For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പെണ്‍കുട്ടി ബിഗ് ബോസ് വിന്നറായി; മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്, അശ്വതി

    |

    ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തി കുറിക്കുന്ന സീസണ്‍ ആയിരിക്കും നാലാമതെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഫൈനലിലെത്തിയ മത്സരാര്‍ഥികളെ കുറിച്ചുള്ള നിഗമനങ്ങളിലൂടെയാണ് പ്രേക്ഷകരും അങ്ങനെ ചിന്തിച്ച് തുടങ്ങിയത്. ഒടുവില്‍ പ്രവചനങ്ങളൊക്കെ സത്യമാക്കി ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നറായി കീരീടം ചൂടി.

    ഇതോടെ ബിഗ് ബോസ് വിന്നര്‍ പട്ടം നേടുന്ന ആദ്യ വനിത മത്സരാര്‍ഥി എന്ന നേട്ടം കൂടി ദില്‍ഷയുടെ പേരിലായി. മുന്‍പ് സാബു മോന്‍ അബ്ദു സമദും മണിക്കുട്ടനുമാണ് വിജയിക്കാനുള്ള അവസരം ലഭിച്ചത്. ബ്ലെസ്ലിയും ദില്‍ഷയും അവസാന ഘട്ടത്തിലേക്ക് വന്നെങ്കിലും നൂറ് ദിവസങ്ങളിലായി നടന്ന ഷോ യില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് ദില്‍ഷയ്ക്കായിരുന്നു. ദില്‍ഷയുടെ വിജയത്തെ കുറിച്ച് പറഞ്ഞ് നടി അശ്വതിയും രംഗത്ത് വന്നിരുന്നു.

    ദില്‍ഷ പ്രസന്നന്‍.. 'ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിത വിന്നര്‍'

    ഒരു സിനിമയുടെ ഇന്റര്‍വെല്ലിന് ശേഷം അടിപൊളി എന്ന് പറയുന്നത് പോലെ ബിഗ് ബോസ് സീസണ്‍ 4 ന്റെ ഇന്റര്‍വെല്‍ ആയിരുന്നു ഡോക്ടറുടെ പുറത്താകല്‍. അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അതുവരെ രണ്ടു പേരുടെ ഇടയില്‍ ഒതുങ്ങിയിരുന്ന, ക്യൂട്ട്‌നെസ് ഓവര്‍ലോഡില്‍ നിറഞ്ഞു നിന്നിരുന്ന കുട്ടി.

    Also Read: ദിൽഷ ടൈറ്റിൽ വിന്നർ; പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് നാലാം സീസണിലെ വിന്നറായി ദിൽഷ പ്രസന്നൻ

    ഒന്നിച്ചു മഞ്ച് സ്റ്റാര്‍സ് എന്ന പ്രോഗ്രാമില്‍ ഉണ്ടായിരുന്നപ്പോള്‍ എപ്പോളും ചില് ചിലെന്നു സംസാരിച്ചു തുള്ളിചാടി നടന്നു ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരുന്ന കുട്ടി ഇന്നിതാ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനത്ത്. സന്തോഷം.. പക്ഷെ... പക്ഷേ... ആ പക്ഷെ എന്നില്‍ തന്നെ ഒതുങ്ങട്ടെ.

    Also Read: ആദ്യം സൂരജ്, പിന്നെ ധന്യ, ഇപ്പോള്‍ ലക്ഷ്മിപ്രിയ; ബിഗ് ബോസിൽ നിന്നും പുറത്തായ താരങ്ങൾക്ക് ആശംസയുമായി അശ്വതി

    അങ്ങനെ ഈ വര്‍ഷത്തെ ബിഗ് ബോസിന് തിരശീല വീണിരിക്കുകയാണ്. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അരോചകമായിരുന്ന എന്റെ ബിഗ് ബോസ് അപ്‌ഡേറ്റസ് പോസ്റ്റുകള്‍ക്കും എന്റെ പോസ്റ്റുകള്‍ക്ക് ലൈക് ചെയ്തും കമെന്റ് ചെയ്തും ചീത്ത വിളിച്ചും എല്ലാം പ്രോത്സാഹനം ചെയ്ത നിങ്ങള്‍ക്ക് എന്റെ വലിയൊരു സ്‌നേഹം.

    Also Read: തെറ്റുകളാണ് ഒരു മനുഷ്യനെ പെര്‍ഫെക്ട് ആക്കുന്നതെന്ന് ബ്ലെസ്ലി; ബിഗ് ബോസിലെ നൂറ് ദിവസത്തെ കുറിച്ച് താരങ്ങള്‍

    ഞാനിവിടെ തന്നെ ഉണ്ടാകും. നിങ്ങളും എപ്പോഴും എന്റെ കൂടെ ഉണ്ടാകണം. മത്സരങ്ങള്‍ എല്ലാം കഴിഞ്ഞു എല്ലാ മത്സരാര്‍ഥികളും അവരവരുടെ സാധാരണ ജീവിതത്തിലേക്കും. ഇനിയും ബിഗ് ബോസ് ഹൗസിനുള്ളില്‍ അവര്‍ ചെയ്തതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങള്‍ കൊണ്ട് അവരെ വേദനിപ്പിക്കരുതെന്ന് എല്ലാ പ്രേക്ഷകരോടും അപേക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ..

    ബിഗ് ബോസുമായി ബന്ധപ്പെട്ട റിവ്യൂ എഴുതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരമാണ് അശ്വതി. ഈ സീസണിലും ഓരോ മത്സരരാര്‍ഥികളെ കുറിച്ചും ഓരോ എപ്പിസോഡിനെ പറ്റിയും നടി പറഞ്ഞു. ഫിനാലെ ദിവസം ഫൈനലില്‍ വന്ന ആറ് പേരെ കുറിച്ച് പറഞ്ഞു. ഇതിനൊപ്പമാണ് ദില്‍ഷയുടെ വിജയത്തിലുള്ള സന്തോഷവും പങ്കുവെച്ചത്.

    English summary
    Bigg Boss Malayalam Season 4: Aswathy's Wishes To Dilsha Victory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X