'ആദ്യത്തെ ആഴ്ച ഓക്കെയായിരുന്നു, ശേഷം വട്ടായതാണോ?, അതോ ഓവർ ആക്ടിങോ'; നവീനെ കുറിച്ച് പ്രേക്ഷകർ!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒരരു റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. എല്ലാ ഭാഷകളിലും ഈ ഷോ വളരെ വിജയകരമായി സംപ്രേഷണം ചെയ്യുന്നുമുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു വീട്ടിൽ എല്ലാ മാനസീക സമ്മർദ്ദങ്ങളേയും അതിജീവിച്ച് മറ്റ് വ്യത്യസ്ത സ്വഭാവമുള്ള ആളുകൾക്കൊപ്പം പൊരുതി പോരാടി പ്രേക്ഷക പ്രീതിയും നേടി മുന്നോട്ട് കുതിക്കുന്നവർക്കാണ് നൂറാം ദിവസം കപ്പടിക്കാൻ സാധിക്കുക. മലയാളത്തിൽ‍ ഇതുവരെ മൂന്ന് സീസണുകളാണ് സംപ്രേഷണം ചെയ്തത്.

നാലാം സീസൺ ആരംഭിച്ചത് മാർച്ച് അവസാന ആഴ്ചയാണ്. പതിനേഴ് മത്സരാർഥികളുമായി തുടങ്ങിയ ഷോ ഇപ്പോൾ പതിനഞ്ച് മത്സരാർഥികളിൽ എത്തിനിൽക്കുകയാണ്. ഇപ്പോൾ മത്സരം വളരെ അധികം ആവേശത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്. ചില മത്സരാർഥികളെയെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു. അതേസമയം ഈ സീസണിലെ മത്സരാർഥികളെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. സ്വഭാവത്തിലും വളരെ അധികം വ്യത്യാസം മത്സരാർഥികൾ എല്ലാവരും തമ്മിലുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ട മത്സരാർഥികൾക്കായി ഫാൻസ് ​​ഗ്രൂപ്പുകൾ പോലും പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്.

പെരുമാറ്റ രീതികൾ വ്യത്യാസപ്പെട്ടു

ഇരുപത്തിനാല് മണിക്കൂറും ലൈവായി ബി​ഗ് ബോസ് സംപ്രേഷണം ചെയ്യപ്പെടുന്നതിനാൽ പ്രേക്ഷകർ കൃത്യമായിട്ടാണ് മത്സരാർഥികളെ വിലയിരുത്തുന്നത്. ഇപ്പോൾ നാലാം സീസണിലെ മികച്ച മത്സരാർഥികളിൽ ഒരാളായ നവീൻ അറയ്ക്കലിനെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായ പ്രകടനങ്ങൾ അടങ്ങിയ കുറിപ്പുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള അദ്ദേഹത്തിന്റെ പെരുമാറ്റ രീതികൾ അടങ്ങിയ വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ഈ ആഴ്ച പ്രേക്ഷകർ ഏറ്റവും അധികം നിരീക്ഷിച്ച ഒരു മത്സരാർത്ഥിയാണ് നവീൻ അറക്കൽ. ചില നേരത്തെ പ്രവൃത്തികൾ കാണുമ്പോൾ 'ശരിക്കും എനിക്ക് വട്ടായതാണോ, അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ' എന്ന അവസ്ഥയിലൂടെയാണ് നവീൻ കടന്ന് പോകുന്നത്.

ആക്ഷൻസും മുഖഭാവങ്ങളും

നവീന് മാനസികമായി എന്തോ പ്രശ്‌നമുണ്ട് എന്ന തരത്തിലാണ് പ്രേക്ഷകരുടെ കമന്റുകൾ വരുന്നത്. ശനിയാഴ്ച മോഹൻലാൽ വന്ന എപ്പിസോഡ് കൂടെ സംപ്രേഷണം ചെയ്തതോടെ അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ പ്രേക്ഷകർ നടത്തുകയാണിപ്പോൾ. ഹൗസിലെ പലരും നവീന്റെ ചില ആക്ഷൻസും മുഖഭാവങ്ങളും നിരീക്ഷിച്ചിരുന്നു. വന്ന ഉടനെ തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എതിർ അഭിപ്രായങ്ങൾ ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നവീൻ വളരെ അധികം സന്തോഷിച്ചിരുന്നു. എന്നാൽ പിറ്റേ ആഴ്ച മുതൽ നവീനെ കുറിച്ചുള്ള വീട്ടുകാരുടെ അഭിപ്രായം മാറി തുടങ്ങി. ക്യാപ്റ്റൻസി സ്ഥാനം പോയതോടെ നവീന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വരികയും ചെയ്തു. പിന്നീട് നോമിനേഷനിൽ ഇട്ടപ്പോൾ എല്ലാം നവീനിന്റെ അതൃപ്തി റോൺസണോട് പ്രകടിപ്പിക്കുന്നതായി കാണാമായിരുന്നു.

