നോമിനേഷനില്‍ കേറാനുള്ള വിഷയം ഇട്ട് കൊടുത്തു; റോബിന്റെ കരച്ചില്‍ നാടകത്തെ കളിയാക്കി നടി അശ്വതി

ഈ സീസണില്‍ ബിഗ് ബോസിനോട് പോലും എതിര്‍പ്പ് അറിയിച്ച മത്സരാര്‍ഥിയാണ് ഡോ. റോബിന്‍. നോമിനേഷനില്‍ ആരുടെയും പേര് പറയില്ല എന്ന് റോബിന്‍ വാശി പിടിച്ചതിന് അവതാരകന്‍ തക്ക മറുപടി കൊടുക്കുകയും റോബിനെ വഴക്ക് പറയുകയും ചെയ്തിരുന്നു. വീണ്ടും സമാനമായ രീതിയിലുള്ള പ്രശ്നങ്ങൾ റോബിൻ ഉണ്ടാക്കിയിരിക്കുകയാണ്. ഈ ആഴ്ച ജയിലിലേക്ക് പോവാനായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ റോബിനും ഉണ്ടായിരുന്നു. എന്നാല്‍ ലക്ഷ്മിപ്രിയയുടെ കൂടെ ജയിലില്‍ പോവാമെന്ന് വിചാരിച്ച് മനഃപൂര്‍വ്വം അദ്ദേഹം ടാസ്‌കില്‍ തോറ്റു.

ഇതോടെ റോബിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ വിഷയത്തില്‍ തന്റെ പ്രതികരണം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തന്റെ ബുക്കിനെ കുറിച്ച് സംസാരിച്ചതിനെ പറ്റിയും സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലൂടെ അശ്വതി സൂചിപ്പിച്ചു... കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ഇന്നത്തെ ജയില്‍ ടാസ്‌കില്‍ നിങ്ങള്‍ നാടകം കളിച്ചതാണ് എന്ന് ആര്‍ക്കും മനസിലായില്ല കേട്ടോ

'എന്റെ ഡോക്ടറെ.. നിങ്ങള്‍ ടാസ്‌കുകളില്‍ 100ല്‍ 200 ശതമാനം കൊടുത്തു നില്‍ക്കുമെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടവര്‍ക്ക് ശരിക്കും കലങ്ങി. ഇന്നത്തെ ജയില്‍ ടാസ്‌കില്‍ നിങ്ങള്‍ നാടകം കളിച്ചതാണ് എന്ന് ആര്‍ക്കും മനസിലായില്ല കേട്ടോ. ഞാന്‍ കരുതിയത് ലക്ഷ്മി ചേച്ചിക്ക് ഈ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നായിരുന്നു.. പക്ഷേ ചേച്ചി അടിപൊളി ആയി ചെയ്തു. ബ്ലെസ്ലി ഉറപ്പായും ജയിക്കുമെന്ന് അറിയാമായിരുന്നു. ഡോക്ടര്‍ മനപ്പൂര്‍വം വീഴുകയാണെന്നു അവിടെ നിന്നോര്‍ക്കും കാണുന്നവര്‍ക്കും ബിഗ് ബോസിനും പിടികിട്ടി. എന്നിട്ട് കിടന്നു കരച്ചിലും.

എന്തായാലും സെന്റി കളിച്ചതു എല്ലാര്‍ക്കും മനസിലായി

എന്തായാലും സെന്റി കളിച്ചതു എല്ലാര്‍ക്കും മനസിലായി. അടുത്താഴ്ച നോമിനേഷന്‍ കേറാനുള്ള വിഷയം ഇട്ടങ്ങു കൊടുത്തു. കൊള്ളാം ഡോക്ടറെ കൊള്ളാം. ഇന്ന് ലക്ഷ്മി ചേച്ചി ബുക്ക് പ്രകാശനം ചെയ്ത കാര്യം ഡോക്ടറോട് പറഞ്ഞപ്പോള്‍, ഒരുപാട് അഭിമാനം തോന്നി, കാരണം ആ ബുക്ക് ഇവിടെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ പ്രകാശനം ചെയ്തപ്പോള്‍ ആദ്യം ഏറ്റു വാങ്ങിയത് ഞാന്‍ ആയിരുന്നു..' എന്നും അശ്വതി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇന്ന് റോബിന് അര്‍ഹമായ ശിക്ഷ തന്നെ കിട്ടിയെന്നാണ് ആരാധകർ പറയുന്നത്

ഇന്ന് റോബിന് അര്‍ഹമായ ശിക്ഷ തന്നെ കിട്ടിയെന്നാണ് അശ്വതിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ പറയുന്നത്. പുള്ളിക്കാരന്‍ വലിയ ഗെയിം തിരക്കിയപ്പോള്‍ നമ്മുടെ ബിഗ് ബോസ് അതു പൊളിച്ചു കയ്യില്‍ കൊടുത്തു. ഇന്ന് നിമിഷ, ധന്യ, സുചിത്ര വളരെ മോശം ആയാണ് കൈകാര്യം ചെയ്തത്. ഇതിനു എതിരെയൊന്നും ആരും ഒന്നും പറഞ്ഞു കാണുന്നില്ല. പല നിലപാടുള്ള രാജകുമാരിമാരും ഒരാളില്‍ മാത്രം ഒതുങ്ങി പോകുന്ന കാഴ്ച്ച ആണ് ഇപ്പോള്‍ കണ്ടുവരുന്നത്. ആകെ ബ്ലെസ്ലി മാത്രം മാന്യമായി അഭിപ്രായം പറഞ്ഞു.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
 സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ബിഗ് ബോസ് കാണുവാന്‍ ഉള്ള താല്‍പര്യം കുറഞ്ഞു

സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ബിഗ് ബോസ് കാണുവാന്‍ ഉള്ള താല്‍പര്യം കുറഞ്ഞു. ഒന്നും നേരെ ചൊവേ അവിടെ നടക്കുന്നില്ല. കഴിഞ്ഞ ആഴ്ച ലക്ഷ്മി ചേച്ചി വെറുപ്പിച്ചെങ്കില്‍ ഈ വീക്ക് അടിപൊളിയായിരുന്നു. ജയില്‍ നോമിനേഷനിലേക്ക് അവര്‍ ഒരിക്കലും വരാന്‍ പാടില്ലായിരുന്നു. സുചിത്ര ഡെയ്സി ഒക്കെ അവിടെ എന്താണാവോ കാണിക്കുന്നത്. വെറും പരദൂഷണത്തിന് മാത്രം വന്നവരെ പോലുണ്ട് എല്ലാപേരും. ചുരുക്കം രണ്ടുമൂന്നു പേര് ഒഴിച്ചാല്‍ തികച്ചും ബോര്‍ പരിപാടിയാണ് എല്ലാരും കൂടി കാട്ടി കൂട്ടുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X