റിയാസല്ല പുറത്തായത് റോൺസൺ, ഡബിൾ എവിക്ഷനില്ല....!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ അതിപ്രധാനമായ എവിക്ഷൻ നടന്നു. വീട്ടിൽ അവശേഷിക്കുന്ന ഏഴ് പേരിൽ ഒരാൾ കൂടി പുറത്തായിരിക്കുകയണ്. എല്ലാവരും പ്രതീക്ഷിച്ചത് പോലെ റിയാസല്ല പകരം റോൺസൺ ആണ് പുറത്തായത്.

അതേസമയം ഡബിൾ എവിക്ഷൻ ഇല്ലെന്നാണ് റിപ്പോർട്ട്. എല്ലാവരും പ്രവചിച്ചിരുന്നത് റിയാസ് പുറത്താകുമെന്നാണ്. റോബിൻ പുറത്തായ ശേഷം റിയാസിനെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു ബി​ഗ് ബോസ് മലയാളത്തെ സ്നേഹിക്കുന്ന ആരാധകരിൽ ഒരു വിഭാ​ഗം. കാരണം റിയാസുമായുള്ള പ്രശ്നത്തിനിടെയാണ് റോബിന് വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത്.

റോൺസൺ 91 ദിവസം പിടിച്ച് നിൽക്കുമെന്ന് ആരും കരുതിയിരുന്നില്ല. കാരണം പ്രത്യേകിച്ച് ​ഗെയിമൊന്നും കളിക്കാതെയും പ്ലാനില്ലാതെയും മുന്നോട്ട് ഒഴുക്കിനൊപ്പം സഞ്ചരിച്ച് പോവുകയായിരുന്നു റോൺസൺ. സേഫ് ​ഗെയിം കളിച്ച് റോൺസൺ എവിക്ഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ട് പോവുകയായിരുന്നു.

റോൺസൺ, സൂരജ്, ധന്യ തുടങ്ങിയവർ സെയ്ഫ് ​ഗെയിം കളിച്ചതിനാലാണ് നിമിഷ, അഖിൽ തുടങ്ങിയ മത്സരാർഥികൾ പുറത്തായത് എന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. ഇനി ഒരാൾ കൂടി പുറത്തായാൽ മാത്രമെ ഫൈനൽ ഫൈവ് ചിത്രം വ്യക്തമാകു.

പുറത്തായത് റോൺസൺ

റോൺസൺ പുറത്തായതിൽ സന്തോഷിക്കുന്നവരാണ് പ്രേക്ഷകരിൽ ഏറെയും ഫൈനൽ ഫൈവിൽ നിൽക്കാൻ യോ​ഗ്യതയുള്ളവർ എത്തണമെന്നും ഇന്നോ ഇന്നലെയോ കളിക്കാൻ തുടങ്ങിയവർ ആ പദവിക്ക് യോ​ഗ്യരല്ലെന്നുമാണ് പ്രേക്ഷകർ‌ പറയുന്നത്.

പുറത്തായ റോൺസൺ ഫിനാലെ കൂടി കഴിഞ്ഞ ശേഷമെ വീട്ടിലേക്ക് മടങ്ങു. കാരണം അടുത്തയാഴ്ച വീട്ടിൽ നിന്നും പുറത്തായ മത്സരാർഥികളിൽ ഫൈനലിൽ എത്തുന്നവരെ പിന്തുണയ്ക്കാനായി വീട്ടിലേക്ക് ഒരു ദിവസം താമസിക്കാനെത്തും.

പുറത്തായ റോബിനും ജാസ്മിനും വരെ തിരികെ വീട്ടിലേക്ക് വന്നേക്കും. ഫൈനൽ ജൂലൈ മൂന്നിന് നടക്കുമെന്നാണ് റിപ്പോർട്ട്. ആദ്യത്തെ സീസണിന് ശേഷം പിന്നീട് വന്ന രണ്ട് സീസണിലും ഫിനാലെ വീക്ക് ഉണ്ടായിരുന്നില്ല. അതിന് മുമ്പ് കൊവിഡ് മൂലം ഷോ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

റിയാസ് ഫൈനൽ ഫൈവിലേക്കോ?

അതിനാൽ തന്നെ പ്രേക്ഷകരെല്ലാം ഫിനാലെ വീക്ക് എത്തരത്തിലായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ്. ടെലിവിഷൻ താരം മോഡൽ എന്നീ ലേബലുമായാണ് റോൺസൺ വിൻസെന്റ്‌ ഹൗസിലേക്ക് എത്തിയത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത പരമ്പരയിലൂടെയാണ് ടെലിവിഷൻ സീരിയൽ രംഗത്തേക്ക് റോൺസൺ എത്തിയത്. തുടർന്ന് ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു.

ഇത്തരം പരമ്പരകളിലൂടെയും ഷോകളിലൂടെയും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു റോൺസൺ.അഭിനയത്തിന് പുറമെ ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് റോൺസൺ. സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളായിരുന്നു താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്.

ഡബിൾ എവിക്ഷനില്ല....!

മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു റോൺസൺ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഹൗസിനുള്ളിലും സ്കിറ്റ്, കോമഡി, ഫിസിക്കൽ ടാസ്ക്ക് എന്നിവ കൈകാര്യം ചെയ്യുന്നതിൽ റോൺസൺ മുന്നിലായിരുന്നു.

തെലുങ്ക് സിനിമകളിൽ അഭിനയിച്ചതിന് ശേഷമായാണ് മിനിസ്‌ക്രീനിലേക്ക് റോൺസൺ എത്തിയത്. ചില മലയാള സിനിമകളിലും റോൺസൺ മുഖം കാണിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബമാണ് റോൺസണിന്റേത്. സംവിധായകൻ എ.വിൻസന്റിന്റെ സഹോദരനും നടനുമായ റോണി വിൻസന്റിന്റെ മകനാണ് റോൺസൺ.

ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട് തുടങ്ങിയ മേഖലയിലും റോൺസൺ മികവ് തെളിയിച്ചിട്ടുണ്ട്. ആർകിടെക്ടായ അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും താരം നോക്കിനടത്തുന്നുണ്ട്. ബാലതാരമായി ശ്രദ്ധ നേടിയ നീരജയെയാണ് റോൺസൺ വിവാഹം ചെയ്‍തത്. ബ്ലെസ്ലി, ദിൽഷ എന്നിവരാണ് വോട്ടിങിന്റെ കാര്യത്തിൽ മുന്നിലുള്ളത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X