For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം സൂരജ്, പിന്നെ ധന്യ, ഇപ്പോള്‍ ലക്ഷ്മിപ്രിയ; ബിഗ് ബോസിൽ നിന്നും പുറത്തായ താരങ്ങൾക്ക് ആശംസയുമായി അശ്വതി

  |

  ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്നും ഓരോ മത്സരാര്‍ഥികളും അവരുടേതായ സ്ഥാനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഫിനാലെയ്ക്ക് മുന്‍പ് പ്രേക്ഷകര്‍ പ്രവചിച്ചത് പോലെയാണ് മത്സരാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന സ്ഥാനം. അവശേഷിച്ച ആറ് പേരില്‍ നിന്നും ആദ്യം സൂരജ് പുറത്തായി. പിന്നാലെ ധന്യ മേരി വര്‍ഗീസും ലക്ഷ്മിപ്രിയയും ബിഗ് ബോസിലെ നൂറ് ദിവസം പൂര്‍ത്തിയാക്കി പുറത്തേക്ക് വന്നു.

  ബ്ലെസ്ലി, റിയാസ്, ദില്‍ഷ എന്നിവരാണ് ഫൈനലില്‍ അവശേഷിക്കുന്ന ആ മൂന്ന് പേര്‍. അതേ സമയം പുറത്തായ മത്സരാര്‍ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചും അവരുടെ ബിഗ് ബോസ് പ്രകടനത്തെ കുറിച്ചും പറയുകയാണ് നടി അശ്വതി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് പ്രിയപ്പെട്ട മത്സരാര്‍ഥികളെ കുറിച്ച് നടി അഭിപ്രായപ്പെട്ടത്.

  സൂരജ് ആറാം സ്ഥാനത്ത്...

  എത്രയോ നേരത്തെ പോകുമെന്ന് പ്രതീക്ഷിച്ച മത്സരാര്‍ഥി. പ്രേക്ഷക പിന്തുണയോ അതോ ഭാഗ്യമോ 100 ദിവസം തികച്ച് ആദ്യം പുറത്തിറങ്ങിയിരിക്കുന്നു. സൂരജിന്റെ ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും എന്നാണ് അശ്വതി എഴുതിയിരിക്കുന്നത്.

  അഞ്ചാം സ്ഥാനത്തേക്ക് ധന്യ

  ധന്യയുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് കൊടുക്കുന്ന ടാസ്‌കില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും മെയ്വഴക്കവുമാണ്. തുടക്കം മുതല്‍ ഒരുപാട് പ്രതികരിക്കാതെ മുന്നോട്ട് പോയി 'സേഫ് ഗെയിമര്‍' എന്ന് കേള്‍ക്കേണ്ടി വന്നു. പക്ഷെ പ്രതികരിച്ചു തുടങ്ങിയ മുതല്‍ ജനപിന്തുണ ലഭിച്ചു. ഇന്ന് 100 ദിവസം പൂര്‍ത്തിയാക്കി അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ധന്യ മേരി വര്‍ഗീസിനും അവരുടെ ഭാവിയ്ക്ക് എല്ലാവിധ ആശംസകളും അശ്വതി അറിയിക്കുകയാണ്.

  ലക്ഷ്മിപ്രിയ നാലാം സ്ഥാനത്ത്

  'അതേ ഞാനൊരു കുലസ്ത്രീയാണ് ' മടിയില്ലാതെ ഉറക്കെ പറയാന്‍ ധൈര്യമുള്ള, ദേഷ്യം വന്നാല്‍ മനസ്സില്‍ വരുന്നത് വെട്ടി തുറന്നു പറയാന്‍ മടിയില്ലാത്ത, ഒരുപാട് സ്‌നേഹവും ഒപ്പം തന്നെ നാടകീയത ആണെന്ന് തോന്നിപ്പിക്കുന്ന പോലത്തെ പെരുമാറ്റവും ഉള്ള ഒരു പുലിക്കുട്ടിയായി എന്റെ ചേച്ചികുട്ടി അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ അവിടെ 100 ദിനം തികയ്ക്കും എന്ന വാക്ക് പാലിച്ചു. അങ്ങനെ ജനപിന്തുണയോടെ 100 ദിവസം തികച്ചു. ലക്ഷ്മിയ്ക്ക് എല്ലാവിധ ആശംസകളും..

  റിയാസ് സലീം മൂന്നാമത്

  റിയാസ് സലീം... എന്താ പറയുക? കളിയുടെ ഗതി മാറ്റിയ സിംഹക്കുട്ടി! വീട്ടിലേക്ക് കടന്നു വന്നപ്പോൾ ഞാനടക്കം ഉള്ള പ്രേക്ഷകർക്ക് എതിരഭിപ്രായം ഉണ്ടായിരുന്ന മത്സരാർത്ഥി. പക്ഷെ പതിയെ പതിയെ ആ ഒരു അഭിപ്രായം അവൻ തന്നെ മാറ്റിയെടുത്തു. പകുതിക്കു വെച്ചു വന്നപ്പോൾ ഇങ്ങനെയെങ്കിൽ ആദ്യമേ വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് എല്ലാ ബിഗ്‌ബോസ് പ്രേക്ഷകരുടെയും ഉള്ളിൽ ചോദ്യമുയർത്തി.

  ജനപിന്തുണയോടെ ഫിനാലെയിൽ 3 -ാം സ്ഥാനത്തെത്തി. പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്‌ ബോസേ.. റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത് നിൽക്കേണ്ടിയിരുന്നത്. എന്നെ പോലെ പലരുടെയും ഉള്ളിൽ ഈ ചോദ്യം ഉയർന്നിട്ടുണ്ടാകാം. പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ, റിയാസ് നിന്നെ പോലൊരു മത്സരാർത്ഥി ഇനി വന്നാലായി..

  മുഹമ്മദ്‌ ഡെലിജന്റ് ബ്ലെസ്സ്ലി രണ്ടാമതെത്തി..

  ലൂപ്ഹോൾസിൻ്റെ രാജാവ്.. എന്റെ പ്രിയപ്പെട്ട മത്സരാർത്ഥി. വിജയകിരീടം ചൂടുമെന്ന് പ്രതീക്ഷ നൽകി ഇടയ്ക്ക് വെച്ച് ദിശ തെറ്റി, വൈകിയെങ്കിലും തിരിച്ചെത്തി. പക്ഷെ, ബിഗ്‌ ബോസ് ഹൌസിൽ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്, എവിടെയെങ്കിലും ഒന്ന് തെറ്റിയാൽ വേറൊരു വ്യക്തി കയറി താണ്ടവം ആടും. അങ്ങനെ പറ്റി പോയതായിരിക്കാം എന്ന് ആശ്വസിക്കുന്നു. ഇനി ബ്ലെസ്ലിയുടെ പാട്ടുകൾ കേരളക്കരയും താണ്ടി ഉലകമെങ്ങും മുഴങ്ങട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു...

  English summary
  Bigg Boss Malayalam Season 4: Aswathy Wishes To Evicted Final 6 Contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X