'ദിൽ‌ഷ നല്ലൊരു വ്യക്തിയാണ്... പക്ഷെ ക്യാപ്റ്റനാകാനുള്ള ശേഷിയില്ല'; വനിതാ ക്യാപ്റ്റനെ കുറിച്ച് പ്രേക്ഷകർ!

ബി​ഗ് ബോസ് സീസൺ ഫോർ മൂന്നാം ആഴ്ചയിലൂടെയാണ് സഞ്ചരിക്കുന്നത്. പതിനാറ് മത്സരാർഥികളാണ് ടൈറ്റിന് വേണ്ടി മത്സരിക്കുന്നത്. ആദ്യത്തെ ആഴ്ചയിൽ മോഡലും നടിയുമായ ജാനകി സുധീറാണ് വീട്ടിൽ നിന്നും പുറത്തായത്. പിന്നാലെ രണ്ടാം ആഴ്ചയും എലിമിനേഷൻ ഉണ്ടായി‌രുന്നു. ഇത്തവണ നിമിഷയാണ് പുറത്തായത്. പക്ഷെ നിമിഷയെ പൂർണമായും പുറത്താക്കാതെ ബി​ഗ് ബോസ് വീട്ടിലെ സീക്രട്ട് റൂമിൽ താമസിപ്പിച്ചു. രണ്ട് ദിവസം സീക്രട്ട് റൂമിൽ താമസിച്ച ശേഷം തിരികെ നിമിഷ വീട്ടിലേക്ക് എത്തി.

ഇപ്പോൾ മറ്റ് മത്സരാർഥികളുടെയെല്ലാം മനസറിഞ്ഞാണ് നിമിഷ കളിക്കുന്നത്. നിമിഷ തിരികെ വീട്ടിൽ വന്നതോടെ പുതിയ പ്രശ്നങ്ങൾക്കും തിരി കൊളുത്തിയിരിക്കുകയാണ്. അടുക്കളയും ഭക്ഷണവുമാണ് അന്നും ഇന്നും നാല് സീസണുകളായി ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നാലാം സീസണിലും അടുക്കള തന്നെയാണ് മെയിൻ‌ വില്ലൻ. ഇപ്പോൾ ദിൽഷയാണ് വീട്ടിലെ ക്യാപ്റ്റൻ. നാലാം സീസണിലെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ കൂടിയാണ് ദിൽഷ.

അടുക്കളയാണ് വിഷയം

വ്യക്തിസ്വാതന്ത്രവും അടുക്കള ഭരണവുമാണ് ഇപ്പോൾ ബി​ഗ് ബോസ് വീട്ടിലെ പ്രധാന പ്രശ്നം. പതിവ് പോലെ ലക്ഷ്മി പ്രിയയെ മുൻനിർത്തിയായിരുന്നു ആക്രമണം.ടാസ്ക് കഴിഞ്ഞ് വന്ന കുറച്ചുപേർക്ക് മാത്രം ഭക്ഷണം കൊടുത്ത് ലക്ഷ്മിപ്രിയ വേർതിരിവ് കാണിച്ചുവെന്നതാണ് പുതിയ പ്രശ്നം. കിച്ചൺ ടീമിലുള്ളവരെ കൂടാതെ ലക്ഷ്മിപ്രിയ അനാവശ്യമായി ഭക്ഷണം ഉണ്ടാക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നും ശേഷം കണക്ക് പറച്ചിലുകൾ നടത്തുകയും ചെയ്യുന്നുവെന്നും അതിന് മാറ്റവരണമെന്നും ആവശ്യപ്പെട്ടാണ് ‍ഡെയ്സിയും ജാസ്മിനും നിമിഷയും ലക്ഷ്മിക്കെതിരെ യുദ്ധം നടത്തിയത്.

