For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിമിഷയ്ക്കിട്ട് കൊടുത്തത് ജാസ്മിനും കൊടുത്തിരുന്നേൽ വേറെ വെലൽ ആയേനെ; അശ്വതി പറയുന്നു

  |

  പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളാണ് ബിഗ് ബോസില്‍ നടക്കുന്നത്. രസകരമായ പല ടാസ്‌കുകളും വരുന്നുണ്ടെങ്കിലും വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ പലര്‍ക്കും സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ജയില്‍ ടാസ്‌കുമായി ബന്ധപ്പെട്ട് റോബിനെ പ്രേക്ഷകരും മത്സരാര്‍ഥികളുമെല്ലാം ഒരുപോലെ വിമര്‍ശിച്ചിരുന്നു. ടാസ്‌കില്‍ തോല്‍ക്കുകയാണെങ്കില്‍ ജയിലിലേക്ക് പോവാമെന്നും അത് ലക്ഷ്മിപ്രിയയുടെ കൂടെ ആയിരിക്കുമെന്നും റോബിന്‍ കണക്ക് കൂട്ടി.

  എന്നാല്‍ ടാസ്‌ക് മനോഹരമായി ചെയ്ത ലക്ഷ്മിയും ബ്ലെസ്ലിയും ലക്ഷ്മിയും ജയിലില്‍ പോവാതെ രക്ഷപ്പെട്ടു. കള്ളക്കളി കളിച്ച റോബിനോട് ഒറ്റയ്ക്ക് ജയിലില്‍ പോവാനാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ഒടുവില്‍ അദ്ദേഹം ആ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍ റോബിനെ കളിയാക്കി കൊണ്ട് വന്ന ജാസ്മിനെയും ധന്യ മേരി വര്‍ഗീസിനെയും വിമര്‍ശിക്കുകയാണ് ആരാധകരിപ്പോള്‍. സീരിയല്‍ നടി അശ്വതിയും തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ്...

  അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ..

  'ഡോ. റോബിന്‍ ഇന്നലെ ടാസ്‌ക് ശരിക്ക് കളിചില്ല, സിംപതി നേടാന്‍ ശ്രമിച്ചു ജയിലില്‍ ഒറ്റയ്ക്ക് പോയി എല്ലാം ശരി തന്നേ.. പക്ഷേ രാത്രിയിലെ ഈ 'ഷോ' അനാവശ്യം അല്ലായിരുന്നോ? കുട്ടിക്ക് ആ പാവ ടാസ്‌കില്‍ നിന്നും ലോഗോ ടാസ്‌കില്‍ നിന്നും ബസ് കിട്ടിയിട്ടില്ല ഇതുവരെ. അതിനെ മുന്നോട്ടുള്ള ബസ് സ്റ്റോപ്പ് കാണിച്ചു ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളിലേക്ക് പോകാനുള്ള ബസ് ബിഗ് ബോസ് കയറ്റി വിടണം എന്നപേക്ഷ.

  ഇത് കണ്ടു ലക്ഷ്മിച്ചേച്ചിയുടെ മുഖത്ത് നല്ല ദേഷ്യം കാണുന്നുണ്ടെങ്കിലും നിമിഷക്കിട്ട് ഇന്നലെ കൊടുത്ത അതേ ഡോസ് ജാസ്മിന് ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ചേച്ചി വേറെ ലെവലില്‍ കയറി പോകുമായിരുന്നു. കേട്ടുകൊണ്ട് ഇരുന്നതില്‍ ബ്ലെസ്ലിയ്ക്ക് മാത്രം ശബ്ദം ഉണ്ടായിരുന്നു.. ബ്ലെസ്ലിയ്ക്ക് ഇരിക്കട്ടെ ആ കയ്യടി..' അശ്വതി പറഞ്ഞ് നിര്‍ത്തുന്നു.

  പെണ്ണ് വേണ്ടെന്ന് പറഞ്ഞാൽ തകരാൻ ഉള്ളതാകരുത് ഒരു ഗെയിമർ; ബിഗ് ബോസിലെ പുലിയായിരുന്ന റോബിൻ ആടായി മാറിയ കഥ

  തുടക്കം മുതല്‍ റോബിനെതിരെ സംസാരിക്കുന്ന വ്യക്തിയാണ് ജാസ്മിന്‍. എല്ലാ ദിവസവും രാത്രിയില്‍ നടക്കാറുള്ള ബിബി ന്യൂസ് എന്ന പരിപാടിയില്‍ ജയില്‍ ടാസ്‌കിനെ സംബന്ധിച്ച് വാര്‍ത്ത ജാസ്മിന്‍ വായിച്ചു. ഗെയിം കളിക്കണം, ഞാന്‍ ഗെയിം കളിക്കും, എന്നിങ്ങനെയുള്ള റോബിന്റെ വാക്കുകള്‍ ഏറ്റുപിടിച്ചാണ് ജാസ്മിന്‍ സംസാരിച്ചത്. മാത്രമല്ല മറ്റുള്ളവരില്‍ നിന്നും തട്ടിപ്പറിച്ച് കളിക്കുന്ന ആള്‍ക്ക് സ്വന്തം കഴിവ് പുറത്തെടുത്ത് കളിക്കേണ്ട ടാസ്‌ക് തോല്‍ക്കേണ്ടി വന്നു എന്നടക്കമുള്ള വിമര്‍ശനങ്ങളും താരം ഉന്നയിച്ചു.

  ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ ചൂടി വധുവിന്റെ വേഷത്തില്‍ ജാസ്മിന്‍; ഇതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് ആരാധകര്‍

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  എന്നാല്‍ ഒരു മാസം മുന്‍പ് നടന്ന പാവക്കളി ടാസ്‌കിലെ കാര്യങ്ങള്‍ ഇപ്പോഴും ജാസ്മിന്‍ എടുത്ത് പറയുന്നതിനെയാണ് എല്ലാവരും വിമര്‍ശിക്കുന്നത്. ഇത്രയും ആയിട്ടും ആ കാര്യം മറന്ന് പുതിയതിലേക്ക് വന്നൂടേ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും റോബിനും ജാസ്മിനും തമ്മിലുള്ള പിണക്കത്തിന് ചെറിയൊരു മാറ്റം ഉണ്ടായത് പോലെയാണ് ഇരുവരും വീടിനുള്ളില്‍ കെട്ടിപ്പിടിച്ച് സൗഹൃദം പകര്‍ന്നത്. ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

  സുധീഷിനോട് തോന്നിയ അസൂയ അതായിരുന്നു; മോനിഷയുമായി അത്രയും അടുത്തു, ആ പോക്ക് സഹിക്കാന്‍ പറ്റില്ലെന്ന് സുധീഷ്

  English summary
  Bigg Boss Malayalam Season 4: Aswathy Asked Why Lakshmi Priya Was Silent Against Jasmin M Moosa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X