For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് അവർ പറഞ്ഞ് പരത്തിയത്'; കടന്നുവന്ന വഴികളെ കുറിച്ച് ആര്യ!

  |

  ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് ആര്യ. പിന്നീട് ബിഗ് ബോസ് സീസൺ 2വിൽ മത്സരാർഥിയായി എത്തിയതോടെ ആര്യയെ ജനങ്ങൾക്ക് കൂടുതൽ സുപരി‌ചിതയായി മാറി. ‌

  ബി​ഗ് ബോസിലെ മത്സരാർഥിയായ ശേഷം വലിയ രീതിയിൽ സോഷ്യൽമീഡിയ ബുളളിയിങ് അനുഭവിച്ചിട്ടുള്ള താരമാണ് ആര്യ. ആര്യ ഹൗസിൽ ടാസ്ക്കുകൾ ചെയ്തപ്പോൾ പറ്റിയ കാര്യങ്ങളും മറ്റുള്ള മത്സാർഥികൾക്ക് മുകളിൽ വിജയം നേടാനായി പറഞ്ഞ കാര്യങ്ങളും വെ‌ച്ചാണ് സോഷ്യൽ മീഡിയ ബുള്ളിയിങ് ആര്യയ്ക്ക് നേരെ നടന്നത്.

  Also Read: 'ഫൈനൽ കൈയ്യെത്തും ദൂരത്ത്.... ബ്ലെസ്ലിയുടേയും റിയാസിന്റേയും പ്രകടനങ്ങളെ കുറിച്ചൊരു വിലയിരുത്തൽ'

  അന്ന് താൻ നേരട്ട സോഷ്യൽമീഡ‍ിയ ബുള്ളിയിങിനെ കുറിച്ച് പിന്നീടും ആര്യ പലവട്ടം സംസാരിച്ചിരുന്നു. കൂടാതെ തനിക്ക് പരിചയമുള്ള സുഹൃത്തുക്കൾക്ക് നേരെ ബുള്ളിയിങ് ഉണ്ടാകുമ്പോൾ ആര്യ പ്രതികരിക്കാനും മടി കാണിക്കാറില്ല.

  ഇപ്പോൾ ആര്യ അവതാരികയായ അപർണയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് നേരെ ഉണ്ടായ സോഷ്യൽമീഡിയ ബുള്ളയിങിനെ കുറിച്ചും അത് ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചുമെല്ലാമാണ് ആര്യ സംസാരിച്ചിരിക്കുന്നത്.

  Also Read: കാത്തിരുന്ന് കിട്ടി... അവസാന ആഴ്ചയിലെ ക്യാപ്റ്റനായി റിയാസ് സലിം, 'കപ്പും നിനക്ക് തന്നെയെന്ന്' ആരാധകർ!

  അപർണയ്ക്ക് നേരെയും വസ്ത്രധാരണത്തിന്റെ പേരിൽ പലരും പലപ്പോഴായി മോശം കമന്റുകൾ പറഞ്ഞിട്ടുണ്ട്. അന്ന് അപർണയ്ക്ക് താങ്ങായി ഭർത്താവ് ജീവയും ഇത്തരം ബുള്ളിയിങ് നടത്തുന്നവർക്കെതിരെ പ്രതികരിച്ചിരുന്നു.

  'ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ പങ്കെടുത്ത ശേഷമാണ് ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് അനുഭവിച്ച് തുടങ്ങിയത്. ഞാൻ അവിടെ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് എല്ലാവരും എന്നെ വിലയിരുത്തിയത്.'

  'എന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ സ്ഥിരമായി മോശം കമന്റുകളായിരുന്നു നിറഞ്ഞിരുന്നത്. ചിലപ്പോഴൊക്കെ മാത്രമെ ഞാൻ അതിന് എതിരെ പ്രതികരിച്ചിട്ടുള്ളൂ. അത്രത്തോളം സങ്കടം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മാത്രം.'

