twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അഖിലിനെ കാണുമ്പോൾ എവിടെയോ സാബുമോനെ ഓർമ വരുന്നു, കപ്പ് കൊണ്ടുപോകാൻ ചാൻസുണ്ട്'; വൈറലായി കുറിപ്പ്

    |

    ബി​ഗ് ബോസ് മലയാളം സീസൺ 4ൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷകർ പറയുന്നത് 'ഇനി ചെറിയ കളികളില്ല... വലിയ കളികൾ മാത്രം' എന്ന പഞ്ച് ഡയലോ​ഗാണ്. നാലാം സീസൺ തുടക്കം മുതൽ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. വ്യത്യസ്തരായ പതിനാറ് പേരാണ് ഇപ്പോൾ വീടിനുള്ളിൽ കഴിയുന്നത്. ഒപ്പം ഇരുപത്തിനാല് മണിക്കൂറും നാലാം സീസൺ ഹോട്ട്സ്റ്റാറിൽ സ്ട്രീമും ചെയ്യുന്നുണ്ട്. മുമ്പത്തെ സീസണുകളിൽ ഒരു മണിക്കൂർ നീളുന്ന എപ്പിസോഡും കൂടാതെ ടെലികാസ്റ്റ് ചെയ്യുന്ന വൈറൽ വീഡിയോകളും കണ്ടാണ് മത്സരാർഥികളെ പ്രേക്ഷകർ വിലയിരുത്തിയിരുന്നത്. എന്നാൽ നാലാം സീസൺ എത്തിയപ്പോൾ കളി മാറി. ഒപ്പം പ്രേക്ഷകരുടെ അഭിരുചിയിലും വലിയ മാറ്റം സംഭവിച്ചു.

    'പഠിച്ച് എവിടേയും എത്തില്ലെന്ന് അറിയാമായിരുന്നു, ആ ബിക്കിനി ഫോട്ടോ ഷൂട്ട് എന്റെ തീരുമാനമാണ്'; ജാനകി സുധീർ'പഠിച്ച് എവിടേയും എത്തില്ലെന്ന് അറിയാമായിരുന്നു, ആ ബിക്കിനി ഫോട്ടോ ഷൂട്ട് എന്റെ തീരുമാനമാണ്'; ജാനകി സുധീർ

    വിശ​ദമായി കണ്ട് വിലയിരുത്തിയ ശേഷമാണ് ഓരോ വോട്ടും പ്രേക്ഷകർ ഇഷ്ടപ്പെട്ട മത്സരാർഥികൾക്ക് നൽകുന്നത് പോലും. നാലാം സീസൺ ആരംഭിച്ച് രണ്ടാം ദിവസം തന്നെ വാക്ക് തർക്കവും വഴക്കുമായിരുന്നു വീട്ടിൽ‌. മൂന്നാം ആഴ്ചയും വീടിനുള്ളിൽ സംഭവബ​ഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. പതിനാറ് മത്സരാർഥികളെ കുറിച്ചും വിശദമായി വിലയിരുത്തിയിട്ടുള്ള പ്രേക്ഷകർ ഇടയ്ക്കിടെ ഓരോ മത്സരാർഥിയേയും കുറിച്ചുള്ള കുറിപ്പുകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നാലാം സീസണിലെ മത്സരാർഥിയായ കുട്ടി അഖിലിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

    'മകളെ നഷ്ടപ്പെട്ടുമില്ല... നല്ലൊരു മകനെ കിട്ടുകയും ചെയ്തു'; വൈറലായി ആലിയയുടെ അമ്മ സോണിയുടെ വാക്കുകൾ!'മകളെ നഷ്ടപ്പെട്ടുമില്ല... നല്ലൊരു മകനെ കിട്ടുകയും ചെയ്തു'; വൈറലായി ആലിയയുടെ അമ്മ സോണിയുടെ വാക്കുകൾ!

    സാബുമോനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകൃതം

    ഒന്നാം സീസണിലെ വിജയി സാബുമോനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകൃതവും രീതിയുമാണ് അഖിലെന്നും അതിനാൽ തന്നെ ബി​ഗ് ബോസ് കപ്പ് നേടാനുള്ള സാധ്യത കൂടുതലാണെന്നുമാണ് കുറിപ്പിൽ പറയുന്നത്. അനാവശ്യമായി അടിയുണ്ടാക്കാതെ എല്ലാം രസകരമായി അവതരിപ്പിക്കുകയും അതേസമയം വേണ്ട സമയത്ത് കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്ത് മറ്റ് മത്സരാർഥികളെ പോലും വരുതിയിൽ നിർത്താൻ കഴിവുള്ള വ്യക്തിയാണ് കുട്ടി അഖിലെന്ന് മുമ്പും പ്രേക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ​ദിവസം ഡോ.റോബിൻ രാധാകൃഷ്ണൻ ജയിൽ നോമിനേഷൻ സമയത്ത് സൃഷ്ടിച്ച പ്രശ്നങ്ങളിൽ കൃത്യമായി വിലയിരുത്തി സംസാരിച്ചവരിൽ ഒരാൾ കുട്ടി അഖിലായിരുന്നു.

    റോബിന്റെ സ്ട്രാറ്റജി തകർക്കുന്ന മത്സരാർഥി

    ഇതെല്ലാമാണ് പ്രേക്ഷകർക്ക് അഖിലിൽ മുൻ മത്സരാർഥിയായ സാബുമോനുമയുള്ള സാമ്യം തോന്നിപ്പിച്ചത്. 'എവിടയോ.... സാബു ചേട്ടനെ ഓർമ്മിപ്പിക്കുന്ന ആറ്റിറ്റ്യൂഡാണ് അഖിലിന്. റോബിന്റെ സ്ട്രാറ്റജി ഏൽക്കാത്ത ഒരേ ഒരു മുതൽ.... എപ്പോഴും സ്ട്രാറ്റജി പ്ലാൻ ചെയ്യുമ്പോൾ അഖിൽ അത് മാനത്ത് കാണും..... പിന്നെ പൊളിച്ചടുക്കും. റോൺസണിനും നവീനും ഇടക്ക് കൊട്ട് കൊടുക്കാറും ഉണ്ട്. തനിക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് കേറി സംസാരിക്കരുത് എന്ന് ശക്തമായ താകീത് നൽകിയത് കേട്ടപ്പോൾ തന്നെ ഡോ.റോബിൻ ഒന്ന് ഭയന്ന് പിന്മാറി.... ടൈറ്റിൽ വിന്നർ ആവാൻ ഉള്ള കഴിവുണ്ട് അഖിലിൽ' എന്നായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ അഖിലിനെ കുറിച്ച് എഴുതിയത്. സോഷ്യൽമീഡിയ ഓൺലൈൻ വോട്ടിങ് വിലയിരുത്തലുകളിൽ ജനപിന്തുണയോടെ മുന്നിൽ നിൽക്കുന്ന മത്സരാർഥി അഖിലാണെന്നും റിപ്പോർട്ടുണ്ട്.

    കപ്പ് അടിക്കാൻ ചാൻസുണ്ട്

    കുട്ടി അഖിൽ എന്ന അഖിൽ ബി.എസ്. നായർ പ്രീമിയർ പദ്‍മിനി വെബ്‍ സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്. കോമഡി എക്സ്‍പ്രസ് ഷോയിലൂടെയായിരുന്നു അഖിൽ മിനി സ്‍ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സപ്രേഷണം ചെയ്‍ത കോമഡി സ്റ്റാഴ്‍സ് സീസൺ ടു അഖിലിനെ താരമാക്കി. നെയ്യാറ്റിൻകര പോളിടെക്നിക് കോളജിൽ നിന്ന് തുടങ്ങിയ അഖിലിന്റെ കലാപ്രവർത്തനം ഇന്ന് സിനിമയിലും എത്തിനിൽക്കുന്നു. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ കുട്ടി അഖിൽ സിനിമയിലും അരങ്ങേറിയിട്ടുണ്ട്. മുന്തിരി മൊഞ്ചൻ, വെർജിൻ എന്നീ സിനിമകളിലാണ് കുട്ടി അഖിൽ അഭിനയിച്ചിട്ടുള്ളത്.

    Read more about: bigg boss
    English summary
    Bigg boss malayalam season 4: audience says kutty Akhil's attitude is similar to Sabumon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X