For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ നടനും മിസ് കേരളയും ചേര്‍ന്ന് കക്കൂസ് കഴുകുന്നു; ബിഗ് ബോസിലെ സുഖ ജീവിതത്തെ കുറിച്ച് അശ്വിന്‍ പറഞ്ഞത്

  |

  ഇത്തവണ കിടിലന്‍ ടാസ്‌കുകള്‍ നല്‍കണമെന്നാണ് ബിഗ് ബോസിനോട് ആരാധകര്‍ ആവശ്യപ്പെട്ടത്. പറഞ്ഞത് പോലെ മുന്‍പൊന്നും കണ്ടിട്ടില്ലാത്ത കിടിലന്‍ ടാസ്‌കുകള്‍ ബിഗ് ബോസ് കൊടുക്കുന്നുമുണ്ട്. ആരോഗ്യം സംരഭിക്കാനുള്ള രസകരമായൊരു വീക്ക്‌ലി ടാസ്‌കാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ഷോ യില്‍ വന്നതോടെ സുഖകരമായ ജീവിതം ലഭിച്ചവരുണ്ട്. ചിലര്‍ക്ക് കഷ്ടപ്പാടാണെങ്കില്‍ മറ്റ് ചിലര്‍ക്ക് സന്തോഷമാണ്. ഇതേ കുറിച്ച് അഖിലാണ് വെളിപ്പെടുത്തി കൊണ്ട് വന്നിരിക്കുന്നത്.

  അശ്വന്‍ തന്നോട് വന്ന പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് അഖില്‍ മറ്റുള്ളവരുടെ മുന്നില്‍ പറഞ്ഞത്. 'ചേട്ടാ എനിക്കിവിടെ സുഖമാണ്. അതെന്താണെന്ന് ചോദിച്ചാല്‍ ഇവിടെ എല്ലാവരും ആഹാരമില്ല, ആഹാരം ശരിയാവുന്നില്ലെന്നാണ് പറയുന്നത്. എനിക്കത് കുഴപ്പമില്ല. കാരണം പഴംകഞ്ഞി കുടിച്ചോണ്ടിരുന്ന എനിക്ക് മൂന്ന് നേരവും പരിപ്പും ചോറും കിട്ടുന്നുണ്ട്. അതാണെങ്കിലും എനിക്ക് സൊകമാണ്. പിന്നെ സ്വന്തമായി ടൗവ്വല്, ഏസി, കിടിലം ബെഡ്, അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും അയ്യായിരം ക്യാമറ, സ്വിമിങ്ങ് പൂള്‍, ഇവയൊക്കെ ഉണ്ട്.

  അതൊക്കെ പോട്ടെ. ഇത്രയും കാലം തന്നെ വഴക്ക് പറഞ്ഞോണ്ട് ഇരുന്നത് അപ്പുറത്തെ വീട്ടിലെ തങ്കപ്പന്‍ ചേട്ടനാണ്. ഇപ്പോള്‍ എല്ലാ ശനിയാഴ്ചയും വന്ന് വഴക്ക് പറയുന്നത് മോഹന്‍ലാലാണ്. പിന്നെ എനിക്ക് കക്കൂസ് കഴുകി തരുന്നത് സിനിമാ നടന്മാരും സീരിയല്‍ നടന്മാരുമാണ്.. എന്നൊക്കെയാണ് അശ്വിന്‍ തന്നോട് പറഞ്ഞതെന്ന് അഖില്‍ വ്യക്തമാക്കുന്നു. നാട്ടില്‍ പോലും ആര്‍ക്കും എന്നെ ഇഷ്ടമല്ലായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ ഇരിക്കുന്നവരൊക്കെയായിട്ടാണ് കമ്പനി അങ്ങനെ, കറന്റ് ബില്‍ അടക്കണ്ട, വാട്ടര്‍ ബില്‍ അടക്കണ്ട. എല്ലാം കൊണ്ടും സൊകമാണ് (സുഖമാണ്) ഇവിടെ എന്ന് അഖില്‍ പറയുന്നു.

