For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018ലാണ് മലയാളത്തില്‍ തുടങ്ങുന്നത്. ഏറ്റവും ഒടുവിലാണ് മലയാളത്തില്‍ ബിഗ് ബോസ് ഹൗസ് എത്തിയത്. തുടക്കത്തില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഹിന്ദി ഷോയാണ് മലയാളി പ്രേക്ഷകരെ ബിഗ് ബോസിലേയ്ക്ക് അടുപ്പിച്ചത്. ഹിന്ദിയിലെ ഗെയിമിനും ടാസ്‌ക്കിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

  Also Read:ഇപ്പോഴും ഇഷ്ടത്തിലാണെന്നാണ് എല്ലാവരും കരുതുന്നത്, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, ബ്രേക്കപ്പിനെ കുറിച്ച് ഡോക്ടര്‍

  നിലവില്‍ ബിഗ് ബോസ് സീസണ്‍ 4 ആണ് മലയാളത്തില്‍ നടക്കുന്നത്. 2022 മാര്‍ച്ച് 27നാണ് നാലാംഭാഗം മലയാളത്തില്‍ തുടങ്ങുന്നത്. ഏറെ പ്രതീക്ഷ നല്‍കി കൊണ്ടായിരുന്നു ഷോ ആരംഭിച്ചത്. കഴിഞ്ഞ സീസണുകളെ പോലെയായിരിക്കില്ല ഇക്കുറിയെന്ന് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഗെയിമും ടാസ്‌ക്കുകളും. കഴിഞ്ഞ മൂന്ന് സീസണുകളെ പോലെയായിരിക്കില്ല ഇത്തവണത്തെ ബിഗ് ബോസ് യാത്ര.

  Also Read: ഞങ്ങളോട് കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു; ചക്കപ്പഴത്തിന്റെ എപ്പിസോഡിന് ശേഷം സബീറ്റ....

  ബിഗ് ബോസ് സീസണ്‍ നാല് അമ്പത് ദിവസം പിന്നിടുമ്പോള്‍ ഗെയിം ആകെ മാറുകയാണ്. ഇനിയുള്ള 50 ദിവസങ്ങള്‍ ബിഗ് ബോസ് അംഗങ്ങള്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. ആദ്യത്തെ 50 ദിവസങ്ങള്‍ ഫിസിക്കല്‍ ടാസ്‌ക്കുകളായിരിന്നു മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്‌. എന്നാല്‍ ഇനി മുതല്‍ അതിജീവനമായിരിക്കും നേരിടേണ്ടി വരുന്ന വെല്ലുവിളി. ദിവസങ്ങള്‍ കഴിയുന്തോറും മത്സരം കൂടുതല്‍ രസകരമാവുകയാണ്.

  ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇനി വരും ദിവസങ്ങളില്‍ ബിഗ് ബോസ് ഹൗസില്‍ നടക്കാന്‍ പോകുന്നത്. ഇപ്പോഴിതാ അതിനുള്ള ചെറിയ സൂചന നല്‍കി കൊണ്ട് മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. അവശ്യസൗകര്യങ്ങള്‍ പോലുമില്ലാത്ത വീട്ടിലെ അംഗങ്ങളുടെ ജീവിതം കളറാവുമെന്നാണ് താരം പുതിയ വീഡിയോയില്‍ പറയുന്നത്. പുതിയ പ്രൊമോ വീഡിയോ വൈറലായിട്ടുണ്ട്.

  വളരെ പരിമിധമായ സൗകര്യത്തിലാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ ജീവിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ പോലും ഇവർക്ക് നഷ്ടമാവുകയാണ്. വരുന്ന മൂന്ന് ദിവസത്തേയ്ക്ക് ഭക്ഷണമോ വെള്ളമോ കിടക്കാനുള്ള സൗകര്യങ്ങളൊ ബിഗ് ബോസ് ഹൗസിലുണ്ടാവില്ല. ഇതിനെ അതിജീവിക്കുക എന്നതാണ് ടാസ്‌ക്ക്. ഈ വെല്ലുവിളി സ്വീകരിക്കുന്ന ആളുകളായിരിക്കും ഇനിയുള്ള യാത്രയില്‍ ഉണ്ടാവുക.

  ബിഗ് ബോസിന്റെ പുതിയ ടാസ്‌ക്ക് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. വെള്ളവും ആഹാരവും ഇല്ലാത്ത മത്സരാര്‍ത്ഥികളുടെ ജീവിതം കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ലഭിക്കുന്ന ഭക്ഷണം പോലും എല്ലാവര്‍ക്കും വേണ്ടവിധം ഉപയോഗിക്കാന്‍ പറ്റുന്നില്ല. ഇതിന്റെ പേരില്‍ വലിയ സംഘര്‍ഷങ്ങള്‍ ഹൗസിലുണ്ടായിട്ടുണ്ട്. അവിടെയാണ് ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ടായിരിക്കുന്നത്.

  പുതിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ
  റോണ്‍സണ്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. താരം എന്ത് ചെയ്യുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ ഭക്ഷണപ്രിയനാണ് റോണ്‍സണ്‍. താരത്തെ ചുറ്റിപ്പറ്റി ട്രോളുകളും വരുന്നുണ്ട്. റോണ്‍സണിനെ പ്രകോപിപ്പിക്കാനുള്ള ബിഗ് ബോസിന്റെ തന്ത്രമാണ് ഇതെന്നും ഇതിലും പ്രതികരിച്ചില്ലെങ്കില്‍ നോ രക്ഷയെന്നാണ് പ്രേക്ഷകരുടെ കമന്റ്. ഗെയിം കളറാവുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഈ സഹചര്യം മത്സരാര്‍ത്ഥികള്‍ നേരിടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  100 എന്ന ദിവസത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമാണുള്ളത്. നിലവില്‍ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, റിയാസ്, വിനയ്, ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, അപര്‍ണ്ണ, അഖില്‍, സൂരജ് എന്നിവരാണ് ഹൗസിലുള്ളത്. നിമിഷയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. 17 പേരുമായിട്ടായിരുന്നു ഗെയിം തുടങ്ങിയത്. 52ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ 12 പേരാണ് ഹൗസില്‍ ശേഷിക്കുന്നത്.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Season 4: BB Gives Next Surprise To The Contestants, Here's What Netizens Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X