സുചിത്രയും ധന്യയും ലക്ഷ്മിപ്രിയയെ അകറ്റിനിര്‍ത്തിയിരിക്കുകയാണോ? ദില്‍ഷയോട് മനസ്സുതുറന്ന് സുചിത്ര

ആവേശകരമായി മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മാര്‍ച്ച് 27-ന് ആരംഭിച്ച ഷോ അമ്പതിലധികം ദിനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. മത്സരാര്‍ത്ഥികളുടെ കളിമികവിനായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ മുന്‍തൂക്കം നല്‍കുക. ആവശം ജനിപ്പിക്കുന്ന, അതേസമയം മത്സരമികവ് പുറത്തുകാട്ടാന്‍ കഴിയുന്ന രസകരമായ ഗെയിമുകളായിരിക്കും വരുംദിനങ്ങളില്‍ മത്സരാര്‍ത്ഥികളെ തേടിയെത്തുക.

ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. വ്യത്യസ്ത സ്വഭാവത്തിലുള്ളവര്‍ തമ്മിലുള്ള അടിപിടിയും വഴക്കുമെല്ലാം ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തുവന്നിരുന്നു. പലപ്പോഴും അത് കയ്യാങ്കളിയുടെ വക്ക് വരെയെത്തിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. തല്ലുണ്ടാക്കാതെ, പരസ്പരം ചീത്ത വിളിക്കാതെ വാദിച്ചു ജയിക്കാനാണ് പലപ്പോഴും ബിഗ് ബോസ് മത്സരാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എങ്കിലും ചിലപ്പോഴൊക്കെ ആ നിര്‍ദ്ദേശത്തെ മറികടന്ന് തര്‍ക്കം മുന്നോട്ടു പോയിട്ടുണ്ട്. അപ്പോഴൊക്കെ ലാലേട്ടന്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുള്ളതാണ്.

ലക്ഷ്മിപ്രിയയോട് അകല്‍ച

പ്രത്യക്ഷമായ വാക് പോരാട്ടമില്ലാതെ, വളരെ നിശബ്ദമായി കളിക്കുന്ന സെയ്ഫ് ഗെയിമിന്റെ ആളുകളും ഹൗസിനുള്ളിലുണ്ട്. സുചിത്രയും ധന്യയും എപ്പോഴും സെയ്ഫ് ഗെയ്മിന്റെ വക്താക്കളായാണ് ബിഗ് ബോസ് നിരീക്ഷകര്‍ കണക്കാക്കുന്നത്. പക്ഷ, അവര്‍ക്കിടയില്‍ സിനിമാതാരമായ ലക്ഷ്മിപ്രിയ കൂടി കടന്നുവന്നപ്പോള്‍ അത് മികച്ച ഒരു കോംബോ ആകുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി, ഇരുവരും ലക്ഷ്മിപ്രിയയെ ഇപ്പോള്‍ അകറ്റിനിര്‍ത്തിയിരിക്കുകയാണെന്ന് സമീപകാല എപ്പിസോഡുകള്‍ കണ്ടാല്‍ മനസ്സിലാകും.

മത്സരത്തിന്റെ തുടക്കസമയത്ത് ലക്ഷ്മിപ്രിയ, സുചിത്ര, ധന്യ എന്നിവര്‍ക്കിടയില്‍ വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ഈ സൗഹൃദത്തിന് ഇളക്കം തട്ടിയതായാണ് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

എന്നാല്‍ ഇതിന്റെ പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചാലോ നിസ്സാരമാണെന്നു തോന്നിയേക്കാം. ഇന്നലെ ദില്‍ഷയും സുചിത്രയും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് ലക്ഷ്മിപ്രിയയോടുള്ള നീരസം ചര്‍ച്ചയാകുന്നത്. ആളുകളോട് പിണങ്ങുന്നതിനെക്കുറിച്ചും വഴക്ക് കൂടുന്നതിനെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്.

ദില്‍ഷയോട് മനസ്സുതുറന്ന് സുചിത്ര

ദില്‍ഷയാണ് സംഭാഷണം തുടങ്ങുന്നത്. ഞാന്‍ ദേഷ്യപ്പെടുന്നത് വളരെ കുറവ് മാത്രമാണ്. പക്ഷേ എനിക്ക് ദേഷ്യപ്പെടാന്‍ അത്ര ഇഷ്ടവുമല്ല. അന്നത്തെപ്പോലെയാണ് ദേഷ്യപ്പെടുന്നതെങ്കില്‍ എനിക്ക് പിന്നീട് വല്ലാതെ കരച്ചില്‍വരും. അതാണ് എന്റെ പ്രശ്‌നം.

ഇത് കേള്‍ക്കുമ്പോള്‍ സുചിത്രയും പറയുന്നത് എനിക്കും അത് അങ്ങനെ തന്നെ ആണെന്നാണ്. പക്ഷേ, എന്നെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഒക്കെ ശ്രമിച്ചാല്‍ പിന്നീട് അവരുടെ കഷ്ടകാലമായിരിക്കും എന്നാണ് സുചിത്ര പറയുന്നത്. ഇത് കേട്ടപ്പോള്‍ ദില്‍ഷയുടെ മുഖത്ത് ഞെട്ടലാണ് ഉണ്ടായത്. ഇത് കേട്ട ഉടനെ ചേച്ചി ഞാന്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയിട്ട് പിന്നീട് വന്ന് സോറി പറഞ്ഞാല്‍ ചേച്ചി അത് ക്ഷമിക്കില്ലേ എന്ന് ദില്‍ഷ ചോദിക്കുന്നുണ്ട്. അതിലൊന്നും എനിക്ക് അങ്ങനെ ഒരു പ്രശ്‌നമേ ഇല്ല എന്നാണ് സുചിത്ര പറയുന്നത്.

ലക്ഷ്മിപ്രിയയുടേത് കപടസ്‌നേഹം

ഒപ്പം സുചിത്ര ഇതില്‍ ലക്ഷ്മിപ്രിയയോട് തനിക്ക് അത്തരം പ്രശ്‌നമുണ്ടെന്നും പറയുന്നു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ അവരോട് അങ്ങനെ പെരുമാറുന്നത്. വളരെ അടുപ്പത്തില്‍ ഇരിക്കുന്ന രണ്ട് ആളുകള്‍, അതില്‍ ഒരാളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റോ കുറ്റമോ ഉണ്ടായാല്‍ അത് അയാളോട് തന്നെ പറയാം. അങ്ങനെ ചെയ്യാതെ മറ്റ് ആളുകളുടെ മുന്നില്‍വെച്ച് കുറ്റപ്പെടുത്തുന്നത് ശരിയല്ല. അപ്പോള്‍ അതുവരെ കാണിച്ച സ്‌നേഹം കപടമാവുകയാണ് ചെയ്യുന്നതെന്ന് സുചിത്ര പറയുന്നത്.

എന്താണ് ഇപ്പോള്‍ ഇവര്‍ക്കിടയില്‍ നടക്കുന്നതെന്നാണ് പ്രേക്ഷകര്‍ക്കും വ്യക്തമല്ല. ആദ്യ ദിവസങ്ങളില്‍ ധന്യയേയും സുചിത്രയേയും ലക്ഷ്മി ചില വിഷയങ്ങളില്‍ വിമര്‍ശിച്ചതാണ് ഇതിന് കാരണമെന്ന് കരുതാം.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
അമ്പത് ദിനങ്ങള്‍ പിന്നിട്ടു

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X