For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്‍ക്കിച്ചു തുപ്പിയ പ്രയോഗമെങ്കിലും ലാലേട്ടൻ ചോദിക്കണമായിരുന്നു; വാണിംഗ് കൊടുക്കുമെന്ന് കരുതിയെന്നും അശ്വതി

  |

  റോബിനും ജാസ്മിനും പോയതിന് ശേഷം സംഭവബഹുലമായ നിമിഷങ്ങളാണ് ബിഗ് ബോസ് വീടിനകത്ത് നടക്കുന്നത്. അതിലേറ്റവും ശ്രദ്ധേയം ലക്ഷ്മിപ്രിയയും റിയാസും തമ്മിലുണ്ടായ വാക്കേറ്റമാണ്. ലക്ഷ്മി റിയാസിനെ കാര്‍ക്കിച്ച് തുപ്പുന്ന അവസ്ഥ വരെ ഉണ്ടായത് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിരുന്നു.

  ഇതിനെതിരെ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ എന്ത് പറയുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ഇതേ കുറിച്ച് നടി അശ്വതിയും എഴുതിയിരിക്കുകയാണ്. ബിഗ് ബോസിനെ കുറിച്ച് സ്ഥിരം റിവ്യൂ എഴുതാറുള്ള അശ്വതി വീക്കെന്‍ഡ് എപ്പിസോഡില്‍ നടന്ന കാര്യങ്ങളാണ് പുതിയ കുറിപ്പില്‍ പറയുന്നത്.

  'വ്യത്യസ്തതകളാണ് ഈ ലോകത്തെ കളര്‍ ആക്കുന്നത്. ജീവന്‍ നല്‍കുന്നത്'..!


  ആഹാ നല്ലൊരു കൊട്ട് കൊടുത്തു കൊണ്ട് തന്നെ തുടങ്ങി. പക്ഷെ ലക്ഷ്മിയേച്ചിയുടെയും റിയാസിന്റെയും വാക്കുകളും തര്‍ക്കങ്ങളും ഉപയോഗിച്ച വാക്കുകളും എല്ലാം സകലരോടും അഭിപ്രായം ചോദിച്ചു വന്നപ്പോഴേക്കും തുടക്കമിട്ട ചൂട് ആറിപ്പോയോ എന്നെനിക്ക് തോന്നി.

  (ആ വീടിന്റെ ഉള്ളിലെ മരത്തിനോടും സോഫയോടും മാത്രമേ അഭിപ്രായം ചോദിക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളു. മാത്രമല്ല 8 പേര് മാത്രം ആയത് കൊണ്ട് പെട്ടന്ന് തീര്‍ന്നു 16 പേര് വല്ലോം ഉണ്ടായിരുന്നെങ്കില്‍ ഒരുറുക്കം കഴിഞ്ഞ് എണീറ്റു വന്നാലും തീരില്ലായിരുന്നു). എന്നാണ് അശ്വതി പറയുന്നത്.

  Also Read: മുന്‍കാമുകിയുടെ മുന്നിലിരിന്ന് അമിതാഭ് ബച്ചന്‍ ഭാര്യയെ ചുംബിച്ചു; പൊതുവേദിയില്‍ നടന്ന സംഭവകഥ വീണ്ടും വൈറല്‍

  ആ കാര്‍ക്കിച്ചു തുപ്പിയ പ്രയോഗം എലീന സീസണ്‍ 2 ല്‍ ചെയ്തത് ചോദ്യം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്‍മ. അതെങ്കിലും പ്രേക്ഷകര്‍ക്കു വേണ്ടി ലാലേട്ടന്‍ ചോദിക്കണമായിരുന്നു. ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാന്‍ കരുതി.

  ഒരാള്‍ക്ക് മാത്രമല്ല രണ്ട് പേര്‍ക്കും. അത്രയ്ക്ക് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് രണ്ട് പേരും. പക്ഷേ ബലൂണിലെ കാറ്റു പോണ പോലെ ശ്യൂ... ന്നു കാര്യം തീര്‍ത്തു ലാലേട്ടന്‍ പോയി. ഇപ്പോ എങ്ങനിരിക്കണ്!

  Also Read: ഞാനൊരു അനാഥ കുഞ്ഞാണെന്നാണ് വിശ്വസിച്ചിരുന്നത്; സുരേഷ് ഗോപി പറഞ്ഞ് പറ്റിച്ചതിനെ കുറിച്ച് കീര്‍ത്തി സുരേഷ്

  ധന്യ അടിപൊളിയായി പ്രതികരിച്ചു തുടങ്ങിയല്ലോ.. ഒരുപക്ഷെ ആദ്യം തൊട്ടേ പ്രതികരിച്ചിരുന്നെങ്കില്‍ സേഫ് ഗെയിംര്‍ എന്നു ആരും പറയാന്‍ വരില്ലായിരുന്നു. നല്ലത് ഇങ്ങനെ തന്നെ ബാക്കിയുള്ള ദിവസം മുന്നോട്ടു പോകട്ടെ. (എന്റെ ടോപ് 5 പ്രെഡിക്ഷനില്‍ ഉള്ളവര്‍ നല്ലപോലെ നില്‍ക്കണം എന്ന ഒരു കുഞ്ഞു കുശുമ്പ് ഇല്ലാതില്ലാതില്ലാട്ടോ)

  Also Read: തന്റെ ശരീരം ഇങ്ങനെയാണെന്ന് അവരോട് പറഞ്ഞതാണ്; നായികയ്ക്ക് പകരം കൂട്ടുകാരിയാക്കിയെന്ന് മഞ്ജുഷ മാര്‍ട്ടിന്‍

  'വിശ്വാസം, വിശ്വാസമില്ലായ്മ' കളിച്ചതില്‍ എന്റെ കാഴ്ചപ്പാട് പറയുകയാണെങ്കില്‍ : ആരെയും വിശ്വസിക്കരുത് ആ വീട്ടില്. ആ വീട്ടിലെ പാത്രങ്ങളെ പോലും വിശ്വസിക്കരുത് (ആ വീട്ടില് മാത്രമല്ല പുറത്താണേലും) അങ്ങനെ ലാലേട്ടന്‍ പോയി.

  നാളെ ജനവിധി കിട്ടിയ ആളാരാണെന്നു എല്ലാവരും ഈ സമയം കൊണ്ട് അറിഞ്ഞു കാണും. അതിനെ കുറിച്ച് നാളെ എഴുതാം. അപ്പോള്‍ ശുഭരാത്രി.. എന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

  ഈ ആഴ്ചത്തെ എലിമിനേഷനിലൂടെ വിനയ് പുറത്തേക്ക് പോയെന്നാണ് ആരാധകര്‍ പറയുന്നത്. നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിയായിട്ടാണ് വിനയ് മാധവ് ബിഗ് ബോസിലേക്ക് എത്തുന്നത്. എന്നാല്‍ ഫൈനല്‍ ഫൈവ് കാണാതെ താരം വീട്ടില്‍ നിന്നും പുറത്തായെന്നാണ് പുതിയ വിവരം.

  English summary
  Bigg Boss Malayalam Season 4: Aswathy Wrote A Note About Last Weekend Episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X