ഒരാളെ കൂടി ബിഗ് ബോസില്‍ നിന്നും പുറത്താക്കി മോഹന്‍ലാല്‍; വിജയസാധ്യതയുള്ളവരെ പറ്റി പുറത്തിറങ്ങിയ അശ്വിന്‍

ബിഗ് ബോസില്‍ നിന്നും മറ്റൊരു മത്സരാര്‍ഥി കൂടി പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മണികണ്ഠന്‍ പുറത്ത് പോയിരുന്നു. അതുകൊണ്ട് ഒരു എലിമിനേഷന്‍ ഉണ്ടാവാന്‍ സാധ്യത കുറവാണെന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും എലിമിനേഷനിലൂടെ പുറത്ത് പോവുന്ന മൂന്നാമത്തെ മത്സരാര്‍ഥിയായി അശ്വിന്‍ വിജയ് മാറിയിരിക്കുകയാണ്. ബ്ലെസ്ലി, റോബിന്‍, സൂരജ് എന്നിവരാണ് അശ്വിനൊപ്പം നോമിനേഷനില്‍ ഉണ്ടായിരുന്നത്. പുറത്തേക്ക് വന്നതിന് ശേഷം മോഹന്‍ലാലുമായിട്ടുള്ള അശ്വിന്റെ പ്രതികരണമിങ്ങനെയാണ്..

'എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ആയിരുന്നു ഇത്. ഒരുപാട് പേരെ പഠിക്കാന്‍ പറ്റി. ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഞാനെന്ന വ്യക്തിയെ പുറത്തേക്ക് എത്തിക്കാനും എന്റെ ജീവിതം ഒത്തിരി ആളുകള്‍ക്ക് പ്രചോദനം ആവാനും സാധിച്ചു എന്നാണ് തോന്നുന്നതെന്നും' അശ്വിന്‍ പറയുന്നു. ഇതില്‍ കൂടുതലും നന്നാക്കാമെന്ന് തോന്നിയിരുന്നോ എന്നാണ് മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചത്.

aswin-vijay

ഞാന്‍ ഇങ്ങനെയാണ്. എനിക്ക് മാക്‌സിമം ചെയ്യാന്‍ പറ്റുന്നതൊക്കെ ആക്ടീവായി ചെയ്തു എന്ന് അശ്വിന്‍ മറുപടിയായി പറഞ്ഞു. എന്നാല്‍ അശ്വിന്‍ കുറച്ചൂടി ആക്ടീവ് ആകണമെന്ന് ഞാന്‍ പറഞ്ഞോണ്ട് ഇരുന്നു. അത് ശ്രദ്ധിച്ചില്ലേ എന്നും മോഹന്‍ലാല്‍ അശ്വിനോട് ചോദിച്ചിരുന്നു. ഇല്ലെന്നാണ് താരം പറഞ്ഞത്. ഒടുവില്‍ അശ്വിന്റെ ബിഗ് ബോസ് വീട്ടിലെ പ്രധാന സംഭവങ്ങളൊക്കെ വീഡിയോ രൂപത്തില്‍ അവതാരകന്‍ വേദിയില്‍ വെച്ച് കാണിച്ച് കൊടുത്തിരുന്നു.

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ നിങ്ങള്‍ എല്ലാ മത്സരാര്‍ഥികളെ കുറിച്ചും പറഞ്ഞു. അവരെ നേരത്തെ മനസിലാക്കിയെങ്കില്‍ അത് അവിടെ തുറന്ന് പറഞ്ഞൂടാര്‍ന്നോ എന്നും അവതാരകന്‍ ചോദിച്ചു. 'പോവുമ്പോള്‍ എല്ലാവരെയും കുറിച്ച് പോസിറ്റീവ് പറയണമെന്ന് ആഗ്രഹിച്ചു. എല്ലാവരും നെഗറ്റീവ് പറയുമ്പോള്‍ ഞാന്‍ പോസിറ്റീവായി പറഞ്ഞു'. അപ്പോള്‍ കളിക്കാന്‍ വന്നതല്ലേ എന്ന മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

aswin-vijay

ബിഗ് ബോസില്‍ നിന്നും പോയാല്‍ ഏറ്റവും മിസ് ചെയ്യുന്നത് നവീന്‍ ചേട്ടനെയാണെന്ന് അശ്വിന്‍ പറയുന്നു. അദ്ദേഹം എന്നെ വ്യക്തിപരമായി മനസിലാക്കിയ ആളാണ്. നാലാഴ്ച കൊണ്ട് എന്നെ മനസിലാക്കി. ഞാന്‍ ഡൗണ്‍ ആയി പോയെന്ന് തോന്നിയ നിമിഷങ്ങളിലൊക്കെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നു. ജാസ്മിന്‍, നിമിഷ, അവരെയൊക്കെയാണ് മിസ് ചെയ്യുക. റോണ്‍സന്‍, ബ്ലെസ്ലി, ധന്യ, നവീന്‍, അഖില്‍ എന്നിവര്‍ ഫൈനലില്‍ വരെ എത്തുമെന്നാണ് വിചാരിക്കുന്നത്.

അപ്പോള്‍ റോബിന്‍ വരില്ലേ എന്ന ചോദ്യത്തിന് സാധ്യതയില്ലെന്നും അശ്വിന്‍ സൂചിപ്പിച്ചു. കാരണം റോബിന്റെ സ്ട്രാറ്റര്‍ജി അത്ര ശരിയായി തോന്നിയില്ല. ഒരിക്കലും യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം അവിടെ പറയുന്നത്. നന്നായി കളിക്കണം എന്ന് ഉണ്ടെങ്കിലും ഒരാളോട് എങ്ങനെ സംസാരിക്കണമെന്നോ പെരുമാറണമെന്നോ അറിയില്ല. അപര്‍ണയും ഇങ്ങനെ പോവുകയാണെങ്കില്‍ അവസാനം വരെ എത്താന്‍ സാധ്യതയില്ലെന്നാണ് അശ്വിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X