നന്മ മരമായി റോബിൻ, ബി​ഗ് ബോസും ശാസിച്ചു, ജയിൽ നോമിനേഷനിടെ ഏറ്റുമുട്ടി ജാസ്മിനും റോബിനും!

മൂന്നാം ആഴ്ചയിലെ വീക്ക്ലി ടാസ്ക് പൂർത്തിയായതോടെ ജയിൽ നോമിനേഷനായിരുന്നു പിന്നീട് നടന്നത്. മൂന്ന് പേരെ തെരഞ്ഞെടുക്കാനാണ് ബി​ഗ് ബോസ് നിർദേശിച്ചത്. ജയിൽ നോമിനേഷനും വലിയ വാക്ക് തർക്കത്തിലാണ് അവസാനിച്ചത്. അതിനാടകീയമായ രം​ഗങ്ങളാണ് നോമിനേഷൻ സമയത്തും ശേഷവും വീട്ടിൽ നടന്നത്. ഡെയ്സി, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി എന്നിവരെയാണ് ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത്. എല്ലാ മത്സരാർഥികളും അവരവരുടെ കാരണങ്ങൾ വ്യക്തമാക്കിയ ശേഷമായിരുന്നു ജയിൽ നോമിനേഷനിലേക്കുള്ള പേര് നിർദേശിച്ചത്.

പതിനഞ്ച് പേരും പേരുകൾ നിർദേശിച്ച ശേഷം അവസാന മത്സരാർഥിയായ റോബിനും പേരുകൾ നിർദേശിക്കാനായി എത്തി. എന്നാൽ പതിവിൽ നിന്നും വിപരീതമായി തനിക്ക് പേരുകൾ നിർദേശിക്കാൻ‌ കഴിയില്ലെന്നും. അതിനുള്ള കുറവുകൾ ആരിലും കാണുന്നില്ലെന്നും പറഞ്ഞ് പേരുകൾ പറയാതെ നോമിനേഷൻ ചെയ്യാൻ മടി കാണിച്ചു. എന്നാൽ റോബിൻ പറയുന്നത് വീടിന്റെ നിയമങ്ങൾക്ക് തെറ്റായതിനാൽ നിർബന്ധമായും പേരുകൾ നിർ​​ദേശിക്കണമെന്ന് ബി​ഗ് ബോസ് ആവശ്യപ്പെട്ടു.

റോബിൻ  നന്മമരമായി

എന്നാൽ കൂസലില്ലാതെ വീണ്ടും റോബിൻ തൻറെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഗെയിമിന് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിരുന്ന റോബിൻ പെട്ടന്ന് നന്മമരമായി പെരുമാറിയത് കണ്ട് പരിഹാസത്തോടെയാണ് ജാസ്മിൻ പ്രതികരിച്ചത്. പുതിയ അടവുകളാണെന്നും ആരും റോബിനെ വിശ്വസിക്കരുതെന്നും ജാസ്മിൻ പറഞ്ഞു. ബി​ഗ് ബോസ് നിർദേശ പ്രകാരം ക്യാപ്റ്റനായ ദിൽഷ തീരുമാനം എടുക്കാൻ റോബിനോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പറ്റില്ലെന്ന് വീണ്ടും റോബിൻ ആവർത്തിച്ചു. റോബിൻ പേരുകൾ നിർ​ദേശിക്കാതെ ആർക്കും മറ്റൊന്നും ചെയ്യാനോ ലിവിങ് ഏരിയ വിട്ട് പോകാനോ അനുവാദമുണ്ടാകില്ലെന്ന് ബി​ഗ് ബോസ് അറിയിച്ചതോടെ കാര്യങ്ങളിൽ വീട്ടിലെ കൂടുതൽ അം​ഗങ്ങൾ ഇടപെട്ട് തുടങ്ങി.

