Don't Miss!
- News
അര്‍ബന്‍ നിധിതട്ടിപ്പ് കേസ്: രണ്ടാംപ്രതി ആന്റണിയെ ചോദ്യം ചെയ്തു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
എന്നെക്കാള്‍ പ്രായമുണ്ട്, വല്ലാത്തൊരു ഫീല്‍ ആയിരുന്നു, ആണ്‍സുഹൃത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് അശ്വിന്
സംഭവ ബഹുലമായി ബിഗ് ബോസ് സീസണ് 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ സംഭവ ബഹുലമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. കൃത്യമായ പ്ലാനിങ്ങോടെ ഷോയില്‍ എത്തിയ മത്സര്‍ഥികള്‍ മികച്ച രീതിയിലാണ് വീട്ടിനുള്ളില്‍ മുന്നേറുന്നത്. നൂറ് ദിവസം വീട്ടിനുള്ളില്‍ നില്‍ക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.

ഇക്കുറി ഹെവി ടാസ്ക്കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. അധികവും ഫിസിക്കല്‍ ഗെയിം ആണ്. ശക്തമായ ടാസ്ക്കുകള്‍ക്കൊപ്പം തങ്ങളുടെ മനസ് തുറക്കാനും ബിഗ് ബേസ് അവസരം കൊടുക്കാറുണ്ട്. ഇപ്പോഴിത തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇപ്പോഴിത അശ്വിന്റെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

താനൊരു ഗേ ആണെന്ന ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് അശ്വിന് വെളിപ്പെടുത്തിയിരുന്നു. ജാസ്മിനോടും അപര്ണയോടുമായിരുന്നു ഇക്കാര്യം പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലും ആയിരുന്നു. ഇപ്പോഴിത എല്ലാവരോടും അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്. പ്രണയ കഥ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാക്കുകള്‍ ഇങ്ങനെ..' അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് ആദ്യമായി എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്. പക്ഷെ അന്നൊന്നും പ്രണയത്തെ കുറിച്ച് ഒരു തേങ്ങയും അറിയില്ലായിരുന്നു. സീരിയസ് ആയ് ഒരു ഇഷ്ടം തോന്നിയത് എന്റെ പ്ലസ്ടു കാലത്താണ്. ഫേസ്ബുക്കിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. എനിക്ക് എന്റെ വേദനകള്‍ എല്ലാ പങ്കുവയ്ക്കാന്‍ കഴിയുന്ന ആളായിരുന്നു. എന്നെ മനസ്സിലാക്കുന്ന ആളെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.

ഞാന്‍ ഇത്രയും പറയുമ്പോള്‍ നിങ്ങള്‍ കരുതും അതൊരു പെണ്‍കുട്ടി ആണ് എന്ന്,
എന്നാല്‍ അല്ല, അതൊരു ആണ് ആണ്. ആദ്യമായിട്ടാണ് ഞാന്‍ ഈ കാര്യം പരസ്യമാക്കുന്നത്. ഇവിടെ അപര്‍ണ ചേച്ചിയും ജാസ്മിന് ചേച്ചിയ്ക്കും അറിയാം. എന്റെ നാട്ടുകാര്‍ എല്ലാം അറിഞ്ഞാല്‍ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. അതുകൊണ്ട് ആ ആളിന്റെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല.

എന്നെക്കാള്‍ പ്രായമുള്ള ആളായിരുന്നു. പ്രണയം എന്നൊന്നും വിളിക്കാന്‍ പറ്റുമോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ അത് വല്ലാത്തൊരു ഫീല്‍ ആയിരുന്നു. ഒരു അമ്പലത്തില്‍ ഷോ ചെയ്യാന്‍ പോയപ്പോഴാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കാണുക കൂടെ ചെയ്തപ്പോള്‍ ഭയങ്കര ഇഷ്ടമായി. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് എല്ലാം അറിയാമായിരുന്നു. അവരൊക്കെ എനിക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞു. പക്ഷെ ആ ഭ്രാന്ത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.

പക്ഷെ പിന്നീട് ആ ബന്ധം എനിക്കൊരു ബാധ്യതയായി. എന്നെ പല കാര്യങ്ങളിലും നിയന്ത്രിക്കാന്‍ തുടങ്ങി. 2017 വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു. പിന്നീട് പിരിഞ്ഞു. എനിക്ക് അറിയില്ല, ആ ഒരു ബന്ധത്തെ എന്ത് പറയണം എന്ന്. അങ്ങനെ ഒരു വികാരം അതിന് മുന്‍പോ ശേഷമോ എനിക്ക് വേറെ ആരോടും തോന്നിയിട്ടില്ല. ഇനിയൊരു കല്യാണം കഴിക്കണം എന്ന തോന്നലോ എനിക്കില്ല'- അശ്വിന് പറഞ്ഞു നിര്‍ത്തി
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്