ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരാള്‍ പുറത്ത്, നിറ കണ്ണുകളോടെ യാത്രയാക്കി മത്സരാര്‍ത്ഥികള്‍

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 15 പേരാണുള്ളത്. ജാനകിയും ശാലിനിയും ആദ്യത്തെ മൂന്ന് ആഴ്ചക്കുള്ളില്‍ പുറത്ത് പോയി. ഇപ്പോഴിത വൈല്‍ഡ് കാര്‍ഡ്‌ എന്‍ട്രിയായി എത്തിയ മണികണ്ഠനും ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് മണികണ്ഠന്‍ പുറത്ത് പോയത്. സഹമത്സരാര്‍ത്ഥികളോട് യാത്ര പോലും പറയാതെയാണ് മണികണ്ഠന്‍ യാത്രയായത്.

ബിഗ്‌ബോസ് മലയാളം അഞ്ചാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും ശക്തമാവുന്നുണ്ട്. വ്യക്തി ബന്ധം മാറ്റി നിര്‍ത്തി പൂര്‍ണ്ണമായും ഗെയിമിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇനി വരും ദിവസങ്ങള്‍ ഇവര്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. വളരെ പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോക്കുകള്‍ സംഭവിക്കാം. മത്സരാര്‍ത്ഥികള്‍ക്കൊപ്പം തന്നെ ബിഗ് ബോസും മത്സരം കടുപ്പിച്ചിട്ടുണ്ട്.

വാരാന്ത്യം എപ്പിസോഡ്

പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യത്തിലേത്. പ്രേക്ഷകരുടെ പ്രതികരണവുമായിട്ടാണ് നടന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹൗസിനുള്ളില്‍ എത്തുന്നത്. ഒപ്പം തന്നെ വാരാന്ത്യത്തിലാവും എലിമിനേഷനും നടക്കുക. ഇന്ന് (ഞായറാഴ്ച) മത്സരാര്‍ത്ഥികളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ദിവസമാണ്. നിലവിലുള്ള 15 പേരില്‍ നിന്ന് ഒരാള്‍ ഇന്ന് പുറത്ത് പോകും.

പുറത്ത് പോകുന്നത്

സൂരജ്, അഖില്‍, ബ്ലെസ്ലി, ഡോക്ടര്‍ റോബിന്‍ , അശ്വിന്‍ എന്നിവരാണ് ഈ ആഴ്ച നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ റോണ്‍സണും നവീനും ഒഴികെ പുരുഷമത്സരാര്‍ത്ഥികളെല്ലാം ഇത്തവണ എവിക്ഷനില്‍ എത്തിയിരുന്നു. ഇവരില്‍ നിന്ന് ഒരാള്‍ പുറത്ത് പോകുമെന്നാണ് സൂചന. എലിമിനേഷനുമായി ബന്ധപ്പെട്ട വീഡിയോ ബിഗ് ബോസ് ടീം പുറത്ത് വിട്ടിട്ടുണ്ട്. അഞ്ച് പേരില്‍ നിന്നൊരാളെ ലാലേട്ടന്‍ തന്റെ അരുകിലേയ്ക്ക് വിളിക്കുകയാണ്. ഞെട്ടലോടെ ഇരിക്കുന്ന മത്സരാര്‍ത്ഥികളെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. കൂടാതെ എല്ലാവരും കൂടി ചേര്‍ന്ന് ഇയാളെ യാത്രയാക്കുകയാണ്. എന്നാല്‍ ആരാണ് ഈ ആഴ്ച പുറത്ത് പോകുന്നതെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല.

വോട്ടിംഗ് കണക്ക്

അതേസമയം അനൗദ്യോഗികമായ വോട്ടിംഗ് കണക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നുണ്ട്. അശ്വിന്റെ പേരാണ് സാധ്യത ലിസ്റ്റില്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്ന കണക്ക് പ്രകാരം ഡോക്ടര്‍ റോബിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയാണ്. പിന്നീട് സൂരജ് എന്നിങ്ങനെയാണ്. ബ്ലെസ്ലിയേയും റോബിനേയും അപേക്ഷിച്ച് നോക്കിയാല്‍ സൂരജിന് വോട്ട് തീരെ കുറവാണ്. ഇതുവരെയായിട്ടും സൂരജ് തന്റെ ഗെയിം ആരംഭിച്ചിട്ടില്ല. ഇതിനെ കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു. അതേസമയം ഷോ സംപ്രേക്ഷണം ചെയ്താല്‍ മാത്രമേ എവിക്ഷനെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂ. ഇവരില്‍ ആര് പോയാലും പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാവും.

 മത്സരാര്‍ത്ഥികള്‍

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ്‌ബോസ് സീസണ്‍ 4 ന് കെനിറയെ ആരാധകരുണ്ട്. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഷോ് മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോഴുള്ള 16 പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നവീന്‍ അറയ്ക്കല്‍, സുചിത്ര നായര്‍, റോണ്‍സണ്‍ വിന്‍സെന്റ്, സൂരജ് തേലക്കാട്, ലക്ഷ്മി പ്രിയ, കുട്ടി അഖില്‍, അപര്‍ണ മള്‍ബറി, ബ്ലെസ്ലി, ജാസ്മിന്‍ , നിമിഷ, ധന്യ മേരി വര്‍ഗീസ്, ഡെയ്‌സി ഡേവിഡ്,ദില്‍ഷ, അശ്വിന്‍, ഡോ റോബിന്‍ എന്നിവരാണ് ബിഗ് ബോസ് ഹൌസിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X