For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ രാജകീയമായിത്തന്നെയാണ് ജീവിക്കുന്നത്, എന്റെ കഷ്ടപ്പാടുകൾ അറിയിച്ചിട്ടില്ല'; സഹോദരിയെ കുറിച്ച് അശ്വിൻ

  |

  ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത് ജീവിതം തന്നെ മാറിപ്പോയ നിരവധി പേരുണ്ട്. പലർക്കും ബി​ഗ് ബോസിൽ പങ്കെടുത്ത ശേഷം നഷ്ടപ്പെട്ടത് തിരിച്ച് കിട്ടുകയും ചെയ്തിരുന്നു.

  അക്കൂട്ടത്തിൽ ബി​ഗ് ബോസിലൂടെ ജീവിതം മാറി മറിഞ്ഞ വ്യക്തിയാണ് മജീഷ്യനായ അശ്വിൻ വിജയ്. സീസൺ ഫോറിലായിരുന്നു അശ്വിൻ വിജയ് മത്സരാർഥിയായി പങ്കെടുത്തത്. ഇരുപത് പേരാണ് സീസൺ ഫോറിൽ പങ്കെടുത്തത്.

  Also Read: ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം, 'ചെലക്കാണ്ട് പോടേയ് '; ചര്‍ച്ചയായി ജിഷിന്റെ വാക്കുകള്‍

  ഇരുപത്തിയെട്ടാം ദിവസമാണ് അശ്വിൻ ഷോയിൽ നിന്നും പുറത്തായത്. ആദ്യ ദിവസങ്ങളിൽ നന്നായി മത്സരിച്ചിരുന്ന മത്സരാർഥിയായിരുന്നു അശ്വിൻ.

  ചെറുപ്പത്തിൽ തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഇരുണ്ട ഭൂതകാലത്തെ വകഞ്ഞ് മാറ്റി കരുത്തുറ്റ പോരാട്ടത്തിലൂടെ വെളിച്ചത്തിലേക്ക് നടന്നടുത്ത പ്രതിഭ കൂടിയാണ് താരം. ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമാണ് അശ്വിനുള്ളത്.

  ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‍സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് അശ്വിൻ. ബിഗ് ബോസില്‍ എത്തുന്നത് വരെ ജീവിതം എങ്ങിനെയായിരുന്നോ അതില്‍ നിന്നെല്ലാം വ്യത്യാസമായാണ് ഇപ്പോള്‍ അശ്വിൻ ജീവിക്കുന്നത്.

  അതിന് കാരണം ബി​ഗ് ബോസ് ഷോയാണ്. ഇപ്പോഴിത ബി​ഗ് ബോസിന് ശേഷമുള്ള തന്റെ ജീവിത്തെ കുറിച്ചും സഹോദരിയെ കുറിച്ചുമെല്ലാം അശ്വിൻ പറഞ്ഞ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  എം.ജി ശ്രീകുമാർ അവതാരകനായ അമൃത ടിവിയിലെ പറയാം നേടാമിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് അശ്വിൻ സഹോദരിയെ കുറിച്ച് ആദ്യമായി മനസ് തുറന്ന് സംസാരിച്ചത്. അശ്വിനൊപ്പം സഹോദരി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും ആദ്യമാണ്.

  'സഹോദരിയുടെ പേര് ഐശ്വര്യ എന്നാണ്. അവളുമായി നേരത്തെ മുതൽ കോൺടാക്ടുണ്ട്. വിളിക്കാറുണ്ടായിരുന്നു. അവൾ വെമ്പായത്താണ് താമസിക്കുന്നത്. സഹോദരിയെ ചെറുപ്പം മുതൽ അച്ഛന്റെ സഹോദരിയാണ് വളർത്തുന്നത്. അവിടെ അവൾക്ക് ചേട്ടന്മാരടക്കം എല്ലാവരുമുണ്ട്.'

  Also Read: ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

  'അവളെ ചെറുപ്പത്തിൽ തന്നെ പിരിഞ്ഞതിൽ സങ്കടമുണ്ടായിരുന്നു. പക്ഷെ എനിക്ക് സന്തോഷമായിരുന്നു കൂടുതൽ. കാരണം അവൾ എനിക്കൊപ്പം നിന്നിരുന്നെങ്കിൽ എന്നെപ്പോലെ കഷ്ടപ്പെടേണ്ടി വരുമായിരുന്നു. അവൾ രാജകീയമായിട്ടാണ് ജീവിക്കുന്നത്.'

  'സ്വന്തം അച്ഛനും അമ്മയും നോക്കുന്നത് പോലെയാണ് അച്ഛന്റെ സഹോദരിയും കുടുംബവും അവളെ നോക്കുന്നത്', അശ്വിൻ വിജയ് പറഞ്ഞു. 'അപ്പച്ചി എനിക്ക് അമ്മയെപ്പോലെയാണ്. അതുകൊണ്ട് തന്നെ ഞാൻ അവിടെ ഓക്കെയായിരുന്നു. അവിടെ എനിക്ക് എല്ലാവരുമുണ്ട്.'

  'ഞാൻ കുട്ടിയായിരുന്നത് കൊണ്ട് ചേട്ടന്റെ വിഷമം അന്ന് എനിക്ക് മനസിലാക്കാൻ പറ്റിയില്ല. ചേട്ടൻ‌ ​ഗേയാണെന്ന് വെളിപ്പെടുത്തിയതിൽ എനിക്ക് പ്രശ്നം തോന്നിയില്ല. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടല്ലേ. എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങളല്ലേ' അശ്വിന്റെ സഹോദരി ഐശ്വര്യ പറഞ്ഞു.

  'എന്റെ കഥകൾ അറിഞ്ഞശേഷം അനിയത്തി വളരെ വിഷമത്തിലായിരുന്നു. പണ്ടും ഞാൻ എന്റെ വിഷമങ്ങൾ പരമാവധി ആരേയും അറിയിക്കാതെ ഇരിക്കാനാണ് ശ്രമിച്ചിരുന്നത്' അശ്വിൻ പറഞ്ഞു. ബി​ഗ് ബോസിൽ വന്ന ശേഷമാണ് അശ്വിൻ അമ്മയെ കണ്ടെത്തിയത്. 'അമ്മ ഇപ്പോഴും മറ്റൊരിടത്താണ്.'

  'പക്ഷെ ഞാന്‍ കാണാന്‍ ഇടയ്‌ക്കൊക്കെ പോകാറുണ്ട്. ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. അമ്മയ്ക്ക് എന്റെ ശബ്ദം കേട്ടാല്‍ മനസിലാകും. എന്നോട് സംസാരിക്കുന്നുണ്ട്' എന്നാണ് നേരത്തെ അശ്വിൻ പറഞ്ഞത്.

  തിരുവനന്തപുരത്തെ മലയോര ഗ്രാമമായ വിതുരയിലെ ആനപ്പെട്ടിയിൽ 1998 മാർച്ച് എട്ടിനാണ് വിജയൻ-ലത ദമ്പതികൾക്ക് അശ്വിൻ ജനിക്കുന്നത്. അശ്വിന് അഞ്ച് വയസുള്ളപ്പോൾ അമ്മ ഉപേക്ഷിച്ചുപോയി. മനംനൊന്ത് അച്ഛൻ ജീവനൊടുക്കി. നൊടി നേരം കൊണ്ട് അമ്മയേയും അച്ഛനേയും നഷ്ടപെട്ട അശ്വിനെ വളർത്തിയത് അച്ഛന്റെ അമ്മയായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss malayalam Season 4: Aswin Vijay And His Sister Shared Their Life Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X