For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്‍ പഴഞ്ചൊല്ല് പറഞ്ഞതാണ്, എന്നാല്‍ പൊട്ടിത്തെറിച്ചത് നേരത്തെയുണ്ടായ അനുഭവം കാരണം, അശ്വിന്‍ പറയുന്നു

  |

  ബിഗ് ബോസ് ഷോയെ ചുറ്റിപ്പറ്റിയുളള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കേവലം ഒരു റിയാലിറ്റി ഷോയ്ക്ക് അപ്പുറത്തേയ്ക്കാണ് ബിഗ് ബോസിനെ ജനങ്ങള്‍ കണ്ടിരിക്കുന്നത്. ഗെയിം എന്നതില്‍ ഉപരി ഹൗസില്‍ സംഭവിക്കുന്ന പല കാര്യങ്ങളും സമൂഹത്തില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. പലതും ഇതിനോടകം വലിയ വിവാദമായിട്ടുമുണ്ട്.

  Also Read: 'റിയാസ് എനിക്കെതിരെ വരുമ്പോൾ നിങ്ങൾക്ക് പൊള്ളുന്നില്ലല്ലോ? എല്ലാം ക്ഷമിക്കാൻ അവൻ എന്റെ മകനല്ല'; ലക്ഷ്മിപ്രിയ

  ആദ്യത്തെ മൂന്ന് സീസണുകളെക്കാളും ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയായത് നാലാം ഭാഗമായിരുന്നു. മലയാളത്തില്‍ അതുവരെ കണ്ടുവന്ന ബിഗ് ബോസ് ഷോയെ അടപടലം പൊളിച്ച് കൊണ്ടാണ് നാലാം ഭാഗം ഒരുക്കിയത്. വൈവിധ്യമായിരുന്നു തീം. വ്യത്യസ്തരായ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചെത്തിയതോടെ ഷോയുടെ നിറം തന്നെ മാറി.

  Also Read: 'ഗേ'യാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, റിയാസിന്റെ വ്യക്തിത്വത്തെ വിമര്‍ശിക്കുന്നവരോട് അശ്വിന്‍...

  ബിഗ് ബോസ് ഷോയില്‍ ദിനംപ്രതി നിരവധി പ്രശ്‌നങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചായ ഒരു സംഭവമായിരുന്നു റോബിന്‍ പറഞ്ഞ പഴഞ്ചെല്ല്. ഹൗസില്‍ സംസാരിക്കുന്നതിന്റെ കൂട്ടത്തിലാണ് 'അപ്പ കാണുന്നവരെ അപ്പയെന്ന് വിളിക്കുന്നു'എന്ന പഴഞ്ചൊല്ല് ഡോക്ടറിന്റെ വായില്‍ നിന്ന് വീണത്. എന്നാല്‍ പിന്നീട് ഇതിനെ ചൊല്ലി പല പ്രശ്‌നങ്ങളും നടന്നിരുന്നു. ഡോക്ടറിന്റെ ഉദ്ദ്യേശശുദ്ധി വ്യക്തമാക്കിയിട്ടും ഇത് ആരും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

  Also Read: റിയാസിനെ തളര്‍ത്തി ധന്യ, ഒരു സ്‌പെയിസും ഉണ്ടാക്കിയിട്ടില്ല, കളിച്ചത് ജാസ്മിന്റേയും നിമിഷയുടേയും പേരില്‍

  ഈ സംഭവത്തില്‍ ഏറെ വൈകാരികമായി പ്രതികരിച്ചത് അശ്വിനാണ് . അന്ന് ആദ്യമായിട്ടാണ് അശ്വിന്‍ ഹൗസില്‍ പൊട്ടിത്തെറിച്ചത്. ഇപ്പോഴിത പ്രസ്തുത വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കാനുളള കാരണം വെളിപ്പെടുത്തുകയാണ് അശ്വിന്‍. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  അച്ഛനെ കുറിച്ചുള്ള പ്രയോഗം ജീവിതത്തില്‍ പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അത് വീണ്ടും കേട്ടപ്പോള്‍ കയ്യില്‍ നിന്ന് പോയതാണ് എന്നായിരുന്നു അശ്വിന്റെ മറുപടി. കൂടാതെ ഡോക്ടര്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

  താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' പല അച്ഛനുണ്ടായതെന്ന് പലരും എന്നെ കളിയാക്കിയിട്ടുണ്ട്. കാരണം എന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ അച്ഛന്റേയും പേര് കൊടുത്തിട്ടുണ്ട്. എന്നാല്‍ രക്ഷകര്‍ത്താവിന്റെ കോളത്തില്‍ അച്ഛന്റെ അനിയന്റെ പേരാണ്. ആധാറില്‍ അച്ഛന്റെ ചേട്ടന്റെ പേരാണ് കൊടുത്തിരിക്കുന്നത്'.

  'ഒരിക്കല്‍ ഇത് എന്‌റെ സുഹൃത്ത് കണ്ടു. എനിക്ക് പല തന്തയാണെന്ന് പറഞ്ഞ് കളിയാക്കി. പിന്നീട് ഈ സംഭവം സ്‌കൂളില്‍ മുഴുവന്‍ അറിഞ്ഞു. പിന്നീട് ഇതിന്റെ പേരില്‍ കൂട്ടുകാരില്‍ നിന്ന് നിരവധി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ജീവിതത്തില്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവമാണ് ഇത്. പെട്ടെന്ന് കേട്ടപ്പോള്‍ പഴയ കാര്യങ്ങളിലേയ്ക്ക് മനസ് ഓർമ വന്നു'.

  കൂടാതെ പലരും ഹൗസില്‍ ഇതിന് സമാനമായ രീതിയില്‍ സംസാരിച്ചു അതോടെയാണ് കാര്യങ്ങള്‍ കൈ വിട്ടു പോയത്'; അശ്വിന്‍ പറഞ്ഞു.

  എന്നാല്‍ ഡോക്ടര്‍ ആ ഒരു ഉദ്ദ്യേശത്തിലല്ല പഴഞ്ചൊല്ല് അവിടെ പറഞ്ഞതെന്നും അശ്വിന്‍ ഇതിനോടൊപ്പം വ്യക്തമാക്കി. 'പിന്നീട് ഡോക്ടര്‍ വന്ന് സംസാരിച്ചിരുന്നു. എല്ലാവരോടും സോറിയൊക്കെ പറഞ്ഞു. അവിടെ പലരും ആ രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് എന്റെ മനസ് മാറിപ്പോയത്. പെട്ടെന്ന് സങ്കടവും വിഷമവും വരുന്ന വ്യക്തിയാണ് ഞാന്‍. ആ സമയത്ത് അങ്ങനെയൊക്കെ കേട്ടപ്പോള്‍ വലിയ സങ്കടമായി' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി, ധന്യ, റോണ്‍സണ്‍, വിനയ്, സൂരജ് എന്നിങ്ങനെ 8 പേരാണ് ഷോയിലുള്ളത്. ഇതില്‍ നിന്ന് ഒന്നോ ഒന്നലധികം പേരോ പുറത്ത് പോകും. ധന്യ, വിനയ്, റോണ്‍സണ്‍ എന്നിവരാണ് ഇക്കറി നോമിനേഷനിലുളളത്. കൂടാതെ ദില്‍ഷ ടാസ്‌ക്ക് ജയിച്ച് ഫൈനലിലേയ്ക്ക് നേരിട്ട് എത്തിയിട്ടുണ്ട്.

  English summary
  Bigg Boss Malayalam Season 4: Aswin Clarifies Why He Burst Against Dr Robin Goes Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X