'റോബിന്റെ പേര് കേട്ടാൽ തെറി വിളിക്കുന്ന ജാസ്മിൻ, ചോദിച്ചാൽ സ്ലാങാണെന്ന മറുപടി'; നടപടി വേണമെന്ന് പ്രേക്ഷകർ!

​ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ.‌എം. മൂസ. ജാസ്മിനോളം ചെറിയ വയസിൽ പീഡനവും മാനസീക വിഷമവും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിൽ കുറവായിരിക്കും.

ജീവിത കഥ വെളിപ്പെടുത്തിയപ്പോൾ മുതൽ ജാസ്മിനോട് ഒരു പ്രത്യേക സ്നേഹമാണ് പ്രേക്ഷകർക്ക്. മറ്റുള്ളവരെപ്പോലെ പിന്നിൽ നിന്ന് കുത്തുകയോ ചതിക്കുകയോ ജാസ്മിൻ ഇതുവരെ വീട്ടിലുള്ള ഒരു സഹമത്സരാർഥിയോടും ചെയ്തിട്ടില്ല.

പറയാനുള്ള കാര്യങ്ങൾ അവതാരകൻ മോഹൻലാൽ ചോദിച്ചാൽ പോലും ജാസ്മിൻ ഒരു മടിയും കൂടാതെ തുറന്ന് പറയും. നേരെ വാ നേരെ പോ എന്ന ജാസ്മിന്റെ സ്വഭാവം തന്നെയാണ് വളരെ വേ​ഗത്തിൽ പ്രേക്ഷകരുടെ മനസിൽ കയറാൻ ജാസ്മിനെ സഹായിച്ചത്. ഇത്രയേറെ നല്ല കാര്യങ്ങളുണ്ടെന്നിരിക്കെയും ജാസ്മിനെ ആളുകൾ വിമർശിക്കുന്നത് ഭാഷകൾ ഉപയോ​ഗിക്കുമ്പോൾ അശ്ലീലവും ചീത്തവിളികളും കയറി വരുന്നതിനാലാണ്.

വന്ന ആഴ്ച മുതൽ കൂട്ടുകാർക്കിടയിൽ സംസാരിക്കുമ്പോഴും വീട്ടിൽ എല്ലാവർക്കും മുമ്പിൽ സംസാരിക്കുമ്പോഴും ജാസ്മിൻ ഇത്തരം മോശം വാക്കുകൾ നിരന്തരമായി പറയുകയും മറ്റുള്ളവരെ ചീത്ത വിളിക്കുകയും ചെയ്യാറുണ്ട്.

റോബിനെ പിന്തുടർ‌ന്ന് ആക്രമിച്ച്  ജാസ്മിൻ

പ്രേക്ഷകരടക്കം ജാസ്മിന്റെ ഈ പ്രവൃത്തിയെ തുടക്കം മുതൽ വിമർശിക്കുന്നതാണ്. ഹൗസിലെ മറ്റൊരു മത്സരാർഥിയായ റോബിനേയാണ് ജാസ്മിൻ ഏറ്റവും കൂടുതൽ മോശം വാക്കുകൾ വിളിച്ചിട്ടുള്ളത്.

റോബിന്റെ സമക്ഷത്തിലും തന്റെ കൂട്ടുകാർക്കിടയിൽ റോബിനെ കുറിച്ച് ചർച്ച ചെയ്യുമ്പോഴും ഇത്തരം ചീത്തവിളികൾ ഉപയോ​ഗിച്ചാണ് ജാസ്മിൻ‌ അഭിസംബോധന ചെയ്യാറുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇത്തരം ചീത്ത വാക്കുകളുടെ ഉപയോ​ഗം ജാസ്മിനിൽ കൂടി വരികയാണെന്നാണ് വീഡിയോകൾ വ്യക്തമാക്കുന്നത്.

