ജീവിതം മാറ്റി മറിച്ച സ്ഥലത്ത് നിന്നും പടിയിറങ്ങുന്നുവെന്ന് അശ്വിൻ, കൂടപിറപ്പായെന്നും കൂടെയുണ്ടെന്ന് ശാലിനി!
ജീവിതത്തോട് പടപൊരുതി ഉയരങ്ങൾ താണ്ടിയ പ്രതിഭയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർഥിയായി എത്തിയ അശ്വിൻ വിജയ്. മത്സരം നാലാം ആഴ്ച പിന്നീട്ടപ്പോഴാണ് അശ്വിൻ വീട്ടിൽ നിന്നും പുറത്തായത്.
വീട്ടിൽ വന്ന ആദ്യ ദിവസം സഹമത്സരാർഥികൾ വീക്ക് കണ്ടസ്റ്റന്റ് എന്ന് വിധിയെഴുതിയ അശ്വിൻ ആ ആഴ്ചയിൽ തന്നെ വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനായി. ശേഷം അതേ ആഴ്ചയിൽ തന്നെ ജയിലിലും കിടന്നു. ആദ്യത്തെ ആഴ്ച നന്നായി ആക്ടീവായി കളിച്ചിരുന്ന അശ്വിൻ രണ്ടാമത്തെ ആഴ്ചയിലെത്തിയപ്പോഴേക്കും ഉൾവലിഞ്ഞു.
ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയോ വീട്ടിലെ പ്രശ്നങ്ങളിൽ ഇടപെടുകയോ അഭിപ്രായങ്ങൾ പറയുകയോ ചെയ്യാതെ അശ്വിൻ ഒതുങ്ങിപ്പോയി. വീട്ടിലുള്ളവരും ലാലേട്ടനും ഒരുപോലെ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. വീട്ടിൽ ആക്ടീവല്ലാതിരുന്നതിനാൽ കാര്യമായി വോട്ട് സമ്പാദിക്കാനും അശ്വിനായില്ല.
ഉൾവലിഞ്ഞ് കളിക്കുന്ന അശ്വിനോട് മോഹൻലാൽ തന്ന പലവട്ടം മുന്നറിയിപ്പ് നൽകുകയും നന്നായി കളിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അശ്വിന്റെ ഭാഗത്ത് നിന്ന് കാര്യമായ മാറ്റമുണ്ടായില്ല.

മൂന്നാം ആഴ്ചയിൽ വീണ്ടും ലാലേട്ടൻ മുന്നറിയിപ്പ് നൽകിയതോടെയാണ് അശ്വിൻ കുറച്ചെങ്കിലും ആക്ടീവായതും പ്രശ്നങ്ങളിൽ ഇടപെട്ട് തുടങ്ങിയതും. എന്നാൽ കളിയെന്താണ് മനസിലാക്കി വന്നപ്പോഴേക്കും അശ്വിന് വീട് വിട്ട് ഇറങ്ങേണ്ടി വന്നു.
ഇപ്പോൾ പുതിയ സ്വപ്നങ്ങൾ നേടാനുള്ള പ്രയത്നങ്ങളിലാണ് അശ്വിൻ. തന്റെ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ഒരു സ്ഥാപനത്തെ കുറിച്ച് അശ്വിൻ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
പ്രശ്സത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് പ്ലനെറ്റിൽ അശ്വിനും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ മാജിക്ക് പ്ലാനെറ്റിൽ നിന്നും ഇറങ്ങുകയാണെന്നാണ് സോഷ്യൽമീഡിയ കുറിപ്പിലൂടെ അശ്വിൻ അറിയിച്ചിരിക്കുന്നത്.

മജീഷ്യനായി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള അശ്വിൻ ബിഗ് ബോസ് വീടിനുള്ളിൽ വെച്ചും ചില ജാല വിദ്യകൾ പ്രേക്ഷകർക്കായി ചെയ്തിരുന്നു. മാജിക്ക് പ്ലാനെറ്റിനെ കുറിച്ച് അശ്വിൻ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.
മാജിക് പ്ലാനറ്റിൽ നിന്നും പടിയിറങ്ങി. കഴിഞ്ഞ ഏഴ് വർഷങ്ങളായി ന്റെ ജീവിതം മാറ്റി മറിച്ച എല്ലാ മാജിക് പ്ലാനറ്റ് കുടുംബാംഗങ്ങളോടും വിട പറഞ്ഞു എന്നായിരുന്നു അശ്വിൻ വിജയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഗോപിനാഥ് മുതുകാടിനൊപ്പമുള്ള ഫോട്ടോയും അശ്വിൻ പോസ്റ്റ് ചെയ്തിരുന്നു.
ശാലിനിയായിരുന്നു ഫോട്ടോയ്ക്ക് താഴെ ആദ്യം കമന്റുമായെത്തിയത്. പിന്തുണയേകുന്ന നല്ല കൂടപ്പിറപ്പായി താനെപ്പോഴും കൂടെയുണ്ടാന്നാണ് ശാലിനി കമന്റായി കുറിച്ചത്.

'അശ്വിൻ... വാക്കുകൊണ്ട് നീ എന്റെ സഹോദരനാണെന്ന് പറയാൻ കഴിഞ്ഞിട്ടില്ല... പക്ഷേ ആളേറുമ്പോ കൂട്ടം തെറ്റിയാൽ ധൈര്യമായി കൈ ചൂണ്ടി കാണിക്കാം നിനക്ക്... ഇവളെന്റെ സുഹൃത്താണെന്ന്. 21 ദിവസത്തെ നമ്മുടെ വീട്ടിലെ ജീവിതത്തിന് ശേഷം ഞാനും എന്റെ വീട്ടിലേക്ക് തിരികെയെത്തി.'
'ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിരുന്ന നമ്മുടെ വീട്ടിൽ കൂടപ്പിറപ്പെന്ന് തോന്നിയവരിൽ നീ ഉണ്ടാവും എന്നും. ഉള്ളുകൊണ്ടും ഉയിരുകൊണ്ടും നിനക്ക് കൂട്ടായി എന്നും നിന്റെ കുൽസുവും കുടുംബവും ഉണ്ടാവും' ശാലിനി കുറിച്ചു 'മുത്തേ... നിന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. നീയെപ്പോഴും എന്റെ സഹോദരിയാണെന്നും' ഉടനെ അശ്വിന്റെ മറുപടിയെത്തി.
Recommended Video

അശ്വിന് മുമ്പ് പുറത്തായത് ശാലിനിയായിരുന്നു. പതിനേഴ് മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസ് സീസൺ ഫോറിൽ ഇപ്പോൾ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികളാണ്.
ശാലിനി പോയ ശേഷം വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്കെത്തിയ മണികണ്ഠനും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഒരാഴ്ചപോലും വീട്ടിൽ നിൽക്കാൻ സാധിക്കാതെ പുറത്ത് പോകേണ്ടി വന്നിരുന്നു. പുതിയൊരു വൈൽഡ് കാർഡ് വീട്ടിലേക്ക് എത്തുന്നതും പ്രതീക്ഷിച്ചാണ് മത്സരാർഥികളും പ്രേക്ഷകരും ഇരിക്കുന്നത്.


Click it and Unblock the Notifications