ലക്ഷ്മിപ്രിയ വേർതിരിവ് കാണിച്ചു

ഭക്ഷണത്തിന്റെ കാര്യത്തിൽ ലക്ഷ്മിപ്രിയ വേർതിരിവ് കാണിച്ചുവെന്ന സംഭവം ക്യാപ്റ്റൻ ദിൽഷയേയും സങ്കടപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് താൻ മനസിലാക്കിയ കാര്യങ്ങൾ സുചിത്രയോട് പറയുന്ന ദിൽഷയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബാക്കിയുള്ള ആൾക്കാരും വിശപ്പുള്ളവർ തന്നെയാണെന്നും എന്നാൽ ലക്ഷ്മിപ്രിയ അത് മനസിലാക്കി പെരുമാറിയില്ല എന്നുമാണ് ദിൽഷ പരാതിയായി സുചിത്രയോട് പറയുകയും കരയുകയും ചെയ്യുന്നത്. താനായിരുന്നെങ്കിൽ ആരേയും മാറ്റി നിർത്തി ഭക്ഷണം വിതരണം ചെയ്യില്ലായിരുന്നുവെന്നും ദിൽഷ കരഞ്ഞ് കൊണ്ട് സുമിത്രയോട് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്.

സങ്കടപ്പെട്ട് കര‍ഞ്ഞ് ദിൽഷ

തനിക്കെല്ലാവരും മക്കളെപ്പോലെയാണെന്ന് പറയുന്ന ലക്ഷ്മിപ്രിയ തന്നെ ഭക്ഷണത്തിന്റെ പേരിൽ ചിലരെ വേർതിരിച്ച് ഒഴിവാക്കിയത് വേദനയുണ്ടാക്കിയെന്നും ദിൽഷ പറഞ്ഞു. മനുഷത്വമില്ലാത്ത പെരുമാറ്റമാണെന്നും ദിൽഷ കൂട്ടിച്ചേർത്തു. അതേസമയം വീഡിയോ വൈറലായതോടെ ദിൽ‌ഷയെ കുറിച്ച് നിരവധി കമന്റുകളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. ദിൽഷ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണെന്നും എന്നാൽ ക്യാപ്റ്റൻസി കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ദുർബലയായി മാറുന്നുണ്ട് എന്നെല്ലാമാണ് കമന്റുകൾ വന്നത്. 'ദിൽഷ നല്ലൊരു വ്യക്തിയാണ്. പക്ഷെ ഒരു ക്യാപ്റ്റൻ ആവാനുള്ള പവർ ആ കുട്ടിക്ക് ഇല്ല, നല്ല പെൺകുട്ടിയാണ് ദിൽഷ. അമ്മയും അച്ഛനും നന്നായി വളത്തിയിട്ടുണ്ട്. അഭിമാനിക്കാം അവർക്ക്. സത്യസന്ധതയുള്ള പെൺകുട്ടി' തുടങ്ങിയ കമന്റുകളാണ് വരുന്നത്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
നോമിനേഷനിലുള്ളവർ

ലക്ഷ്മിയുടെ പ്രവൃത്തി ചോദ്യം ചെയ്ത ദിൽഷ ഒരു സാധനം എടുക്കുമ്പോൾ ചുറ്റും വേറെ ആൾക്കാരുമുണ്ടെന്ന് ചിന്തിക്കണമെന്നും എല്ലാവരും വിശക്കുന്ന ആളുകളല്ലേയെന്നും ചോദിച്ചിരുന്നു. കിച്ചൺ എന്ന് പറയുമ്പോൾ അവിടെ ഉണ്ടാക്കുന്നതെല്ലാം മറ്റുള്ളവർക്കും കൂടിയുള്ളതാണെന്നും ദിൽഷ ലക്ഷ്മിപ്രിയയോട് പറഞ്ഞിരുന്നു. ലക്ഷ്‍മി പ്രിയ, ഡെയ്‍സി ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവരാണ് ഏറ്റവും കൂടുതൽ വോട്ടുകളുമായി നോമിനേഷനിലുള്ളത്. അതേസമയം നിമിഷയുടെ മടങ്ങിവരവ് ബിഗ് ബോസ് ഹൗസിൽ ചൂടേറ്റിയിട്ടുണ്ട്. നിമിഷയുടെ പെരുമാറ്റവും പലതും പയറ്റാൻ വന്നിരിക്കുന്ന മത്സാരർഥിയെപ്പോലെയാണ് ഇപ്പോൾ. പോയി വന്ന മത്സരാർഥി എപ്പിസോഡുകൾ കണ്ടിട്ടുണ്ടാകുമെന്ന നി​ഗമനത്തിലാണ് മറ്റ് മത്സരാർഥികളും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X