'ബോധത്തോടെ ഗെയിം കളിച്ച് മുന്നോട്ട് പോകുന്ന മത്സരാർഥി റിയാസ്, വിജയിയാകാൻ അർഹൻ'; വൈറലായി കുറിപ്പ്

ഇരുപത് മത്സരാർത്ഥികളുമായി എത്തിയ ബി​ഗ് ബോസ് സീസൺ നാലിൽ ഇപ്പോൾ വെറും ആറ് മത്സരാർത്ഥികളാണ് ഉള്ളത്. ഒരു ന്യൂ നോർമൽ സഞ്ചാര പാതയിലെ സ്വപ്ന സമാനമായ യാത്രയുടെ പരസമാപ്തിയോട് അടുത്തിരിക്കുകയാണ് ബി​ഗ് ബോസ് വീടും യാത്രികരായ മത്സരാർത്ഥികളും.

ലക്ഷ്യസ്ഥാനത്ത് എത്തിനിൽക്കുന്ന ഈ അവസാന ആഴ്ചയിൽ കളിപറഞ്ഞും കഥപറഞ്ഞും കാര്യം പറഞ്ഞും മത്സരാർത്ഥികൾ ചിലവഴിച്ച ഓരോ നിമിഷങ്ങളിലും സംവാദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.

ഒന്നാം ആഴ്ച മുതൽ ലക്ഷ്വറി ബജറ്റിനും വ്യക്തി​ഗത പോയിന്റിനും വേണ്ടി മാനസീകമായും ശാരീരികമായും നിരവധി വെല്ലുവിളികൾ നേരിട്ട നിരവധി വീക്കിലി ടാസ്ക്കുകൾ. അവയെല്ലാം തരണം ചെയ്ത് മുന്നേറി ഇപ്പോൾ അവസാന ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ ആറുപേർ എത്തിനിൽക്കുന്നു.

ബി​ഗ് ബോസ് വീട്ടിൽ സം​ഗതി കളറാക്കിയ ഫൈനലിൽ ഉണ്ടാകുമെന്ന് പലരും കരുതിയിരുന്ന ശക്തരായ മത്സരാർഥികൾ ഫൈനൽ കാണാതെ പുറത്തായി‌. അവരെല്ലാം ​ഗ്രാന്റ് ഫിനാലെ കാണാൻ തിരികെ ഹൗസിലേക്ക് എത്തുന്നുണ്ട്.

അതേസമയം ഫൈനലിൽ എത്താൻ അർഹതയുള്ളവരല്ല ഇപ്പോൾ വീട്ടിലുള്ളത് എന്നാണ് ബ​ഗ് ബോസ് പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.

ശോകം മത്സരാർത്ഥികളാണ് ഫൈനലിൽ എത്തിയവരെല്ലാം

ശോകം മത്സരാർത്ഥികളാണ് ഫൈനലിൽ എത്തിയവരെല്ലാമെന്നും കുറച്ചെങ്കിലും ബോധമുള്ളത് റിയാസിന് മാത്രമാണെന്നും പുറത്ത് പോയ റോബിൻ, ജാസ്മിൻ പോലുള്ളവർ ഇപ്പോൾ‌ ഹൗസിലുണ്ടായിരുന്നെങ്കിൽ ഫിനാലെയിലും തീ പാറിയേനെ എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ കുറിച്ചിരിക്കുന്നത്.

'നല്ല ശോകം മത്സരാർത്ഥികളാണ് ഫൈനലിൽ എത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. റിയാസ്, റോബിൻ, ജാസ്മിൻ, ബ്ലെസ്ലി, ഡെയ്സി ഇതായിരുന്നു ഫൈനലിൽ വരേണ്ട കോമ്പോ.... എങ്കിൽ തീ പാറിയേനെ. ഇതിപ്പോ താനാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ എന്ന ലൈനിൽ സൂരജ്.'