  'ഈ കമന്റിടുന്നവരെല്ലാം ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് അക്കൗണ്ടിൽ വന്ന് മോശം കമന്റുകൾ ചെയ്യുന്നത്. എന്നെ ഇഷ്ടമല്ലാത്തവർക്ക് എന്നെ അൺഫോളോ ചെയ്യാം. പക്ഷെ ആരും അത് ചെയ്യില്ല. പകരം എന്റെ അക്കൗണ്ട് പരിശോധിച്ച് ഇത്തരം മോശം കമന്റുകൾ കുറിച്ച് എന്നെ പ്രകോപിപ്പിച്ച് അവരുടെ ദേഷ്യം തീർക്കും.'

  'ആർക്കെങ്കിലും വിമർശിക്കണമെങ്കിൽ വിമർശിക്കാം. ആരോ​ഗ്യപരമാണെങ്കിൽ സന്തോഷത്തോടെ മറുപടി തരും. അത്തരത്തിൽ മാന്യമായി അഭിപ്രായം ഇൻബോക്സിൽ അയക്കുന്നവരേയും എനിക്ക് അറിയാം.'

  'ഞാൻ ഇത്തരം ബുള്ളിയിങിന് പലപ്പോഴും മറുപടി കൊടുക്കാറുണ്ടായിരുന്നില്ല. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒരിക്കൽ എനിക്ക് വളരെ പ്രതികരിക്കേണ്ടി വന്നു. കാരണം ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അച്ഛനെ ഞാൻ പറ്റിച്ച് കാശ് തട്ടിയെടുത്തുവെന്നാണ് കാര്യം മനസിലാക്കാതെ ഒരു ഓൺലൈൻ മീഡിയ വാർത്തയായി നൽകിയത്.'

  'ആ വാർത്തയും തലക്കെട്ടും വൈറലായതോടെ നിരവധി പേർ എന്നെ മോശക്കാരിയാക്കി കമന്റുകളും ചെയ്തു. ബി​ഗ് ബോസിലായിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഒരു ടാസ്ക്കുണ്ടായിരുന്നു. ആ ടാസ്ക്ക് ചെയ്തപ്പോൾ‌ ‍‍ഞാൻ‌ അച്ഛനെ കുറിച്ച് സംസാരിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് കുറച്ച് നാൾ അച്ഛന് മറവി രോ​ഗം ആയിരുന്നു. അസുഖം പിടിപെടും മുമ്പ് അച്ഛൻ വീടിന്റെ ഡോക്യുമെന്റ്സ് എനിക്ക് ബിസിനസ് തുടങ്ങാൻ ലോണെടുക്കാൻ നൽകിയിരുന്നു.'

  'അത് വെച്ചാണ് ഞാൻ പണം കണ്ടെത്തിയതും ബിസിനസ് തുടങ്ങിയതും. രോ​ഗം പിടിപെട്ടപ്പോൾ അച്ഛൻ ആ കാര്യം മറന്ന് പോയി. അതിനാൽ അച്ഛൻ കരുതിയത് ഞാൻ അച്ഛനെ പറ്റിച്ച് ഡോക്യുമെന്റ്സ് പണയം വെച്ച് പണം ഉണ്ടാക്കിയെന്നാണ്. നീ എന്നെ പറ്റിച്ചുവെന്ന് അച്ഛൻ ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു.'

  'അതെന്നെ സങ്കടപ്പെടുത്തിയിരുന്നുവെന്നാണ് ഞാൻ ബി​​ഗ് ബോസിൽ വെച്ച് പറഞ്ഞത്. അത് കേട്ടിട്ടാണ് അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് ആര്യ എന്നൊക്കെ എഴുതിപിടിപ്പിച്ച തലക്കെട്ടോടെ വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. അതിന് എതിരെ ഞാൻ ശക്തമായി പ്രതികരിച്ചിരുന്നു' ആര്യ പറയുന്നു.

  Read more about: arya
  English summary
  bigg boss malayalam season 4: arya babu open up about cyberbullying and her struggles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X