ബ്ലെസ്ലി അവസാന നിമിഷം കലം ഉടച്ചോ! വീക്കെൻഡിലെ ബ്ലെസ്ലിയുടെ സംസാരത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ ദിവസങ്ങൾ‌ മാത്രം ശേഷിക്കെ ആരായിരിക്കും സീസൺ ഫോറിലെ വിജയ് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ വീട്ടിൽ‌ ആറ് പേരാണ് ശേഷിക്കുന്നത്. റോൺസൺ ഈ ആഴ്ച പുറത്തായി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്...ഇനി എവിക്ഷൻ ഉണ്ടാകുമോ തുടങ്ങിയ ചിന്തകളിലാണ് പ്രേക്ഷകർ.

ഫൈനൽ ഫൈവ് മാത്രമെ ഇതുവരെയുള്ള സീസണുകളിൽ ​ഗ്രാന്റ് ഫിനാലെയിലേക്ക് പോയിട്ടുള്ളു. അതേസമയം വീട്ടിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും മികച്ച് നിൽക്കുന്നതും വോട്ടിങിന്റെ കാര്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതുമായ രണ്ടുപേർ ബ്ലെസ്ലിയും ദിൽഷയുമാണ്.

റോബിൻ പോയശേഷം ​ഗെയിമിലേക്ക് ഇറങ്ങി പ്രേക്ഷക പിന്തുണ വർധിപ്പിച്ച മത്സരാർഥിയാണ് ദിൽഷ. പത്ത് ടാസ്ക്കുകളിലും അതി​ഗംഭീര പ്രകടനം കാഴ്ചവെച്ച് ദിൽഷ ടിക്കറ്റ് ടു ഫിനാലെയും നേടിയിരുന്നു.

റോബിൻ പോകുന്നവരെ ദിൽഷ ​റോബിന്റെ മറവിലായിരുന്നു. വീക്കിലി ടാസ്ക്കിൽ പ്രകടനം കാഴ്ചവെച്ച് ക്യാപ്റ്റനായിട്ടുണ്ടെങ്കിലും ദിൽഷ എന്ന മത്സ‌രാർഥി കൂടുതലായി അഭിപ്രായം പറയാൻ തുടങ്ങിയതും റോബിൻ പോയ ശേഷമാണ്.

കാരണം പ്രശ്നം വന്നാലും ദിൽഷ സംസാരിക്കുന്നതിന് മുമ്പ് റോബിൻ ചാടി വീണ് പ്രശ്നം ​ഗുരുതരമാക്കും. പിന്നീടത് റോബിന്റെ പ്രശ്നമായി തീരും.

ബ്ലെസ്ലി അവസാന നിമിഷം കലം ഉടച്ചോ!

റോബിൻ പുറത്തായത് ദിൽഷയുടെ ​ഗെയിമിന് പോസിറ്റീവായി ​ഗുണം ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ എല്ലാത്തിലും ഇടപെടാനും സംസാരിക്കാനും കഴിവുള്ള വ്യക്തിയാണ് ദിൽഷ എന്നത് പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയാതെ പോയേനെ. തുടക്കം മുതൽ കളിയിൽ നൂറ് ശതമാനം കൊടുത്ത് മുന്നോട്ട് പോയികൊണ്ടിരുന്ന മത്സരാർഥിയാണ് ബ്ലെസ്ലി.

മറ്റുള്ള മത്സരാർഥികളെപ്പോലെ പെട്ടന്നുണ്ടായതല്ല ബ്ലെസ്ലിയുടെ ആരാധകർ. ബ്ലെസ്ലി ​ഒരോ ആഴ്ചയിലും നോമിനേഷനിൽ നിന്ന് സേഫായി അടുത്ത വീക്കിലേക്ക് കടന്ന് ഫിനാലെ വരെ എത്തിനിൽക്കുന്നത് പോലെ തന്നെയായിരുന്നു ബ്ലെസ്ലി ഫാൻസിന്റെ വളർച്ചയും.

പക്ഷെ കഴിഞ്ഞ ഒരാഴ്ചയായുള്ള ബ്ലെസ്ലിയുെട പ്രവൃത്തികൾ ബ്ലെസ്ലിയെ സ്നേഹിക്കുന്നവരെ വിഷമത്തിലാക്കുന്നതാണ്.

ബ്ലെസ്ലിയുടെ സംസാരത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ

കാരണം ബ്ലെസ്ലിയുടെ വായിൽ നിന്നും വരില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന പല കാര്യങ്ങളും സന്ദർഭം നോക്കാതെ ബ്ലെസ്ലി സംസാരിക്കാനും ​ഗെയിം മനസിലാക്കാതെ പെരുമാറാൻ തുടങ്ങിയതുമാണ്.

ലൂപ്ഹോൾ കണ്ടുപടിച്ച് നന്നായി ​ഗെയിം കളിച്ചിരുന്ന ബ്ലെസ്ലി കഴിഞ്ഞ വീക്കില ടാസ്ക്കിൽ വളരെ മോശൺ പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ മോഹൻലാൽ ‌ബ്ലെസ്ലിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചപ്പോൾ ബ്ലെസ്ലി അതിന് ചെവികൊടുക്കാതെ തന്റെ ചിന്തയിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മോഹൻലാൽ ഏറ്റവും കൂടുതൽ വിമർശിച്ചതും ബ്ലെസ്ലിയെയായിരുന്നു. ചിന്തിക്കാതെ സംസാരിച്ച ബ്ലെസ്ലിയുടെ രീതിയാണ് മോഹൻലാലിനേയും ദേഷ്യം പിടിപ്പിച്ചത്.

കപ്പ് നഷ്ടമാകുമോ

ബ്ലെസ്ലിയുടെ കണക്ക് കൂട്ടലുകൾ പിഴച്ചുവെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ദിൽഷയും മോഹൻലാലിന് മുമ്പിൽ വെച്ച് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചത്തേയും ഇന്നലത്തേയും ബ്ലെസ്ലിയുടെ സംസാരവും പ്രവൃത്തികളും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ തന്നെ ഫിനാലെ വീക്കിൽ ബ്ലെസ്ലിക്ക് ലഭിക്കുന്ന വോട്ടിങിനെ ഇത് ബാധിക്കുമോയെന്നും ആരാധകർക്ക് ആശങ്കയുണ്ട്. കാരണം പ്രേക്ഷകർക്ക് യോജിപ്പില്ലാതിരുന്ന മത്സരാർഥി റിയാസും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്.

മാത്രമല്ല റിയാസും വോട്ടിന്റെ കാര്യത്തിൽ മുന്നേറുന്നുണ്ട്. കൂടാതെ ദിൽഷയ്ക്ക് റോബിൻ ഫാൻസിന്റേയും പിന്തുണയുണ്ട്. തനിക്ക് റോബിൻ ഫാൻസിന്റെ വോട്ട് വേണ്ടെന്ന് ദിൽഷ പറയുന്നുണ്ടെങ്കിലും റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞിട്ടുള്ളതിനാൽ റോബിന്റെ ബെസ്റ്റ് ഫ്രണ്ടിനെ ജയിപ്പിക്കാൻ റോബിൻ ആരാധകരും ശ്രമിക്കും. ബ്ലെസ്ലി ചിന്തിച്ച് ബുദ്ധിയോടെ പെരുമാറിയില്ലെങ്കിൽ പടിക്കൽ കൊണ്ട് കലം ഉടച്ചത് പോലെയാകും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X