twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിരോധം തീർക്കാൻ എടുത്ത് വീശേണ്ട ഒന്നല്ല സ്ത്രീ വിരുദ്ധത'; സുചിത്രക്കെതിരെ പ്രേക്ഷകർ!

    |

    അപ്രതീക്ഷിതമായവ മാത്രം സംഭവിക്കുന്ന വീടാണ് ബി​ഗ് ബോസ് വീട്. അവിടെ വരാനും നിൽക്കാനും പൊരുതാനും കപ്പടിച്ച് വീട്ടിൽ കൊണ്ടുപോകാനും അപാരമായ ധൈര്യവും മനക്കട്ടിയും ആവശ്യമാണ്. പലപ്പോഴും നിലപാടുകൾ പറഞ്ഞാലും ചെയ്താലും ഒറ്റപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തേക്കും. സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ എത്ര വലിയ മത്സരാർഥിയാണെങ്കിലും പ്രേക്ഷകർ പരി​ഗണിക്കില്ല. കാരണം ബി​ഗ് ബോസ് വിജയിയെ നിശ്ചയിക്കുന്നതിൽ ഒരു പ്രധാന പങ്ക് പ്രേക്ഷകർ നൽകുന്ന വോട്ടിനുമുണ്ട്.

    'ആയിരത്തൊന്ന് രൂപയിലാണ് തുടക്കം, മമ്മൂക്ക എഴുതി തന്നത് ഇന്നും സൂക്ഷിച്ചിട്ടുണ്ട്'; ഓർമകൾ പങ്കുവെച്ച് വിനീത്!'ആയിരത്തൊന്ന് രൂപയിലാണ് തുടക്കം, മമ്മൂക്ക എഴുതി തന്നത് ഇന്നും സൂക്ഷിച്ചിട്ടുണ്ട്'; ഓർമകൾ പങ്കുവെച്ച് വിനീത്!

    ഏറ്റവും പുതിയ എപ്പിസോഡിൽ നാലാം ആഴ്ചയിലെ ക്യാപ്റ്റനെ കണ്ടത്താനുള്ള ടാസ്കാണ് നടന്നത്. ഓരോ ആഴ്ചയിലും നടക്കുന്ന വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ക്യാപ്റ്റൻസിക്ക് മത്സരിക്കേണ്ടവരെ തെര‍ഞ്ഞെടുക്കുന്നത്. പിന്നാലെ നടക്കുന്ന വാശിയേറിയ മത്സരത്തിൽ വിജയിക്കുന്നത് ആരാണോ അവരാകും ആ ആഴ്ചയിലെ ക്യാപ്റ്റൻ. വാശിയേറിയ മത്സരമാണ് ക്യാപ്റ്റൻസിക്കായി നടക്കാറുള്ളത്. കഴിഞ്ഞ ആഴ്ചയിൽ നടന്ന ടാസ്ക്കുകളിലും വീട്ടുജോലികളിലും കൃത്യമായി കാര്യങ്ങൾ ചെയ്തവരെ തെരഞ്ഞെടുക്കാനായിരുന്നു ബി​ഗ് ബോസ് പറഞ്ഞത്.

    'രണ്ടുപേരും ആത്മാർഥമായി കരഞ്ഞു, സന്തോഷം തോന്നി'; പരസ്പരം ക്ഷമിച്ച് ലക്ഷ്മിപ്രിയയും ഡെയ്‌സിയും'രണ്ടുപേരും ആത്മാർഥമായി കരഞ്ഞു, സന്തോഷം തോന്നി'; പരസ്പരം ക്ഷമിച്ച് ലക്ഷ്മിപ്രിയയും ഡെയ്‌സിയും

    ക്യാപ്റ്റൻസി ടാസ്ക്

    മൂന്ന് പേരുകളാണ് പറയേണ്ടതെന്നും അതിനുള്ള കാര്യമെന്താണെന്ന് പറയണമെന്നും ബി​ഗ് ബോസ് അറിയിച്ചു. പിന്നാലെ പതിനാറ് മത്സരാർത്ഥികളും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇതിൽ നിന്നും തെരഞ്ഞെടുത്ത അപർണ, റോൺസൺ, ധന്യ എന്നിവരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് റോൺസണ് ആയിരുന്നു. വെള്ളം നിറയ്ക്കുന്ന മത്സരമായിരുന്നു നടന്നത്. അപർണ്ണയാണ് ക്യാപ്റ്റനാകേണ്ടിയിരുന്നത്. എന്നാൽ ധന്യയും അപർണ്ണയും റൂൾസ് തെറ്റിച്ചതിനാൽ റോൺസണെ വിജയി ആയി പ്രഖ്യാപിച്ചു. ക്യാപ്റ്റൻസി ടാസ്ക്ക് കഴിഞ്ഞതിന് പിന്നാലെ ബ്ലെസ്ലിയും സുചിത്രയും തമ്മിൽ വലിയ തർക്കം നടന്നു.

