ടോപ് 5 ല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ച മത്സരാര്‍ഥി; അഖിലിനെ പുറത്താക്കിയത് അനീതിയായി പോയെന്ന് അശ്വതി
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രമേയുള്ളു. ഇതിനിടയില്‍ ശക്തരായ മത്സരാര്‍ഥികള്‍ പുറത്തേക്ക് പോവുന്നതാണ് കാണുന്നത്. ഏറ്റവുമൊടുവില്‍ കുട്ടി അഖില്‍ ആണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. നേരത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ശക്തനായ മത്സരാര്‍ഥിയായിരുന്നു അഖില്‍.
താരത്തെക്കാളും മോശം പ്രകടനം കാഴ്ച വെക്കുന്നവര്‍ അകത്ത് നില്‍ക്കവേയാണ് അഖില്‍ പുറത്തേക്ക് പോയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നതും. സീരിയല്‍ നടി അശ്വതിയും അഖില്‍ ഔട്ട് ആയതിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോള്‍.

'ടോപ് 5 ല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ച, നല്ലത് പോലെ ഗെയിം കളിച്ചിരുന്ന ഒരു മത്സരാര്‍ഥി. എന്തിന് ആ വീട്ടില്‍ നില്‍ക്കുന്നു എന്ന് പോലും അറിയാത്ത രണ്ടു മൂന്നു പേരുണ്ട്. എന്തിനാണോ എന്തോ അതുങ്ങളെ അവിടെ നിര്‍ത്തി നല്ല പോലെ ഗെയിം കളിച്ച അഖിലിനെ പുറത്താക്കിയത്.. ഇന്‍ജസ്റ്റിസ് എന്നാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേസമയം അശ്വതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. റോബിന്‍ എന്ന മത്സരാര്‍ഥി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള മത്സരാര്‍ഥി അഖിലായിരുന്നെന്ന് ആരാധകരും പറയുന്നു. അഖിലിന് വോട്ട് നല്‍കിയിട്ടും പുറത്താകണമെങ്കില്‍ ഒരിക്കലും റോബിന്‍ ഫാന്‍സിന്റെ കാരണം കൊണ്ടാകില്ലെന്നും പുതിയ ചര്‍ച്ച നടക്കുന്നു.
ശരിക്കും വോട്ടുകള്‍ സ്പ്‌ളിറ്റ് ആയി റിയാസിനും ലക്ഷ്മിപ്രിയക്കും പോയിരിക്കുന്നു എന്നത് വ്യക്തമാണ്. മറ്റുള്ളവര്‍ക്ക് വോട്ട് കൂടിയപ്പോള്‍ അവര്‍ക്ക് ഭൂരിപക്ഷ വോട്ടുകള്‍ കിട്ടി. അങ്ങനെ അഖില്‍ പുറത്തായി.

റോബിന്‍ ആര്‍മി, ദില്‍ഷ ആര്‍മി, സൂരജ് ആര്‍മി, ലക്ഷ്മിപ്രിയ ആര്‍മി എന്നിവയാണ് ബിഗ് ബോസില്‍ ഫാന്‍സ് ബേസ് ഉള്ള 4 ആര്‍മികള്‍. ഇവരുടെ വോട്ട് കൊണ്ട് വിജയിക്കാന്‍ അര്‍ഹതപെട്ടവര്‍ പോയി. അഖില്‍ മാത്രമല്ല നിമിഷ, ഡെയ്‌സി ഒക്കെ അര്‍ഹതയുള്ളവര്‍ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ പോകേണ്ടി ഇരുന്നത് റോണ്‍സനോ വിനയിയോ ആയിരുന്നു. ചിലപ്പോള്‍ ചെറിയ വ്യത്യാസത്തിന്റെ വോട്ടുകള്‍ക്കായിരിക്കാം പോയതെന്നാണ് ഒരു ആരാധകന്റെ നിഗമനം.

തീര്‍ച്ചയായും അവിടെ പുറത്താക്കേണ്ടത് വിനയിനെയോ അല്ലേല്‍ സൂരജിനെയോ ആയിരുന്നു. അവരെ വെച്ച് നോക്കുമ്പോള്‍ അഖില്‍ നല്ല ഗെയിം കാഴ്ച വെച്ചിട്ടുണ്ട്. സുചിത്രയുമായിട്ടുള്ള സൗഹൃദമാണ് അഖിലിനെ ഒതുക്കി കളഞ്ഞത്. അല്ലേല്‍ സ്‌ട്രോങ്ങ് ആയിരുന്നു. അവിടെ നിന്നപ്പോള്‍ തെറ്റുകള്‍ ചൂണ്ടി കാണിച്ച മത്സരാര്‍ഥി. ശരിക്കും ബിഗ് ബോസിലേക്ക് വന്നപ്പോള്‍ അഖിലിന് സെല്‍ഫ് കോണ്‍ഫിഡന്‍സ് കൂടി. പക്ഷേ സുചിത്ര പോയതോടെ ഒരു കാര്യത്തിലും ഇടപെടാതെ ഒതുങ്ങി കഴിയുകയായിരുന്നു.
Recommended Video

ഫൈനല്‍ സാധ്യത ഉണ്ടായിരുന്നെങ്കിലും അവസാനത്തോട് എത്തിയപ്പോള്‍ അഖിലിന് ഗെയിമില്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പലപ്പോളും മണ്ടന്‍ ആയി മുദ്ര കുത്തപ്പെട്ട ബ്ലെസ്ലി എല്ലാം മനസ്സിലാക്കി കളിച്ചു. അവനെ പോലും അഖിലടക്കമുള്ളവര്‍ ഗെയിം മനസിലാക്കാതെ കുറ്റപ്പെടുത്തതിയിരുന്നു. എന്തായാലും അഖിലിന് പുറകേ പ്രേക്ഷകരിപ്പോള്‍ പറയുന്ന മത്സരാര്‍ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് വരുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications