‍, വേറെ ലെവലില്‍ അപര്‍ണയും

  |

  ബിഗ് ബോസിലെ ചില നാടകീയ രംഗങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. അമ്പത് ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോവുന്ന ഷോ യില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തായത് നിമിഷയാണ്. ശക്തയായ മത്സരാര്‍ഥി എന്ന് കരുതിയെങ്കിലും നിമിഷ പുറത്തായി. ഇതേറ്റവും തളര്‍ത്തിയത് ജാസ്മിനെയാണ്.

  ബിഗ് ബോസില്‍ എത്തിയത് മുതല്‍ നിമിഷയും ജാസ്മിനും തമ്മില്‍ വലിയൊരു സൗഹൃദം ഉടലെടുത്തിരുന്നു. നിമിഷ പോയതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ് താരം. ഇതുവരെ നിമിഷയുടെ കൂടെ നടക്കുകയും സംസാരിക്കുകയും മാത്രം ചെയ്തിരുന്ന ജാസ്മിന്‍ ഇനി എന്ത് ചെയ്യുമെന്ന സംശയവും പ്രേക്ഷകര്‍ക്കുണ്ട്. ഇതിനൊപ്പം അപർണയുമായിട്ടുള്ള ജാസ്മിൻ്റെ സൌഹൃദത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്ന് വരികയാണിപ്പോൾ.

  ഇനി മുതല്‍ അപര്‍ണയുമായി ഒരു സൗഹൃദം ഉണ്ടാക്കാനായിരിക്കും ജാസ്മിന്‍ ശ്രമിക്കുക എന്ന സൂചനകളുണ്ട്. മുന്‍പ് അപര്‍ണയോട് ക്രഷ് തോന്നുന്നുണ്ടെന്ന് ജാസ്മിന്‍ വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ഇരുവരും ലെസ്ബിയന്‍ ആണെന്നുള്ളതാണ് പ്രധാന കാര്യം. എന്നാല്‍ ജാസ്മിനോട് എന്നും അകലം പാലിക്കാനാണ് അപര്‍ണ ശ്രമിച്ചിട്ടുള്ളത്. അടുത്തിടെ കെട്ടിപ്പിടിക്കാന്‍ വന്ന ജാസ്മിനെ അപര്‍ണ തല്ലുകയും ചെയ്തു.

  ജാസ്മിന്‍ തന്നെ ചുംബിക്കാന്‍ വന്നതാണെന്ന് അപര്‍ണ തെറ്റിദ്ധരിച്ചതാണ് തല്ലിന് പിന്നിലെ കാരണം. ഇപ്പോഴിതാ അപര്‍ണയും ജാസ്മിനും തമ്മിലുള്ള പുതിയൊരു സംഭാഷണമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. ജാസ്മിനോട് മൈക്ക് ശരിയായി ധരിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ 'നമ്മള്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ കുറ്റം പറയുന്നത് എനിക്കിഷ്ടമല്ല. ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പായി പറഞ്ഞതാണ്. അങ്ങനെ ചെയ്തുവെന്ന് അല്ല. ഇനിയുണ്ടാവരുതെന്ന് സൂചിപ്പിച്ചതാണെന്നും' അപര്‍ണ പറഞ്ഞു.

  നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നവരാണ് റോബിൻ്റെ സ്ഥിരം വേട്ട മൃഗം; ലവ് ട്രാക്കും അതുപോലൊരു സ്ട്രാറ്റജിയെന്ന് ആരാധകർ

  പിന്നാലെ ഡോക്ടര്‍ റോബിന്‍ വളരെ നല്ല പയ്യനാണെന്ന് ജാസ്മിന്‍ പറഞ്ഞു. അങ്ങനെ കള്ളം പറയേണ്ട കാര്യവുമില്ലെന്നായി അപര്‍ണ. എന്നാല്‍ ഇതല്ലാതെ മറ്റൊരു കാര്യവും എനിക്ക് നിങ്ങളോട് പറയാനുണ്ടാവില്ലെന്നും ജാസ്മുന്‍ സൂചിപ്പിച്ചു. മുന്‍പ് സംസാരിച്ചിരുന്നത് പോലെ വേറെ എന്തൊങ്കിലുമൊക്കെ സംസാരിച്ചാല്‍ മതിയെന്ന് കൂടി അപര്‍ണ പറഞ്ഞപ്പോള്‍ പക്ഷികളെ പറ്റിയാവാം എന്ന് പറഞ്ഞ് ജാസ്മിനൊരു തെറി പറയുകയും ചെയ്തു.

  Also Read: നിമിഷ ഒരു ഷാഡോ ആയിരുന്നോ? ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്ത് വന്ന ശേഷം സത്യങ്ങള്‍ പറഞ്ഞ് താരം

  Recommended Video

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  എന്തായാലും അപര്‍ണയ്ക്ക് ഗെയിം മനസിലായെന്നാണ് ആരാധകര്‍ പറയുന്നത്. നിമിഷയ്ക്ക് സപ്പോര്‍ട്ട് കുറവായത് കൊണ്ടാണ് അവള്‍ പോയത്. മാത്രമല്ല റോബിന്‍ ഗെയിം കളിക്കുന്നുണ്ടെന്നും മനസിലാക്കി. ജാസ്മിനോട് സൗഹൃദം ഉണ്ടെന്ന് കരുതി റോബിനെ കുറ്റം പറയാനോ അയാള്‍ക്കെതിരെ തിരിയാനോ അപര്‍ണയ്ക്ക് സാധിക്കില്ല. റോബിന്റെ പ്രണയമടക്കം പല കാര്യങ്ങളും അപര്‍ണയുമായി പങ്കുവെച്ച് അവര്‍ക്കിടയില്‍ നല്ലൊരു സൗഹൃദം മുന്‍പേയുണ്ട്. ഇതേ കുറിച്ചും ആരാധകര്‍ സൂചിപ്പിക്കുന്നുണ്ട്.

  വൈൽഡ് കാർഡ് എൻട്രി കൂടി വന്ന സ്ഥിതിയ്ക്ക് വരും ദിവസങ്ങളിൽ ബിഗ് ബോസിനുള്ളിൽ മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. മുന്നോട്ട് ചുവടുറപ്പിക്കുന്നതിനായി എല്ലാവരും മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന കാര്യവും ഉറപ്പാണ്.

  English summary
  Bigg Boss Malayalam Season 4: Aparna To Jasmin Don't Gossip About Others To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X