'എന്നെ പിറകോട്ട് വലിക്കുന്ന പാമ്പ് ലക്ഷ്മപ്രിയയാണ്, എനിക്ക് വീട്ടിലെ കോണി റിയാസും'; ബ്ലെസ്ലി പറയുന്നു!
ഫിനാലെയോട് അടുക്കുമ്പോൾ ബ്ലെസ്ലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ പ്രേക്ഷകരേയും അത്ഭുതപ്പെടുത്തുകയാണ്. ദിൽഷയോട് വരെ പരസ്യമായി ബ്ലെസ്ലി ദേഷ്യം കണിച്ച് തുടങ്ങി. റോബിൻ കഴിഞ്ഞാൽ വീട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥി ബ്ലെസ്ലിയായിരുന്നു.
ടാസ്ക്കുകളിൽ കാണിക്കുന്ന മത്സരബുദ്ധിയും ഓരോരുത്തരോടും കാണിക്കുന്ന സമീപനവും കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് പറയാനുള്ള കഴിവുമെല്ലാം ബ്ലെസ്ലിയിലേക്ക് പ്രേക്ഷകർ അടുക്കാൻ കാരണമായി.
എന്നാൽ ഏറ്റവും കൂടുതൽ ജനപിന്തുണ ആവശ്യമുള്ള ഈ സമയത്ത് നിലപാടില്ലാത്ത പ്രവൃത്തികളിലൂടെ ബ്ലെസ്ലി പ്രേക്ഷകരുടെ മനസിൽ നിന്ന് പടിയിറങ്ങി തുടങ്ങിയിരിക്കുകയാണ്.

ടിക്കറ്റ് ടു ഫിനാലെ തുടങ്ങിയ ദിവസം മുതലാണ് ബ്ലെസ്ലി താഴേക്ക് പോകാൻ തുടങ്ങിയത്. ആദ്യത്തെ ദിവസത്തെ ബ്ലെസ്ലിയുടെ പ്രകടനം വളരെ മോശമായിരുന്നു. മാത്രമല്ല വളരെ കുറവ് മാത്രമാണ് ആദ്യത്തെ ദിവസം നേടിയത്. പിന്നീട് രണ്ടാം ദിവസവും മൂന്നാം ദിവസവും നല്ല പ്രകടനം കാഴ്ചവെച്ച് ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ രണ്ടാം സ്ഥാനത്തുമെത്തി.
പക്ഷെ ബ്ലെസ്ലി ഇപ്പോൾ നിലപാടുകളില്ലാതെ സംസാരിക്കുന്ന രീതിയിലേക്കാണ് പോകുന്നത്. ദിവസങ്ങൾക്ക് മുമ്പ് ബ്ലെസ്ലി ദിൽഷയോട് തനിക്ക് ഷോയിൽ വിജയിക്കണമെന്നില്ലെന്ന് പറയുന്നുണ്ടായിരുന്നു.
മാത്രമല്ല ശല്യം ചെയ്യില്ല... ഇനി മുതൽ പ്രണയിക്കുന്നുവെന്ന് പറഞ്ഞ് പുറകെ നടക്കില്ല എന്നൊക്കെ ദിൽഷയ്ക്ക് വാക്ക് കൊടുത്ത ബ്ലെസ്ലി പിറ്റേദിവസവും ദിൽഷയ്ക്ക് പിന്നാലെ പ്രണയാഭ്യർഥനയുമായി നടക്കുകയായിരുന്നു.
മാത്രമല്ല പല കാര്യങ്ങളും കുത്തി പറഞ്ഞ് ദിൽഷയെ കരയിപ്പിക്കുകയും ചെയ്തിരുന്നു. റോബിൻ പുറത്തായപ്പോൾ ദിൽഷ കരഞ്ഞുവെന്നതിന്റെ പേരിൽ കാരണക്കാരനായ റിയാസിനോട് പകരം ചോദിച്ച ബ്ലെസ്ലി ദിൽഷയെ പ്രണയാഭ്യർഥന നടത്തി വിഷമിപ്പിക്കുന്നതിനോട് പ്രേക്ഷകർക്കും വിയോജിപ്പാണ്.
മാത്രമല്ല വീക്കിലി ടാസ്ക്കിൽ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് മികച്ചതാക്കിയ ദിൽഷയെ ബ്ലെസ്ലി അംഗീകരിച്ചുമില്ല.

