'ഇത്രയേ ഉണ്ടായിരുന്നുള്ളോ ജാസ്മിന്‍ നിന്റെ ശൂരത്വം? വേണ്ടായിരുന്നു'; ജാസ്മിന്റെ പിന്മാറ്റത്തെക്കുറിച്ച് അശ്വതി

അപ്രതീക്ഷിതമായ സംഭവങ്ങളും നാടകീയമായ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചാണ് ഈ ആഴ്ചയിലെ ബിഗ് ബോസ് മലയാളം സീസണ്‍ 4 കടന്നുപോകുന്നത്. വീക്ക്‌ലി ടാസ്‌ക് സൃഷ്ടിച്ച വലിയ ബഹളം ചെന്നെത്തിയത് റോബിനും റിയാസുമായുള്ള കയ്യാങ്കളിയിലായിരുന്നു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനെത്തുടര്‍ന്ന് റോബിന്‍ ഹൗസില്‍നിന്നും മാറിനില്‍ക്കേണ്ട അവസ്ഥയും ഉണ്ടായി. പുറത്തെ ബഹളങ്ങളൊന്നും അറിയാന്‍ സാധിക്കാത്ത രഹസ്യമുറിയില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ റോബിനെ.

റോബിന്‍ പോയതോടെ പ്രധാന എതിരാളി ജാസ്മിനും റിയാസും റോബിന്‍ പക്ഷക്കാരോട് പൊരുതേണ്ടി വന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഇരുവരേയും ദില്‍ഷയും ബ്ലെസ്‌ലിയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അതിനിടെ ജയില്‍ ടാസ്‌ക്കില്‍ പരാജയപ്പെട്ട് റിയാസ് ജയിലിലായതും അടിയായി. റിയാസ് കൂടി പോയതോടെ ഒറ്റക്കായ ജാസ്മിന്‍ താന്‍ ഷോയില്‍ നിന്നും പുറത്തുപോകാന്‍ താത്പര്യപ്പെടുന്നതായി കണ്‍ഫെഷന്‍ റൂമില്‍ പോയി ബിഗ് ബോസിനെ അറിയിച്ചിരുന്നു. ശാരീരികമായും മാനസികമായും ഏറെ തളര്‍ന്ന തന്നെ ബിഗ് ബോസ് പോകാന്‍ അനുവദിക്കണമെന്നായിരുന്നു കരഞ്ഞുകൊണ്ട് ജാസ്മിന്‍ ആവശ്യപ്പെട്ടത്.

ജാസ്മിന്റെ പിന്‍മാറ്റം

മുന്‍പും ജാസ്മിന്‍ ഇതുപോലെ ഷോ വിട്ടു പോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, ഇത്തവണ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് ബിഗ് ബോസ് വേഗം തന്നെ ഇടപെട്ടു. ജാസ്മിന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ മറ്റ് മത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്തുകൊള്ളാനാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.

ബിഗ് ബോസിന്റെ പുതിയ പ്രമോ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബോസിലെ തന്നെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളും ഫൈനല്‍ ഫൈവിലെത്തുമെന്ന് നിസംശയം ഉറപ്പിച്ചിരുന്നതുമായ ഒരു മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. ജാസ്മിന്റെ പിന്‍മാറ്റം ബിഗ് ബോസ് ആരാധകരെയും വലിയ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

അശ്വതിയുടെ കുറിപ്പ്

അതേസമയം ജാസ്മിന്‍ ബിഗ് ബോസില്‍നിന്നും സ്വയം പിന്‍മാറിയതിനെക്കുറിച്ച് നടി അശ്വതിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അശ്വതിയുടെ വാക്കുകളില്‍നിന്നും;'പണ്ടൊരു കാട്ടിലൊരു പെണ്‍സിംഹം മദിച്ചു വാണിരുന്നു...ഇത്രയേ ഉണ്ടായിരുന്നുള്ളോ ജാസ്മിന്‍ നിന്റെ ശൂരത്വം?? അരുതായിരുന്നു കുട്ടീ...നിന്റെ സംസാരം ചില നേരത്ത് പിടിക്കില്ലാരുന്നു എങ്കിലും നീ ആ ഗെയിമിന് പറ്റിയവള്‍ ആയിരുന്നു. നാളത്തെ എപ്പിസോഡ് പ്രോമോയിലെ ട്വിസ്റ്റ് കണ്ടു ആരൊക്കെ ഞെട്ടി?? ഫൈനല്‍ ഫൈവില്‍ കാണുമെന്നു പ്രതീക്ഷിച്ച രണ്ട് പേരാണ് വീട് വിട്ടു പോയിരിക്കുന്നത്!!ഇനി എങ്ങനെ ആയിരിക്കും മുന്നോട്ട്??!! കണ്ടറിയണം കോശി...പിന്നേ നമ്മടെ ചെക്കന്‍ ബ്ലെസ്‌ലി പാടിയപോലെ ലോ 'ലവന് വഴി കാട്ട്'..."

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
റോബിന്റെ ഭാവി എന്ത്?

വരാനിരിക്കുന്ന ദിനങ്ങളെ കൂടി മുന്‍കൂട്ടി കണ്ടാണ് അശ്വതി ഇങ്ങനെ കുറിച്ചിരിക്കുന്നത്. അടിയും വഴക്കും മാത്രമല്ല, നന്നായി ഗെയിം കളിക്കുന്നതിലും മുന്‍പന്തിയിലായിരുന്ന ജാസ്മിന് സോഷ്യല്‍ മീഡിയയിലും പിന്തുണയുണ്ടായിരുന്നു. ഫൈനല്‍ വരെയെത്തുമെന്ന് പ്രതീക്ഷിച്ച മത്സരാര്‍ത്ഥി ഇപ്പോള്‍ പിന്‍വാങ്ങിയത് പലരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ ജാസ്മിന്റെ പിന്‍മാറ്റം മറ്റു ചിലര്‍ക്ക് ഗുണകരമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

അതേസമയം രഹസ്യമുറിയില്‍ പാര്‍പ്പിച്ചിരിക്കുന്ന റോബിന്റെ ഭാവി ഇനി ലാലേട്ടന്റെ കയ്യിലാണ്. വാരാന്ത്യത്തില്‍ ലാലേട്ടന്‍ വരുമ്പോഴായിരിക്കും റോബിന്റെ കാര്യത്തില്‍ മുന്നോട്ടുള്ള തീരുമാനം എടുക്കുക. റോബിന്‍ തിരികെ മത്സരത്തിലേക്ക് വരുമോ അല്ലെങ്കില്‍ പുറത്താക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകഭൂരിപക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X