വൈറലാകുന്ന നവീന്റെ വീഡിയോ

കഴിഞ്ഞ ദിവസം ജയിൽ ടാസ്‌കിൽ നോമിനേറ്റ് ചെയ്തത് മുതൽ നവീന്റെ സ്വഭാവവും പ്രവർത്തികളും മൊത്തത്തിൽ മാറി. ആരുടെയും മുഖത്ത് നോക്കാതെ കഴുത്ത് തെറിപ്പിച്ച് സംസാരിക്കുന്നതും ഒന്നിനോടും പ്രതികരിക്കാതെ നിൽക്കുന്നതും കാണാമായിരുന്നു. തനിക്കെതിരെ എല്ലാവരും കളിക്കുന്നു, തന്നെ ഒറ്റപ്പെടുത്തുന്നു, എന്തോ വലിയ കുറ്റത്തിന് ജയിലിൽ പോയി തുടങ്ങിയ ചിന്തകളാണ് ഇപ്പോൾ നവീന്റെ മനസിലുള്ളത്. ഉള്ളിലെ രോഷം പലപ്പോഴും നവീൻ വീട്ടിലെ മറ്റുള്ളവരോട് കാണിക്കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ വാരത്തെ അവലോകനം ചെയ്ത് കൊണ്ട് മോഹൻലാൽ സംസാരിക്കുമ്പോഴും നവീനോട് ഉത്തരം പറയാൻ പറയുമ്പോഴും നവീൻ‍ കാണിച്ച മുഖഭാവവും ആക്ഷനുമാണ് ഇപ്പോൾ ചർച്ചയാവുന്നത്. മണിച്ചിത്രത്താഴിൽ നാഗവല്ലി വരുമ്പോഴുള്ള ബാഗ്രൗണ്ട് മ്യൂസിക് ഇട്ടാണ് ആ വീഡിയോ ഇപ്പോൾ പ്രേക്ഷകർ വൈറലാക്കുന്നത്. നവീനിന്റെ ഭാവവ്യത്യാസവും സംസാരവും വീട്ടിലെ മറ്റുള്ളവരേയും ചിരിപ്പിക്കുന്നുണ്ട്.

ചെറിയ തോൽവിപോലും ഉൾക്കൊള്ളാൻ കഴിയുന്നില്ല

ചെറിയ തോൽവിപോലും ഉൾക്കൊള്ളാൻ കഴിയാത്ത മത്സരാർഥിയാണ് നവീനെന്നും ബി​ഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. 'ഒരുപക്ഷെ ബി​ഗ് ബോസ് ഹൗസിൽ എത്തിയ ശേഷം നവീനിന് മാനസിക പ്രശ്‌നം ആയതാവാം... അല്ലെങ്കിൽ ഷോർട്ട് ടെംപഡ് ആയതുകൊണ്ട് സംഭവിക്കുന്നതാവാം അതും അല്ലെങ്കിൽ നവീൻ അഭിനയിക്കുന്നതാവാം, സിംപതി ക്രീയേറ്റ് ചെയ്യാൻ ശ്രമിക്കുന്നതാവാം, ഹീറോയിസം കാണിക്കുന്നതാവാം' തുടങ്ങിയ കമന്റുകളാണ് നവീന്റെ മാറ്റത്തെ കുറിച്ച് പ്രേക്ഷകർ കുറിക്കുന്നത്. നല്ലൊരു മത്സരാർഥിയായി മാറേണ്ട നവീൻ സ്വയം പിന്നോട്ട് പോവുകയാണെന്ന വിമർശനവും പ്രേക്ഷകർ കുറിക്കുന്നുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X