ദിൽഷ പല വാക്കുകളിലൂടെയും പലരേയും വേദനിപ്പിച്ചുവെന്ന് പറഞ്ഞാണ് ദിൽഷയെ ബ്ലെസ്ലി ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് നോമിനേറ്റ് ചെയ്യാതിരുന്നത്. ഇത്ര ചെറിയ കാര്യങ്ങൾക്ക് പോലും മറ്റുള്ളവരെ വേദനിപ്പിക്കാൻ കഴിയാത്ത ബ്ലെസ്ലി പിന്നെന്തിനാണ് ഫിനാലെ കളിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ഇന്ന് മോണിങ് ടാസ്ക്ക് സമയത്ത് ബ്ലെസ്ലി പറഞ്ഞ കാര്യങ്ങൾ വീട്ടിലുള്ളവരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്റെ ഗെയിമിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പാമ്പ് ലക്ഷ്മിപ്രിയയാണെന്നാണ് ബ്ലെസ്ലി പറയുന്നത്. ലക്ഷ്മിപ്രിയയ്ക്കൊപ്പം കൂടിയപ്പോൾ തന്റെ ഗെയിം താഴോട്ട് പോയെന്നും ബ്ലെസ്ലി പറയുന്നു.
ഹൗസിൽ തനിക്ക് പിടിച്ച് കയറാനുള്ള കോണിയായി തോന്നിയത് റിയാസിനെയാണെന്നും ബ്ലെസ്ലി പറഞ്ഞു. തെറ്റുകളിൽ നിന്ന് പഠിക്കാനും തിരുത്താനും റിയാസ് വന്ന ശേഷം സാധിച്ചുവെന്നാണ് ബ്ലെസ്ലി പറയുന്നത്. വലിയ ശത്രുക്കളെപ്പോലെ കഴിഞ്ഞിരുന്നവരാണ് റിയാസും ബ്ലെസ്ലിയും. അതേസമയം ബ്ലെസ്ലി ദിൽഷയ്ക്ക് നേരെ നിന്ന് പൊരുതാൻ തുടങ്ങിയിട്ടുണ്ട്.
ദിൽഷ ഗെയിം നന്നായി കളിച്ചാലും ബ്ലെസ്ലി അംഗീകരിക്കുന്നില്ല. ഇനിയങ്ങോട്ട് കളി എങ്ങനെയൊക്കെ മാറുമെന്നത് കണ്ടുതന്നെ അറിയണം. അതേസമയം കപ്പ് നേടിയെ വീട്ടിൽ പോകൂ എന്ന വാശിയിലാണ് ദിൽഷ. റോബിൻ ആരാധകരടക്കം ദിൽഷയ്ക്ക് പിന്തുണയുമായുണ്ട്.
പന്ത്രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ബിഗ് ബോസ് സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ബിഗ് ബോസ് ടൈറ്റിൽ വിന്നർ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ആരൊക്കെയാകും ടോപ് ഫൈവിൽ വരികയെന്ന പ്രെഡിക്ഷനുകളും നടക്കുകയാണ്. അക്കൂട്ടത്തിലെ ശക്തയായ മത്സരാർഥിയാണ് ലക്ഷ്മി പ്രിയ.
ഓരോ ദിവസം കഴിയുന്തോറും ലക്ഷ്മിയുടെ പ്രകടനങ്ങൾ മാറിമറിയുകയാണ്. വീക്കിലി ടാസ്ക്കായ ആൾമാറാട്ടത്തിൽ ബ്ലെസ്ലിയായി മികച്ച പ്രകടനമാണ് ലക്ഷ്മി കാഴ്ചവച്ചത്. ലക്ഷ്മിപ്രിയയും ടോപ്പ് ഫൈവിൽ വരാൻ സാധ്യതയേറെയാണ്.


Click it and Unblock the Notifications