For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ട്വിസ്റ്റ് സംഭവിച്ചത് ഇവിടെ വെച്ച്'; പഴയ വൈറൽ വീഡിയോ കുത്തിപൊക്കി ആരതി, 'പെർഫെക്ട് മാച്ചെ'ന്ന് ആരാധകർ!

  |

  ഇന്ത്യയിലെ വിവിധ ഭാഷകളിലായി ബി​ഗ് ബോസ് വലിയ വിജയമായി മുന്നേറികൊണ്ടിരിക്കുകയാണ്. മറ്റുള്ള ഭാഷകളിൽ ബി​ഗ് ബോസ് സക്സസ്ഫുള്ളായ ശേഷമാണ് മലയാളത്തിൽ ബി​ഗ് ബോസ് ആരംഭിച്ചത്. ഇതുവരെ നാല് സീസണുകളാണ് കഴിഞ്ഞത്.

  അതിൽ മൂന്നെണ്ണത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് നാലാം സീസണിന് ലഭിച്ചത്. നാലാം സീസൺ അവസാനിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ആ ഷോയുമായും അതിലെ മത്സരാർഥികളുമായും ബന്ധപ്പെട്ട വിവാദങ്ങളും പരസ്പരമുള്ള മത്സരങ്ങളും അവസാനിച്ചിട്ടില്ല.

  Also Read: 'പെൺകുട്ടികളുടെ ഭാവിവെച്ച് കളിച്ചു, 16 വയസ് ​മൂത്തയാളെ വിവാഹം ചെയ്യുന്നത് അബദ്ധം'; സയേഷയും ആര്യയും നേരിട്ടത്!

  നാലാം സീസണിൽ പങ്കെടുത്ത് വൈറലായ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ലക്ഷകണക്കിന് ആരാധകരെയാണ് ഒറ്റ സീസണിൽ പങ്കെടുത്ത് റോബിൻ സമ്പാദിച്ചത്. ഇപ്പോൾ താരത്തിന് സിനിമയിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്.

  കൂടാതെ സോഷ്യൽമീഡിയയിലും സജീവമാണ് റോബിൻ. അടുത്തിടെയാണ് റോബിൻ താൻ ഫെബ്രുവരിയൽ വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ചത്. ബി​ഗ് ബോസിലായിരിക്കെ സഹമത്സരാർഥിയായിരുന്ന ദിൽഷ പ്രസന്നനോട് പ്രണയമുണ്ടെന്ന് റോബിൻ വെളിപ്പെടുത്തിയിരുന്നു.

  Also Read: 'ഇതിനും ഒരു മനസ് വേണം, കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'; അപ്പച്ചിയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സഫലമാക്കി അഹാന!

  എന്നാൽ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കരിയറിലാണ് താൻ ശ്രദ്ധിക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് ദിൽഷ പറഞ്ഞതോടെ റോബിനും ദിൽഷയും പിരിയുകയായിരുന്നു. ശേഷമാണ് റോബിൻ നടിയും മോഡലും ബിസിനസ് വുമണുമെല്ലാമായ ആരതിയെ പൊടിയെ പ്രണയിക്കാൻ തുടങ്ങിയത്.

  ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ടോം ഇമ്മട്ടിയുടെ കട്ടൻ വിത്ത് ഇമ്മട്ടി ഷോയിൽ വെച്ചാണ്. അന്ന് റോബിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന ആരതിയെ പ്രേക്ഷകരും റോബിൻ ആരാധകരും ശ്രദ്ധിച്ചിരുന്നു.

  ആ അഭിമുഖത്തിന് ശേഷം ഇരുവരും വലിയ സൗഹൃദത്തിലായി. ശേഷം ആ സൗഹൃദം പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും വഴിമാറുകയായിരുന്നു.

  സ്വന്തമായി ബൊട്ടീക്ക് നടത്തുന്നുമുണ്ട് ആരതി. ഇപ്പോൾ തന്റെ നല്ല പാതിയെ താൻ കണ്ടെത്തിയ പഴയ വീഡിയോ വീണ്ടും കുത്തിപൊക്കി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് ആരതി.

  പൊടിറോബ് ആരാധകരിൽ ഒരാൾ ഷെയർ ചെയ്ത വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കുകയാണ് ആരതി ചെയ്തത്. തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് റോബിൻ പറയുമ്പോൾ‌ ആരതി കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതും കാണാം.

  തന്റെ ഏറ്റവും വലിയ സപ്പോർട്ടാണ് ആരതിയെന്നാണ് കഴിഞ്ഞ ദിവസം റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ കൂടിയാണ് റോബിനും ആരതിയും. അടുത്തിടെ ഇരുവരും നടൻ മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച വീഡിയോ വൈറലായിരുന്നു.

  അടുത്തിടെയായി റോബിനെതിരെ നിരവധി പേർ വിമർശനവുമായി എത്തിയപ്പോൾ ആരതി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴത്തെ തന്റെ മൗനത്തെ കുറിച്ച് കാര്യമാക്കേണ്ടതില്ലെന്ന തരത്തിലായിരുന്നു ആരതിയുടെ പ്രതികരണം.

  'ചില വ്യക്തികളോടാണ്... ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ഞാൻ പ്രതികരിക്കാതിരിക്കുന്നത് ഞാൻ ഊമയായതുകൊണ്ടോ എനിക്ക് സംസാരിക്കാൻ അറിയാത്തത് കൊണ്ടോ അല്ല. കൃത്യമായ സമയത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ.... അപ്പോൾ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും' എന്നാണ് ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ശക്തയായ സ്ത്രീയെന്ന നിലയിൽ മികച്ച ഉദാഹരണമാണ് ആരതി.

  ഡീഗ്രേഡിങ് വരുമ്പോൾ ഓടിപ്പോകുന്ന പെണ്‍കുട്ടിയേയല്ല റോബിന് വേണ്ടത്. ഇതുപോലെ ശക്തമായി പ്രതികരിക്കുന്ന സ്ട്രോങ്ങായ പെണ്‍കുട്ടിയെയാണ് റോബിന് ആവശ്യമെന്നും ഒരാൾ കമന്റ് ചെയ്തു. അതേസമയം ഇനി നെഗറ്റീവുകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും റോബിനേയും ഇപ്പോൾ ആരതിയേയും ഞങ്ങൾക്ക് വ്യക്തമായി അറയാമെന്നും ചില റോബിൻ ആരാധകർ കുറിച്ചു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: arati podi shared her viral interview old video for fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X