'ഇതാണ് എന്റെ അമ്മ', കാത്തിരുന്ന ആ ദിനം വന്നെത്തി; ആ സന്തോഷം പങ്കുവെച്ച് അശ്വിന്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റ ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ വന്‍ വിജയമായ ഷോ 2018 ലാണ് മലയാളത്തില്‍ ആരംഭിക്കുന്ന്. തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടന്‍ ബിഗ് ബോസ് മലയാളം ഷേയ്ക്ക് കഴിഞ്ഞു. നിലവില്‍ നാലാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഷോ അവസാനിക്കാന്‍ വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേയുള്ളൂ.
ബിഗ് ബോസ് സീസണ്‍ നാലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മറിയ മത്സരാര്‍ത്ഥിയാണ് അശ്വിന്‍. ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്തിയത്. അശ്വിനെ പോലെ തന്നെ അമ്മയുംബിഗ് ബോസിലീടെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. അമ്മയെ തേടി കണ്ടെത്തിയതിനെ കുറിച്ച് അശ്വിന്‍ തന്നെയാണ് ബിഗ് ബോസ് ഷോയിലൂടെ വെളിപ്പെടുത്തിയത്. അന്ന് വേദനയോടെ അമ്മ തന്നെ തിരിച്ചറിഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിത ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അശ്വിന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മ അശ്വിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്. അമ്മയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണെന്ന് പറഞ്ഞ് കൊണ്ടാണ് അമ്മയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.

അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ...'
'ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസമാണ് ഇത്. ഇതാണ് എന്റെ അമ്മ; അശിന്‍ പറയുന്നു. ഒപ്പം താന്‍ ആരാണെന്ന് അമ്മയോട് ചോദിക്കുന്നുണ്ട്. മോന്‍ ആണെന്ന് മറുപടിയും നല്‍കി. ടിവിയില്‍ കണ്ടിട്ടുണ്ടായിരുന്നോ, ഇഷ്ടമാണോ എന്നൊക്കെ അശ്വിന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് മൂളി തലയാട്ടുകയായിരുന്നു'.

അധികനേരം അമ്മയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പ്രയാസമുണ്ടെന്ന് പറഞ്ഞ് അശ്വിന്‍ വീഡിയോ അവസാനിപ്പിക്കുകയായിരുന്നു. കൂടാതെ പ്രാര്‍ത്ഥിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദിയും പറയുന്നുണ്ട്.അശ്വിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് അപര്‍ണ്ണ മള്‍ബറി എത്തിയിട്ടുണ്ട്.വളരെ മനോഹരം എന്നാണ് അപര്‍ണ പറയുന്നത്. കൂടാതെ അശ്വിന് ജീവിതത്തില്‍ എല്ലാവിധത്തിലുളള ഐശ്വര്യവും പ്രേക്ഷകര്‍ നേരുന്നുണ്ട്. ഞാന്‍ കാത്തിരുന്ന ദിവസം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ അശ്വിന്റെ ജീവിത കഥ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഷോയിലൂടെയാണ് അധികം പേരിലേയ്ക്ക് ഇത് എത്തിയത്.
അമ്മയെ കുറിച്ച് അന്ന് അശ്വിന്‍ പറഞ്ഞത് ഇങ്ങനെയാണ്...'എന്റെ അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, എന്നെ പ്രസവിച്ച് അമ്മ എങ്ങോട്ടോ പോയി. അമ്മ പോയി അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും അച്ഛന്‍ മരിച്ചു. അമ്മയും മരിച്ചതാണെന്നണ് പറഞ്ഞിരുന്നത്. പിന്നീട് വളര്‍ത്തിയത് അമ്മൂമ്മയാണ്. അമ്മൂമ്മയും മരിച്ചപ്പോ തീര്‍ത്തു ഒറ്റപ്പെട്ട പോയി. ആ ജീവിതം തന്നെ പലതും പഠിപ്പിച്ചു'.
'ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത്. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിന് ഒടുവല്‍ അമ്മയെ കണ്ടെത്തി. പക്ഷെ അമ്മ എന്നെ തിരിച്ചറിഞ്ഞില്ല'. എല്ലാവരും നിറകണ്ണുകളോടെയാണ് അശ്വിന്റെ വാക്കുകള്‍ കേട്ടത്.


Click it and Unblock the Notifications