കുറച്ചെങ്കിലും ബോധമുള്ളത് റിയാസിന് മാത്രം

'താൻ നല്ല കുത്തിത്തിരിപ്പാണെന്ന് ആർക്കും മനസിലാകുന്നില്ലല്ലോ അല്ലേ... എന്നും പറഞ്ഞ് കുത്തിത്തിരുപ്പിന്റെ ബ്രാൻഡ് അംബാസഡർ ധന്യ. ഇത്ര ക്യൂട്ടനെസ് പോതുമാ ഇന്നും കൊഞ്ചം വേണുമാന്ന ലൈനിൽ ദിൽഷ. മലയാളിയുടെ പൊതുബോധത്തിന് കുട പിടിച്ചാൽ കപ്പ് പോയിട്ട് കപ്പ പോലും കിട്ടില്ലെന്ന് ഇനിയും തിരിച്ചറിയാത്ത ലക്ഷ്മിപ്രിയ.'

'ജയിക്കാൻ യോഗ്യത ഉള്ള മിനിമം ബോധമുള്ളവൻ റിയാസ് മാത്രമാണ്.പക്ഷെ അതിന് ബച്ചിക്ക ഫാൻസ് ചാകണം... ആകെ മൊത്തം ശോകം' എന്നായിരുന്നു കുറിപ്പ്. അതേസമയം ​ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഉ‌ള്ളത്.

ഈ വരുന്ന ഞായറാഴ്ച ആരാണ് നാലാം സീസണിലെ വിജയിയെന്ന് അറിയാൻ സാധിക്കും. എല്ലാവരും കപ്പ് എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.

ഫൈനൽ കളിക്കേണ്ടത് ഇവരായിരുന്നു

എല്ലാവരും ഫൈനലിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ടുപേരായിരുന്നു റോബിനും ജാസ്മിനും പക്ഷെ രണ്ടുപേരും പത്താം ആഴ്ചയിൽ വീട്ടിൽ നിന്നും പുറത്തായി. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിലാണ് റോബിൻ പുറത്തായത്.

പുറത്തായ റോബിൻ തിരിച്ചുവരുമോയെന്ന ഭയത്തിലാണ് ജാസ്മിൻ സ്വന്തം ഇഷ്ടപ്രകാരം വാക്ക് ഔട്ട് നടത്തിയത്. അതേസമയം കളിയും ചിരിയും ഫിനാലെ സന്തോഷവും നിറയേണ്ട ബി​​ഗ് ബോസ് വീട്ടിൽ അടിയും വഴക്കുമാണ്.

അവസാന ആഴ്ചയിൽ ബി​ഗ് ബോസ് നൽകിയ വീക്കിലി ടാസ്ക്കാണ് ഇതിന് കാരണം. ദൃശ്യവിസ്മയം എന്നായിരുന്നു വീക്കിലി ടാസ്ക്കിന്റെ പേര്. മുമ്പ് മത്സരാർത്ഥികൾ സംസാരിച്ച കാര്യങ്ങൾ വീട്ടിലെ എല്ലാ അം​ഗങ്ങളുടേയും മുമ്പിൽ പ്ലെ ചെയ്ത് കാണിക്കും.

Recommended Video

സീസൺ 4 വിന്നർ റിയാസെന്ന് കിടിലം ഫിറോസ് | *BiggBoss
കപ്പ് നേടാൻ പോകുന്ന മത്സരാർഥി ആര്?

ശേഷം ബി​ഗ് ബോസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം എന്നതാണ് ടാസ്ക്ക്. പലരും മുമ്പ് തങ്ങളുടെ സഹമത്സരാർത്ഥികളെ കുറിച്ച് കുറ്റപ്പെടുത്തി സംസാരിക്കുന്ന വീഡിയോകൾ വരെ ബി​ഗ് ബോസ് വീണ്ടും വീട്ടിലെ അവശേഷിക്കുന്ന അം​ഗങ്ങളെ കാണിച്ചു.

ഇതോടെ പലരുടേയും മുഖം മൂടികൾ അഴിഞ്ഞ് വീഴുകയും പുതിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X