ഇരുപത്തിനാല് മണിക്കൂറും ബി​ഗ് ബോസ് സ്ട്രീം ചെയ്യുന്നതിനാൽ പ്രേക്ഷകരെല്ലാം ഓരോ മത്സരാർഥിയേയും സസൂക്ഷ്മമാണ് നീരിക്ഷിക്കുന്നത്.

വാ തുറന്നാൽ അസഭ്യം മാത്രം

ജാസ്മിൻ റോബിനേയും അയാളുടെ വീട്ടുകാരേയും ചീത്ത വിളിക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യൽമീ‍‍ഡിയയിൽ പ്രചരിക്കുന്നത്. രണ്ടാഴ്ച മുമ്പും ജാസ്മിനും റോബിനും തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു.

അന്ന് ഇരുവരും മോശമായ ഭാഷാപ്രയോ​ഗങ്ങൾ നടത്തിയപ്പോൾ മോഹൻലാൽ വാണിങ് നൽകിയിരുന്നു. അപ്പോഴും റോബിനെ മാത്രമാണ് രൂക്ഷമായി മോഹൻലാൽ ശകാരിച്ചത്.

ജാസ്മിന്റെ തെറ്റ് എടുതത് പറഞ്ഞ് വിമർശിക്കാതേയും ശിക്ഷിക്കാതേയും മോഹൻലാൽ പോയത് വലിയ നിരാശ പ്രേക്ഷകരിലുണ്ടാക്കിയിരുന്നു. പിന്നേയും ജാസ്മിന്റെ സ്ഥിരമായി അസഭ്യ ഭാഷകൾ ഉപയോ​ഗിക്കുന്നത് തുടർന്നു.

ജാസ്മിന്റെ പ്രവൃത്തികൾ ചോദ്യം ചെയ്യണം

ചിലപ്പോൾ ജാസ്മിന്റെ ചീത്ത വിളിക്കുന്നത് മറ്റ് മത്സരാർഥികൾ തുറന്ന് കാട്ടുമ്പോൾ അത് തന്റെ പ്രദേശത്തിന്റെ സ്ലാങാണെന്ന് പറഞ്ഞ് ഊരിപ്പോരുകയാണ് ജാസ്മിൻ ചെയ്യാറുള്ളത്.

ഇപ്പോൾ ജാസ്മിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകർ. റോബിനെന്ന പേര് കേട്ടാൽ തന്നെ തെറി പറയുന്ന സ്ഥിതിയാണ് ജാസ്മിന്റേതെന്നും കുടുംബങ്ങൾ കാണുന്ന പരിപാടിയായതിനാൽ,

വേർതിരിവ് കാണിക്കാതെ ജാസ്മിന് തക്ക ശിക്ഷയോ അല്ലെങ്കിൽ പുറത്താക്കുകയോ വേണമെന്നാണ് പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ച് ആവശ്യപ്പെടുന്നത്.

ബി​ഗ് ബോസ് നടപടി സ്വീകരിക്കണം

ഒന്നോ, രണ്ടോ തവണയായിരുന്നു ജാസ്മിൻ ഇങ്ങനെ പെരുമാറിയതെങ്കിൽ ക്ഷമിക്കുമായിരുന്നുവെന്നും ഇപ്പോൾ ജാസ്മിൻ കാണിക്കുന്നത് അതിര് കടന്ന പ്രവൃത്തിയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

റോബിനെ പല കാര്യങ്ങളിലും മുഖം നോക്കാതെ വിമർശിച്ചിട്ടുള്ള ബി​ഗ് ബോസ് ജാസ്മിൻ വിഷയം മാത്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രേക്ഷകർ‌ കുറിക്കുന്നു. ജാസ്മിനും റോബിനും തമ്മിലാണ് വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ സംഭവിച്ചിട്ടുള്ളത്.

റോബിൻ വിശ്വസിക്കാൻ കൊള്ളാത്ത ചതിയനായ മത്സരാർഥിയാണെന്നാണ് ജാസ്മിനും സുഹൃത്ത് നിമിഷയും പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X