'ചെയ്തത്‌ തെറ്റ്‌, തെറ്റിന്റെ അളവെടുത്താൽ കൂടുതൽ ജാസ്മിന്റെ ഭാഗത്ത്‌, ജാസ്മിനും റോബിനും ശിക്ഷ നൽകണം'

മൂന്നാം ആഴ്ചയിലെ ജയിൽ നോമിനേഷൻ കലാശിച്ചത് വഴക്കിലാണ്. വഴക്ക് ആരംഭിച്ചത് നോമിനേഷൻ ചെയ്യാൻ വിസമ്മതിച്ച് റോബിൻ പറഞ്ഞ ന്യായത്തിലായിരുന്നു. തനിക്ക് വീട്ടിൽ ആരുടേയും കുറ്റം പറയാൻ സാധിച്ചില്ലെന്നും അതിനാൽ മൂന്ന് പേരുടെ പേരുകൾ നിർദേശിക്കുക എന്നത് ബുദ്ധിമുട്ടാണ് എന്നുമായിരുന്നു. എന്നാൽ‌ ബി​ഗ് ബോസ് റോബിന്റെ ന്യായീകരണത്തെ അം​ഗീകരിച്ചില്ലെന്ന് മാത്രമല്ല. പേര് പറയാതെ ഒഴിയാൻ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ജാസ്മിൻ, അഖിൽ, ശാലിനി തുടങ്ങിയവരെല്ലാം റോബിനെ എതിർത്തു.

അവസാനം നിർബന്ധത്തിന് വഴങ്ങിയാണ് റോബിൻ ജയിൽ നോമിനേഷനിലേക്കുള്ള പേരുകൾ നിർ​ദേശിച്ചത്. റോബിനും ജാസ്മിനും വീട്ടിൽ വന്നപ്പോൾ മുതൽ കടുത്ത ശത്രുതയിലുള്ളവരാണ്. മാത്രമല്ല മുമ്പും പലതവണ ഏറ്റുമുട്ടിയിട്ടുമുണ്ട്. പാവ വെച്ചുള്ള വീക്കിലി ടാസ്കിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൊമ്പുകോർക്കൽ ആരംഭിച്ചത്. ഡോക്ടർ റോബിൻ ചതിയിലൂടെ കളിച്ച് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ജാസ്മിൻ പറഞ്ഞത്.

കടുത്ത ശത്രുതയിലേക്ക്

അതിന് ശേഷം ജാസ്മിൻ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയിട്ടുള്ളതും റോബിനുമായിട്ടാണ്. ജയിൽ നോമിനേഷൻ പറയാതെ റോബിൻ ഒഴിഞ്ഞ് മാറിയപ്പോഴും ആദ്യം പ്രതികരിച്ചത് ജാസ്മിനായിരുന്നു. ശേഷം ഇരുവരും പഴയ കാര്യങ്ങടക്കം എടുത്തിടാനും പരസ്പരം അശ്ലീം പറയാനും ആം​ഗ്യഭാഷകളിലൂടെ കാണിക്കാനും തുടങ്ങി. അവസാനം മറ്റ് മത്സരാരർഥികൾ വന്നാണ് ഇരുവരേയും മാറ്റിയത്. ജാസ്മിൻ വീട്ടിൽ എത്തിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വിമർശനം അശ്ലീല ഭാഷാപ്രയോ​ഗത്തിനുള്ളതാണ്. നല്ല മത്സരാർഥിയാണെങ്കിൽ പോലും ചില സമയത്ത് ഉപയോ​ഗിക്കുന്ന വാക്കുകൾ തരംതാണതാണെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

അശ്ലീല പദപ്രയോ​ഗങ്ങൾ

'ജാസ്മിൻ-റോബിൻ വിഷയത്തിലെ അശ്ലീല പദപ്രയോ​ഗങ്ങൾക്ക് ശക്തമായ നടപടി വേണമെന്നാണ് പ്രേക്ഷകരിൽ ഏറെയും അഭിപ്രായപ്പെടുന്നത്. രണ്ട് പേരുടെയും ഭാഷ മോശമാണ്. അതിപ്പോ അടി ഉണ്ടാക്കുമ്പോൾ ഏത് മലയാളികൾ ആണ് അച്ചടി ഭാഷയിൽ സംസാരിക്കുന്നത്. ഇവരെ കുറ്റം പറയുന്ന ഇത് കണ്ട് കൊണ്ടിരിക്കുന്ന മലയാളികൾ എല്ലാം വഴക്ക് ഇടുമ്പോൾ സഭ്യമായ ഭാഷ ആണ് ഉപയോഗിക്കുന്നത് എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം ഉണ്ട്, മൂന്ന് പേര് പറയാൻ ഉള്ളതിന് റോബിൻ പട്ടി ഷോ കാണിച്ചത് ആണ് ഫുൾ സീൻ ആയത്, ഡോക്ടർ കൈയ്യിലെ രോമം എടുത്ത്‌ കാണിച്ചു.... ജാസ്മിൻ സ്വകാര്യ ഭാഗത്തെ രോമമെടുത്ത്‌ കാണിച്ചു... രണ്ടും ആഗ്യഭാഷയിൽ... രണ്ടുപേരും ചെയ്തത്‌ തെറ്റ്‌. തെറ്റിന്റെ അളവെടുത്താൽ കൂടുതൽ ജാസ്മിന്റെ ഭാഗത്ത്‌ തന്നെയാവും' തുടങ്ങിയ വിമർശനങ്ങളാണ് വരുന്നത്.

തുടക്കം മുതൽ സംഘർഷം

മുൻ സീസണുകളെ അപേക്ഷിച്ച് ഈ സീസണിൻറെ തുടക്കം തന്നെ സംഘർഷങ്ങളോടെയായിരുന്നു. ഓരോ സീസൺ മുന്നോട്ട് പോകുന്തോറും മത്സരാർഥികൾ ഈ ഷോയെ നോക്കിക്കാണുന്ന രീതിയിലുള്ള വ്യത്യാസം സ്ഥിരം പ്രേക്ഷകർക്ക് തിരിച്ചറിയാനാവുന്ന ഒന്നാണ്. അഭിപ്രായ സംഘർഷങ്ങൾ ഈ സീസണിൻറെ തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിലും ചിലർ മാത്രമാണ് അത്തരം തുറന്ന തർക്കങ്ങളിലേക്ക് കടന്നിരുന്നത്. എന്നാൽ മൂന്നാം വാരത്തിലേക്ക് എത്തിയപ്പോൾ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പ്രകടിപ്പിക്കാൻ മടി കാട്ടാത്ത തരത്തിലേക്ക് മത്സരാർഥികൾ മാറിയിരിക്കുകയാണ്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
മോഹൻലാൽ ചോദ്യം ചെയ്യണം

അടുക്കള ഡ്യൂട്ടിയിലെ ചില ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനായി ക്യാപ്റ്റൻ ദിൽഷയുടെ നേതൃത്വത്തിൽ ആരംഭിച്ച ചർച്ച വലിയ തർക്കങ്ങളിലേക്ക് പോവുകയും ഡെയ്‍സിയുമായുണ്ടായ തർക്കം കാരണം കിച്ചൺ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.റോബിൻ അതിൽ നിന്ന് പിന്മാറുകയും ചെയ്‍തിരുന്നു. മത്സരാർഥികളുടെ അസഭ്യ പ്രയോ​ഗങ്ങൾ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ചോദ്യം ചെയ്യണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X