പുച്ഛത്തോടെയും പരിഹാസത്തോടെയും സഹ മത്സരാർഥികൾ

റോബിന്റെ വാദങ്ങളെ വലിയ പുച്ഛത്തോടെയും പരിഹാസത്തോടെയും അഖിൽ നേരിട്ടു. റോബിൻറെ എംബിബിഎസ് കള്ളമാണെന്ന് പറയേണ്ടി വരുമെന്നും മഹാത്മ ഗാന്ധിയെന്ന് വിളിക്കേണ്ടി വരുമെന്നുമാണ് അഖിൽ പറഞ്ഞത്. വീട്ടലുള്ള മറ്റുള്ളവരും നോമിനേഷനിൽ ആരുടെയെങ്കിലും പേര് പറയാൻ നിർബന്ധിച്ച് കൊണ്ടേയിരുന്നു. അതിനും വഴങ്ങാതെ റോബിൻ ഉറച്ച് നിന്നു. ബി​ഗ് ബോസ് കടുത്ത തീരുമാനങ്ങൾ എടുത്തേക്കാമെന്ന ഘട്ടം വന്നപ്പോൾ റോൺസൻ, ദിൽഷ എന്നിവരുടെ പേര് പറഞ്ഞ് റോബിൻ തടി തപ്പാൻ നോക്കിയെങ്കിലും കൃത്യമായ കാരണം പറയാതെ റോബിന് പോകാൻ കഴിയില്ലെന്ന് ബി​ഗ് ബോസ് നിർദേശിച്ചു.

ബി​ഗ് ബോസും കൈയ്യൊഴിഞ്ഞു

ഇതിന് ശേഷവും വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ റോൺസൻ, ദിൽഷ, സുചിത്ര എന്നിവരുടെ പേരുകൾ റോബിൻ പറഞ്ഞു. ഈ കാരണങ്ങൾ ശരിയാണോ എന്ന് ക്യാപ്റ്റനായ ദിൽഷയോട് ബിഗ് ബോസ് ചോദിച്ചപ്പോൾ അല്ലെന്നുള്ള മറുപടിയാണ് പറഞ്ഞത്. ശേഷം ഡെയ്സി, സുചിത്ര, നവീൻ എന്നിവരുടെ പേര് പറഞ്ഞതോടെയാണ് റോബിൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ അവസാനിച്ചത്. റോബിന്റെ പെട്ടന്നുണ്ടായ മനംമാറ്റം പരിഹാസത്തോടെയാണ് മറ്റുള്ള അം​ഗങ്ങളെല്ലാം സ്വീകരിച്ചത്. ശേഷം റോബിനും ജാസ്മിനും തമ്മിൽ വലിയ വാക്ക് തർക്കമുണ്ടാവുകയും അശ്ലീല പദപ്രയോ​ഗങ്ങളും ആം​ഗ്യങ്ങളും പരസ്പരം ദേഷ്യം കാണിക്കാൻ ഉപയോ​ഗിക്കുകയും ചെയ്തു.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
പ്രേക്ഷകർക്കും അതൃപ്തി

റോബിന്റെ പ്രവൃത്തിയോട് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും എതിർപ്പ് പ്രകടപ്പിച്ചിട്ടുണ്ട്. അനാവശ്യമായി സൃഷ്ടിച്ച വഴക്കും വാക്ക് തർക്കങ്ങളുമായിരുന്നു ജയിൽ നോമിനേഷൻ സമയത്ത് അരങ്ങേറിയത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. വീട്ടിൽ ഏറ്റവും കൂടുതൽ വിമനർശനവും വഴക്കും തർക്കങ്ങളും റോബിൻ കൂടി ഇടപെട്ടിട്ടുള്ള സംഭവങ്ങളിലാണ് നടന്നത്. ബി​ഗ് ബോസ് പഠിച്ചിട്ടാണ് വന്നതെന്ന് ആവർത്തിച്ച് പറയുമ്പോഴും റോബിൻ ചിന്തയില്ലാത്തവർ പെരുമാറുന്ന തരത്തിലാണ് വീട്ടിൽ പെരുമാറുന്നതെന്നും പ്രേക്ഷകരിൽ നിന്നും വിമർശനമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X