'​റോബിന്റെ ഉദ്ദേശം നന്മയല്ല, എല്ലാം ഒരുതരം സ്ട്രാറ്റജിയാണ്'; ബ്ലസ്ലി ശകുനിയുടെ പണി ചെയ്യുന്നുവെന്ന് പ്രേക്ഷകർ!

ആറാം ആഴ്ച അവസാനിക്കാൻ പോകുമ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ 4 ആവേശകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസത്തോടെ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കും പൂർത്തിയായി. ഇത്തവണ ബുദ്ധിയും ശക്തിയും ഒരുമിച്ച് പ്രയോ​ഗിക്കേണ്ട കട്ട വെയിറ്റിങ് എന്ന ടാസ്ക്കാണ് ബി​ഗ് ബോസ് മത്സരാർഥികൾക്ക് നൽ‌കിയത്.

ആദ്യ ദിവസമായി വിവിധ ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് ബി​ഗ് ബോസ് മത്സരം നടത്തിയത്. ശേഷം രണ്ടാം ദിവസമായപ്പോഴേക്കും മത്സരാർഥികളുടെ സ്ട്രാറ്റജി പൊളിച്ചടുക്കി ബി​ഗ് ബോസ് മത്സരം ഇന്റിവിജ്വലായി കളിക്കാൻ പന്ത്രണ്ട് പേരോടും ആവശ്യപ്പെട്ടു.

പിന്നീട് നടന്നത് ആവേശകരമായ മത്സരമായിരുന്നു. ഓരോ മത്സരാർത്ഥികൾക്കും ലഭിക്കുന്ന കട്ടകൾ ഉപയോ​ഗിച്ച് ഒരു തൂണ് നിർമിക്കുക എന്നതായിരുന്നു ടാസ്ക്. ഓരോരുത്തരും ഒറ്റക്ക് കട്ടകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും തൂണുണ്ടാക്കുകയും ചെയ്യണമെന്നും ബി​ഗ് ബോസ് നിർദേശിച്ചിരുന്നു.

ശേഷം തൂണിന്റെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് ടാസ്ക്കിലെ വിജയിയെ തീരുമാനിച്ചത്. വാശിയേറിയ മത്സരത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഗെയിം അവസാനിച്ചപ്പോൾ റോൺസൺ ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ജാസ്മിനും നിമിഷയും എത്തി.

ഉറ്റ സുഹ‍ൃത്തുക്കൾ

പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്ന റോബിനും ബ്ലസ്ലിയുമെല്ലാം ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഈ സീസണിലെ മൂവർസംഘമാണ് ബ്ലസ്ലി, ദിൽഷ, റോബിൻ എന്നിവർ. ഇവരുടെ സൗഹൃദവും ഒഴിവ് സമയങ്ങളിലെ കൂട്ടം കൂടിയിരുന്നുള്ള സംഭാഷണം പ്രേക്ഷക പ്രീതിയും നേടിയിരുന്നു.

എല്ലാ ടാസ്കും, വീക്കെൻഡ് എപ്പിസോഡുകളിൽ‌ നടന്ന കാര്യങ്ങളുമെല്ലാം മൂന്നുപേരും ചേർന്നിരുന്ന് വിലയിരുത്തുകയും ചെയ്യാറുണ്ട്. വീട്ടിൽ പരദൂഷണം പറയാതെ പോസിറ്റീവായി സംസാരിക്കുന്ന മൂന്ന് പേർ‌ ദിൽഷയും റോബിനും ബ്ലസ്ലിയും മാത്രമാണെന്നാണ് പ്രേക്ഷകരും പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോൾ ബ്ലസ്ലി ഡോ.റോബിനെതിരെ ശകുനിയുടെ പണി ചെയ്യുന്നുവെന്ന് വീഡിയോ സഹിതം കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ.

ബ്ലസ്ലി ശകുനിയുടെ പണി ചെയ്യുന്നു

അത്രത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും റോബിന്റെ പ്രവൃത്തികൾ ബി​ഗ് ബോസ് ജയിക്കാനുള്ള തന്ത്രം മാത്രമാണെന്നാണ് മറ്റൊരു മത്സരാർഥിയായ ധന്യയോട് ബ്ലസ്ലി പറയുന്നത്.

തനിക്ക് പരിക്ക് പറ്റിയപ്പോൾ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും ശുശ്രൂഷിച്ചതും കൂടെ നിന്നതും റോബിൻ മാത്രമാണെന്നും ധന്യ പറഞ്ഞപ്പോൾ അതൊക്കെ റോബിന്റെ സ്ട്രാറ്റജിയാണെന്നാണ് ബ്ലസ്ലി പറയുന്നത്.

ഇതാണ് പ്രേക്ഷകർക്ക് ബ്ലസ്ലിയോടുണ്ടായിരുന്ന സ്നേഹത്തിൽ‌ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. ഉറ്റ സുഹൃത്തിനെ കുറിച്ച് കുറ്റം പറയുന്ന ബ്ലസ്ലി ശകുനിയുടെ പണി ചെയ്യുന്നുവെന്നാണ് ബി​ഗ് ബോസ് ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ബ്ലസ്ലിയെ വെറുത്തു

'ബ്ലസ്ലിയുടെ റിയൽ ഗെയിം ധന്യയോടുള്ള സംസാരം കേട്ടപ്പോൾ മനസിലായി. താൻ ഇത്ര കുറ്റം പറഞ്ഞിട്ടും ഡോക്ടർ റോബിൻ തന്നെ സഹായിക്കാൻ വേണ്ടത് എല്ലാം ചെയ്തുവെന്ന് ധന്യ പറഞ്ഞപ്പോൾ ബ്ലസ്ലി മറുപടിയായി പറഞ്ഞത് അത് റോബിന്റെ ഗെയിം പ്ലാനായിരുന്നുവെന്നാണ്.'

'റോബിൻ യുട്യൂബ് ചാനലുകൾക്ക് ഹെഡിങ് ഉണ്ടാക്കാൻ വേണ്ടി റോബിൻ ചെയുന്നതെന്നും ബ്ലസ്ലി പറയുന്നു. ധന്യയെ റോബിന് എതിരെ വീണ്ടും തിരിക്കാൻ നല്ലപോലെ കഷ്ടപ്പെടുന്നുണ്ട് ബ്ലസ്ലി. ബ്ലസ്ലി റോബിന്റെ ഫ്രണ്ടായി നിൽക്കുന്നത് പോലും അവസരം നോക്കിയാണ്. ബ്ലസ്ലിയെ ഇഷ്ടമായിരുന്നു... പക്ഷെ ധന്യയുമായുള്ള അവന്റെ സംസാരത്തിന് ശേഷം വെറുത്തുപോയി' എന്നായിരുന്നു ഒരു കുറിപ്പ്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ഈ ആഴ്ച പുറത്തുപോകുന്നത് ആര്

അതേസമയം ഇത്തവണത്തെ എലിമിനേഷനിൽ ആര് പുറത്തുപോകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നോമിനേഷനിൽ ഇടം പിടിച്ചിരിക്കുന്നവരെല്ലാവരും വീട്ടിലെ നല്ല മത്സരാർഥികളാണ്.

സെയ്ഫ് ​ഗെയിം കളിക്കുന്നവർ പക്ഷെ ഇപ്പോഴും വീട്ടിൽ സെയ്ഫായി തന്നെ തുടരുകയാണ്. പ്രേക്ഷകർക്കും ഈ ആഴ്ചയത്തെ നോമിനേഷൻ ലിസ്റ്റിൽ തൃപ്തിയില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X