    ബ്ലസ്ലി-സുചിത്ര തർക്കം

    ബി​ഗ് ബോസ് പറഞ്ഞതനുസരിച്ചല്ല ബ്ലെസ്ലി ധന്യയ്ക്ക് നേരെ വെള്ളമൊഴിച്ചത് എന്നതായിരുന്നു കാരണം. ബ്ലെസ്ലി കറക്ടായല്ല വെള്ളമൊഴിച്ചതെന്ന് സുചിത്ര പറഞ്ഞപ്പോൾ താൻ ശരിയായ രീതിയിലാണ് ടാസ്ക് ചെയ്തതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. അനാവശ്യം വിളിച്ച് പറയരുതെന്നും ബ്ലെസ്ലി താക്കീത് ചെയ്തു. സ്ത്രീകളോട് മോശമായി പെരുമാറി ബ്ലെസ്ലി എന്ന തരത്തിലായിരുന്നു സുചിത്രയുടെ സംസാരം. എന്നാൽ സുചിത്ര മനപൂർവം ബ്ലെസ്ലിയുടെ മേൽ സ്ത്രീ വിരുദ്ധത വാദം കെട്ടിവെച്ചുവെന്നാണ് ബി​ഗ് ബോസ് ആരാധകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.

    സ്ത്രീ വിരുദ്ധത വാദം

    'ബിഗ് ബോസ് പോലെ വളരെ ക്ലോസ് ആയി ഇടപഴകേണ്ടി വരുന്ന ടാസ്കുകളും ഗെയിമുകളും ഉള്ള ഷോയിൽ ഇതുപോലെ സ്ത്രീ വിരുദ്ധത വാദം ഒക്കെ ഉയർത്തുന്നതിന് മുമ്പെ നൂറുവട്ടം ആലോചിക്കണം. ഇതൊരു ടി വി ഷോയാണ് കോടിക്കണക്കിന് ആളുകൾ കാണുന്ന ഷോ ആണ്. ഇരവാദം ഉന്നയിക്കുന്നവർക്ക് അതങ്ങ് ഉന്നയിച്ചിട്ട് പോയാൽ മതി. പക്ഷെ അപ്പുറത്ത് നിൽക്കുന്നവർ സമൂഹത്തിൽ ചെറിയ ഒരു വിഭാഗത്തിന്റെ മുമ്പിൽ എങ്കിലും തെറ്റുകാരാകും. ഇവിടെ ഗെയിമിൽ ബ്ലെസ്സ്ലീ വെള്ളം ഒഴിച്ച രീതി സുചിത്രക്ക് സ്ത്രീ വിരുദ്ധമായി തോന്നി. എന്നാൽ വെള്ളം ഒഴിച്ച ബ്ലസ്ലിക്കോ വെള്ളം വീണ ധന്യക്കോ അതിൽ പരാതി ഇല്ല എന്നതാണ് അതിലെ രസകരമായ വസ്തുത.'

    Recommended Video

    തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
    സുചിത്രയ്ക്കെതിരെ പ്രേക്ഷകർccccc

    'കണ്ടുനിന്ന കുലസ്ത്രീക്ക് മാത്രം വെള്ളം ഒഴിച്ച രീതി ഇഷ്ടപ്പെട്ടില്ല. ദിൽഷ മുമ്പ് ഒരു ഗെയിമിന് ഇടയിൽ അഖിലിന്റെ അടിവസ്ത്രത്തിൽ മാല വെച്ചപ്പോൾ കുലസ്ത്രീ ഒന്നുകിൽ ഉറക്കം ആയിരുന്നു... അല്ലെങ്കിൽ അതവരുടെ ഇരട്ടത്താപ്പാണ്. അന്ന് അവിടുത്തെ പുരുഷന്മാർ ആരും അഖിലിനെഅപമാനിച്ചേ എന്നും പറഞ്ഞ് വാളും വടിയും എടുത്ത് ഇറങ്ങിയില്ലല്ലോ.... കാരണം അതൊരു ഗെയിം ആണെന്നും ഇത് ഗെയിമിന്റെ ഭാഗം ആണെന്നും കണ്ടുനിൽക്കുന്ന ബോധം ഉള്ളവർക്ക് മനസിലാവും. ആരോടെങ്കിലും ഉള്ള വ്യക്തി വിരോധം തീർക്കാൻ ഉടനെ എടുത്തു വീശേണ്ട ഒന്നല്ല ഈ സ്ത്രീ വിരുദ്ധത.... ഗെയിമിനെ ഗെയിം ആയി കാണുക അല്ലെങ്കിൽ ഷോയിൽ നിന്ന് ഇറങ്ങി പോവുക' എന്നായിരുന്നു കുറിപ്പ്.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Audiences against Suchithra because of Blesslee issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X