പറഞ്ഞ കാര്യങ്ങളും കേട്ട കാര്യങ്ങളും തെറ്റായി; മത്സരാര്‍ഥികൾക്ക് ഒന്നടങ്കം കിടിലന്‍ ടാസ്‌ക് കൊടുത്ത് ബിഗ് ബോസ്
മത്സരാര്‍ഥികളെ പ്രേക്ഷകരെ പ്രതീക്ഷിക്കാത്ത ടാസ്‌കുകളാണ് ഈ ആഴ്ച ബിഗ് ബോസ് നല്‍കുന്നത്. മായജാലം പോലെ വീട്ടില്‍ നിന്നും എല്ലാം അപ്രതീക്ഷിതമായതിന്റെ ഞെട്ടലിലാണ് മത്സരാര്‍ഥികള്‍. എന്നാല്‍ വേറിട്ട ടാസ്‌ക് നല്‍കി അതൊക്കെ തിരിച്ച് പിടിക്കാനുള്ള വഴിയും ബിഗ് ബോസ് നല്‍കി. രണ്ട് പേരടങ്ങുന്ന സംഘങ്ങള്‍ക്ക് നല്‍കിയ ടാസ്‌കിന് പുറമേ ഗ്രൂപ്പായിട്ടും ഒന്ന് കൊടുത്തു.
എല്ലാ മത്സരാര്‍ഥികളും ഒരുപോലെ പങ്കെടുക്കുന്ന ടാസ്‌കാണത്. ബിഗ് ബോസ് ഒരു കാര്യം ആദ്യമൊരു മത്സരാര്‍ഥിയോട് മാത്രം പറയും. പിന്നാലെ ഓരോ മത്സരാര്‍ഥികളും മാറി മാറി ഇതേ കാര്യം പറഞ്ഞ് കൊടുക്കണം. അവസാനമെത്തുന്ന ആള്‍ അക്കാര്യം ബിഗ് ബോസിനോടാണ് പറയേണ്ടത്. ബിഗ് ബോസ് പറഞ്ഞ കാര്യമാണോ അവസാനമെത്തുന്ന ആളും പറയുന്നതെന്ന് നോക്കുകയാണ് ഈ ടാസ്‌കിന്റെ പ്രത്യേകത.

ആദ്യം കേട്ടതും അവസാനം കേട്ടതും ഒരുപോലെയാണെങ്കില്‍ ഈ ടാസ്‌ക് വിജയിച്ചു എന്നാണ് അര്‍ഥം. എന്നാല്‍ പകുതി എത്തുന്നതിന് മുന്‍പ് തന്നെ ടാസ്‌ക് മുറിഞ്ഞ് പോയ അവസ്ഥയായിരുന്നു. ആദ്യം ക്യാപ്റ്റനായ അഖിലിനോടാണ് ബിഗ് ബോസ് കാര്യം അവതരിപ്പിച്ചത്. രണ്ടാമത് സുചിത്ര എത്തി. മൂന്നാമത് ധന്യ.. അങ്ങനെ അവസാനത്തെ ആളെത്തിയപ്പോഴെക്കും പറഞ്ഞ കാര്യങ്ങളില്‍ പലതും നഷ്ടപ്പെട്ട അവസ്ഥയായി. ഇതോടെ മത്സരാര്‍ഥികളെല്ലാവരും ചേര്‍ന്ന് ഒരു ടാസ്‌ക് തോറ്റിരിക്കുകയാണ്.

ഇന്ന് ബിഗ് ബോസ് നല്‍കിയ ടാസ്‌കിലെ പോലെയാണ് വീടിനുള്ളിലെ പല കാര്യങ്ങളും എന്നാണ് ആരാധകര്‍ പറയുന്നത്. ഒരാള്‍ പറയുന്ന കാര്യം മറ്റൊരാള്‍ കേട്ട് അടുത്ത സ്ഥലത്ത് എത്തുമ്പോള്‍ അത് മറ്റൊരു രീതിയിലേക്ക് മാറും. അങ്ങനെ പറഞ്ഞ കാര്യങ്ങളും കേട്ട കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുന്നതാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയിലെ വഴക്കിനും വാക്കുതര്‍ക്കത്തിനുമൊക്കെ കാരണം. അത് പറയാതെ പറഞ്ഞുള്ള ടാസ്‌കാണെങ്കിലും മനോഹരമായെന്നാണ് പ്രേക്ഷകാഭിപ്രായം.

മാര്‍ച്ച് 27 നാണ് ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോയില്‍ പതിനാറ് മത്സരാര്‍ഥികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ചിലര്‍ പുറത്ത് പോയെങ്കിലും മൂന്ന് വൈല്‍ഡ് കാര്‍ഡുകള്‍ വന്നു. അതിലൊരു വൈല്‍ഡ് കാര്‍ഡ് സുഖമില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തായി. നാല്‍പത് ദിവസത്തിന് ശേഷമാണ് പുറത്ത് നിന്ന് രണ്ടാള്‍ എത്തുന്നത്. ഇതോടെ ഗെയിം ആകെ മാറി മറിഞ്ഞത് പോലെയാണ്.

അതുവരെ ഉറങ്ങി കിടന്നിരുന്ന ബിഗ് ബോസ് വീട് ഉണര്‍ന്നത് പോലെയാണ്. അതേ സമയം റോബിനും റിയാസും ചീത്തവിളിക്കുകയും മോശം പദപ്രയോഗം നടത്തിയതിനാലും അവസാന വാര്‍ണിങാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇനിയും പഴയതൊക്കെ ആവര്‍ത്തിക്കുകയാണെങ്കില്‍ റോബിനടക്കമുള്ളവര്‍ മത്സരത്തില്‍ നിന്നും പുറത്ത് പോയെക്കും. എന്തായാലും അപ്രതീക്ഷിത സംഭവങ്ങളില്‍ ബിഗ് ബോസും ആരാധകരുമൊക്കെ ഞെട്ടിയിരിക്കുകയാണ്.


Click it and Unblock the Notifications