  ഇപ്പോള്‍ ഞാന്‍ ബാത്ത്‌റൂമിലേക്ക് ചെല്ലുമ്പോള്‍ അവന്‍ കാലിന്റെ മുകളില്‍ കാലും കയറ്റി വെച്ചിരിക്കുകയാണ്. നവീന്‍ ചേട്ടനോടും നിമിഷയോടും അത് ചെയ്യ്, ഇത് ചെയ്യ് എന്നൊക്കെ പറയുകയാണ്. മിസ് കേരളയെ കൊണ്ടും സീരിയല്‍ നടനെ കൊണ്ടും ക്കൂസ് കഴിക്കുന്നുവെന്ന് ജാസ്മിനും പറയുന്നു. എന്തായാലും അശ്വിന് ഇവിടെ സുഖമാണ് എന്നാണ് മത്സരാര്‍ഥികള്‍ തമാശയോടെ പറയുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ ടാസ്‌കിലൂടെയാണ് അശ്വിന്‍ അടക്കമുള്ള മത്സരാര്‍ഥികള്‍ക്ക് സുഖജീവിതം ലഭിച്ചത്.

  പ്രസവം അത്ര എളുപ്പമല്ല; ചര്‍മ്മം വലിഞ്ഞു, രാവിലെ ബ്ലീഡിങ്ങായി; ആശുപത്രിയില്‍ നടന്നതിനെ കുറിച്ച് കാജല്‍

  അതുവരെ കാര്യമായ ഭക്ഷണം പോലും കിട്ടാനില്ലായിരുന്നു. എന്നാല്‍ ആരോഗ്യം സംരക്ഷിക്കുന്ന ടാസ്‌ക് ആയതിനാല്‍ ശരീരഭാരം കുറവുള്ളവര്‍ക്ക് കഴിക്കാന്‍ ഒത്തിരി ഭക്ഷണം ലഭിക്കും. അതും മണിക്കൂറുകളുടെ ഇടവേളകളിലാണ്. മാത്രമല്ല വീട്ടിലെ ഒരു പണിയും ചെയ്യാതെ വെറുതേ ഇരിക്കാനും സാധിക്കും. ശരീരഭാരം കുറയ്ക്കാനുള്ളവരെ കൊണ്ട് എന്ത് പണി വേണമെങ്കിലും ചെയ്യിപ്പിക്കാം എന്ന് പറഞ്ഞതോടെ മത്സരാര്‍ഥികളെല്ലാവും ആവേശത്തിലാണ്.

  സ്ത്രീകളെ ഉപദ്രവിച്ചു എന്ന ആരോപണം മനസ് തകർത്തു; മത്സരാര്‍ഥികള്‍ക്ക് വലിയ കൊട്ട് കൊടുത്ത് ബിഗ് ബോസ്

  Recommended Video

  ഇനി ബിഗ്‌ബോസിൽ കേറിയാൽ ബാലാമണി ആകില്ല..പണി തന്നത് ഇവരൊക്കെ | Shalini BB 1st Exclusive Interview

  പാവം അവന്റെ ജീവിതത്തില്‍ അവനു ഒരു നിലയില്‍ എത്താന്‍ പറ്റുന്നുണ്ടല്ലോ എന്നാണ് അശ്വിനെ കുറിച്ച് ചിലര്‍ പറയുന്നത്. മാത്രമല്ല അശ്വിന്‍ അവിടെ മത്സരങ്ങളില്‍ പങ്കെടുക്കാതെ ഇരിക്കുന്നതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഇപ്പോള്‍ അശ്വിനെ പോലെ തന്നെ അപര്‍ണ മള്‍ബറിയും കാര്യമായ ഒരു കണ്ടന്റും ഉണ്ടാക്കുന്നില്ല. സേഫ് ആയി ഇരിക്കാനാണ് ഇരുവരും ശ്രമിക്കുന്നത് എന്നാണ് ആരോപണം.

  'അവസ്ഥ മനസിലായപ്പോൾ വിഷം തന്ന് കൊന്നേക്കാനാണ് ഡോക്ടർമാരോട് പറഞ്ഞത്'; സ്വർണ തോമസ് പറയുന്നു!

  English summary
  Bigg Boss Malayalam Season 4: Aswin About His Luxury Life In BB After Serial Actors Cleans The Toilet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X