ട്രോളാൻ വേണ്ടിയാണേലും ഡോ.റോബിനാണിപ്പോൾ വീട്ടിനുള്ളിലും പുറത്തും തരം​ഗം, വോട്ട് കൂടിയേക്കുമെന്ന് പ്രേക്ഷകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ. ആദ്യത്തെ മൂന്ന് സീസണിൽ നിന്നും വളരെ വ്യത്യസ്തമായും പുതുമയോടെയുമാണ് നാലാം സീസൺ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ആദ്യം വീട്ടിലേക്ക് എത്തിയ പതിനേഴ് മത്സരാർഥികളിൽ നിന്ന് തന്നെ അത് വ്യക്തമാണ്. പ്രേക്ഷകർക്ക് സുപരിചിതമല്ലാത്തെ നിരവധി മുഖങ്ങൽ ഇത്തവണ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയിട്ടുണ്ട്. ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോൾ നടി ജാനകി സുധീറാണ് വീടിന് പുറത്തായത്.

എന്നാൽ ആ തീരുമാനത്തോട് ഷോ കാണുന്ന പ്രേക്ഷകർക്കെല്ലാം എതിർപ്പായിരുന്നു. കളം നിറഞ്ഞ് കളിച്ച ജാനകിയെ ഒഴിവാക്കി ആക്ടീവല്ലാത്ത താരങ്ങളെ വീടിനുള്ളിൽ തുടരാൻ അനുവദിച്ചുവെന്ന ആരോപണമാണ് ബി​ഗ് ബോസ് ടീമിന് നേരെ പ്രേക്ഷകർ ഉന്നയിച്ചത്. തിരികെ വൈൽഡ് കാർഡ് എൻട്രിയായി വീണ്ടും ജാനകിയെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും സെയ്ഫ് ​ഗെയിം കളിക്കുന്ന നിരവധി പേർ അവസാന സ്റ്റേജ് വരെ എത്തുന്ന സ്ഥിതിയുണ്ടായിരുന്നു.

മുൻ മത്സരാർഥികളുടെ സ്ട്രോറ്റജി പയറ്റുന്നു

അത്തരം കളികൾ ഇത്തവണ പാടില്ലെന്നും പ്രേക്ഷകർ അഭ്യർഥനകൾ ബി​ഗ് ബോസ് ടീം അണിയറപ്രവർത്തകർ പരി​ഗണിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ മത്സരാർഥികൾ കളിക്കുന്ന ​ഗെയിമുകൾ. മൂന്ന് സീസണുകൾ കണ്ട പരിചയം വെച്ചാണ് ഇത്തവണ എല്ലാവരും മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. എന്നാൽ എല്ലാവരും വാശിയോടെ കളിക്കുന്നതിനാൽ മുൻ മത്സരാർഥികളുടെ സ്ട്രോറ്റജികളൊന്നും പയറ്റാൻ ഇപ്പോഴത്തെ മത്സരാർഥികൾക്ക് സാധിക്കുന്നില്ല. ആദ്യ ദിവസം തന്നെ മത്സരാർഥികൾക്കായി പ്രസ് മീറ്റ് അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.

റിസേർച്ചുകൾ വെറുതെയായി

അതിൽ പങ്കെടുക്കവെ ഡോ.റോബിൻ എട്ട് മാസത്തോളം താൻ നടത്തിയ റിസേർച്ചുകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം ഡോ. റോബിൻ വീട്ടിലെ മറ്റുള്ളവരുടെ നോട്ടപുള്ളിയാണ്. കൂടാതെ ഇടയ്ക്കിടെ സ്ട്രോറ്റർജിയെ കുറിച്ചും മറ്റ് പറഞ്ഞ് മറ്റുള്ളവരോട് വാക്കുതർക്കങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. റോബിനോട് എല്ലാവരും ഒരു അകലം പാലിച്ചാണ് ഇടപെടുന്നതും സംസാരിക്കുന്നതും. ​ഗെയിം വരുമ്പോൾ ഇപ്പോഴെല്ലാവരും റോബിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. റോബിൻ ഏത് അടവ് പയറ്റാൻ നോക്കിയാലും മറ്റ് മത്സരാർഥികളിൽ ആരെങ്കിലും അത് പൊളിക്കുകയും ചെയ്യും.

വീട്ടിനുള്ളിലും പുറത്തും  ഡോ.റോബിൻ തരം​ഗം

കഴിഞ്ഞ ദിവസം തന്നെ എല്ലാവരും ടാർ​ഗെറ്റ് ചെയ്യുകയാണെന്ന് കൂടി പ​രസ്യമായി ഡോക്ടർ പറഞ്ഞതോടെ വീട്ടിലെ മറ്റുള്ളവരെല്ലാം റോബിന്റെ കാര്യത്തിൽ ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ബി​ഗ് ബോസ് മനസിലാക്കിയ ശേഷമാണ് താൻ വന്നതെന്ന് റോബിൻ പലതവണ പറയുമ്പോഴും കൃത്യമായി വീട്ടിൽ ഒന്നും ഫലത്തിൽ കൊണ്ടുവരാൻ സാധിക്കാത്ത റോബിന് വലിയ വിമർശനവും ട്രോളുകളുമാണ് സോഷ്യൽമീഡിയയിലും ലഭിക്കുന്നത്. അതേസമയം റോബിന് വരും ആഴ്ചയിൽ ജനങ്ങളുടെ വോട്ട് അധികം ലഭിക്കാനുള്ള സാധ്യതയും ചില പ്രേക്ഷകർ മുന്നോട്ട് വെക്കുന്നുണ്ട്. 'ട്രോളൻ വേണ്ടി ആണേലും റോബിനെ കുറിച്ച് മാത്രമേ വീട്ടിനുള്ളിലും പുറത്തും സംസാരമുള്ളൂ. എപ്പോഴും ലൈവിൽ നിക്കുക എന്നത് ഈ ഷോയുടെ വിജയം ആണ് എന്നറിയാത്ത കുറെ സീരിയൽ ഫാൻസ് എയറിൽ ആണ് എന്ന് പറഞ്ഞു കരയുന്നു.'

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
വോട്ട് കൂടിയേക്കും

'ഇടക്ക് കുറച്ച് പരുങ്ങുന്നുണ്ടെങ്കിലും സീസൺ ഫോറിൽ ഇതുവരെയും ഗെയിം അറിഞ്ഞ് കളിക്കുന്ന ഒരേ ഒരു വ്യക്തി ഡോക്ടർ മച്ചാൻ മാത്രമാണ്. രണ്ട് എപ്പിസോഡുകളിലായി ബ്ലെസ്‌ലിയും അഖിലും കുറച്ച് ഗ്രാഫ് ഉയർത്തുന്നുണ്ട്. ബാക്കി ഒക്കെ പിടിച്ച് നിൽക്കാൻ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു' തുടങ്ങിയ രീതിയിലാണ് റോബിനെ പിന്തുണച്ച് ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഡോക്ടറായും മോട്ടിവേഷണൽ സ്പീക്കറായുമാണ് ഡോ.മച്ചാൻ എന്ന പേരിൽ റോബിൻ സോഷ്യൽമീഡിയയിൽ തംര​ഗമായത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X